Tag: FLIGHTS

ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി; വിജയം മൂന്നാം ശ്രമത്തിൽ

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറങ്ങി. രണ്ട് പേരെ വഹിക്കാൻ കഴിയുന്ന വൈറസ്-എസ്ഡബ്ല്യു എന്ന് പേരിട്ടിരിക്കുന്ന വിമാനമാണ് ലാൻഡ് ചെയ്തത്. മുമ്പ് പരാജയപ്പെട്ട രണ്ട് പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇന്നത്തെ വിജയകരമായ ലാൻഡിംഗ് നടന്നത്. റൺവേയുടെ അറ്റത്തുള്ള മൺതിട്ടയായിരുന്നു തടസ്സം. ഒടുവിൽ,…

ഇന്ത്യന്‍ വ്യോമപാതയില്‍ വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ്…

ദുബായ്–കൊച്ചി എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; വിമാനം മുംബൈയിൽ ഇറക്കി

മുംബൈ: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം മുംബൈ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. പ്രശ്നം പരിഹരിച്ച ശേഷം വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം…

ഇൻഡിഗോ വിമാനത്തിന് കറാച്ചിയിൽ ലാൻഡിങ്; രണ്ടാഴ്ചയ്ക്കിടെ രണ്ടാം സംഭവം

ന്യൂഡൽഹി: ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് വന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം പാകിസ്ഥാനിലെ കറാച്ചി വഴി തിരിച്ചുവിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. പൈലറ്റ് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ ഇൻഡിഗോയുടെ 6ഇ-1406 വിമാനമാണ് വഴിതിരിച്ചുവിട്ടത്. ഹൈദരാബാദിലേക്കുള്ള…

ഇന്ധനം നിറയ്ക്കാന്‍ കേരളത്തില്‍ ഇറങ്ങിയത് ലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍; അഭിനന്ദിച്ച് കേന്ദ്രം

ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ശ്രീലങ്കയിലേക്കുള്ള 120 വിമാനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റും ഇറങ്ങാന്‍ സൗകര്യമൊരുക്കിയതിന് കേരളത്തിലെ വിമാനത്താവളങ്ങളെ അഭിനന്ദിച്ച്‌ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. നിര്‍ണായക സമയത്ത് പ്രതിസന്ധിയിലായ രാജ്യത്തെ സഹായിക്കാന്‍ തയ്യാറായ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെയാണ് മന്ത്രി പ്രശംസിച്ചത്.…

ഇന്ധനം നിറയ്ക്കാൻ ലങ്കൻ വിമാനങ്ങൾ കേരളത്തിൽ

തിരുവനന്തപുരം: ഇന്ധന പ്രതിസന്ധിയുടെ ആഘാതത്തിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് സഹായഹസ്തം നീട്ടിയിരിക്കുകയാണ് കേരളം. പ്രതിസന്ധി രൂക്ഷമായതോടെ അദാനി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം വിമാനത്താവളവും സിയാലിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചി വിമാനത്താവളവും ശ്രീലങ്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കി. കഴിഞ്ഞ ഒന്നര മാസത്തിനിടെ…

വിമാനയാത്രാ നിരക്ക് വർധനവ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിമാനയാത്രാ നിരക്കിലെ വർധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോവിഡ് മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ് കമ്പനികൾ ആഭ്യന്തര, അന്തർദ്ദേശീയ സേവനങ്ങൾക്ക് ഈടാക്കുന്നത്. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന പ്രവാസി…

വിമാനത്തില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഡല്‍ഹിയില്‍ ഇറക്കി

ന്യൂഡല്‍ഹി: ജബൽപൂരിൽ നിന്നു പറന്ന സ്പൈസ് ജെറ്റ് വിമാനം 5,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാനത്തിനുള്ളിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിനുള്ളിൽ പുക പടരുന്നതിന്റെയും യാത്രക്കാർ പത്രവും മറ്റും വീശുന്നതിന്റെയും വീഡിയോ പുറത്തുവന്നു. 5,000…

മാസ്ക് ധരിക്കാത്ത വിമാന യാത്രക്കാർക്കെതിരെ ഇനി നടപടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് -19 കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ വിമാന യാത്രക്കാർക്കായി ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മാസ്ക് ധരിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും വിമാനത്തിലും പ്രവേശിക്കുന്ന യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്…