Tag: FIFA World Cup 2022

പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം; ലോകകപ്പില്‍ ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം

ദോഹ: ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാന്‍ ടീം. ദേശീയഗാനം ആലപിക്കുന്ന കാര്യത്തിൽ ടീം ഒറ്റക്കെട്ടായി തീരുമാനമെടുക്കുമെന്ന് മത്സരത്തിന് മുമ്പ് ഇറാന്‍റെ താരം അലിറെസ് ജഹന്‍ബക്ഷെ പറഞ്ഞിരുന്നു. ഇറാനിലെ സർക്കാരിനെതിരായ…

ലോകകപ്പ് ഫുട്ബോള്‍ റാലി; ആലുവയില്‍ വാഹന ഉടമകള്‍ക്കെതിരെ കേസ്

ആലുവ: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്കെതിരെ കേസെടുത്തു. കീഴ്മാട് പഞ്ചായത്തിലെ ക്ലബ്ബുകൾ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെ ആലുവ പൊലീസ് ആണ് കേസെടുത്തത്. അപകടകരമായ രീതിയിൽ ഡോറുകളും ഡിക്കികളും തുറന്ന് വച്ച് സാഹസിക…

ലോകകപ്പ് ഫുട്ബോളിന് ആവേശത്തുടക്കം; ഖത്തറിനെ 2 ഗോളുകള്‍ക്ക് കീഴടക്കി ഇക്വഡോർ

ദോഹ: കായിക പ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ലോകകപ്പിന് കിക്കോഫ്. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ടീമായ ഇക്വഡോറും 2022 ലോകകപ്പിലെ ആദ്യ വിജയത്തിനായി കളത്തിലിറങ്ങി. മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ഇക്വഡോർ 2022 ലോകകപ്പിലെ…

ഖത്തർ ലോകകപ്പ്; ജേതാക്കൾ നേടുക ടി20 ചാമ്പ്യന് കിട്ടിയതിന്റെ 25 ഇരട്ടി

ദോഹ: ഇന്ന് ഖത്തറിൽ ഫുട്ബോൾ ഉത്സവത്തിന് തുടക്കമാകുന്നു. അടുത്ത 29 ദിവസം 32 ടീമുകൾ സ്വർണ്ണ കിരീടത്തിനായി മത്സരിക്കും. ഡിസംബർ 18-ന് യുസെയ്ല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിലാണ് എല്ലാ ടീമുകളും കണ്ണുവെക്കുന്നത്. എന്നാൽ കിരീടവിജയത്തോടൊപ്പം, ഓരോ ടീമിനെയും വലിയ സമ്മാനത്തുക കാത്തിരിക്കുന്നു.…

ഫിഫ ഫുട്ബോൾ ലോകകപ്പ്; ഉദ്ഘാടനച്ചടങ്ങുകൾക്ക് ‌തുടക്കം

ദോഹ: ദോഹയിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഖത്തർ ലോകകപ്പിന്‍റെ ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി. വർണ്ണാഭമായ ഉദ്ഘാടന ചടങ്ങുകൾ ഇന്ത്യൻ സമയം രാത്രി 8 മണിയോടെയാണ് ആരംഭിച്ചത്. ഖത്തറിന്‍റെ സാംസ്കാരിക പൈതൃകവും ഫിഫ ലോകകപ്പിന്‍റെ ചരിത്രവും ഉയർത്തിക്കാട്ടുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഉദ്ഘാടനച്ചടങ്ങിൽ അരങ്ങേറുക. പ്രശസ്ത…

മറഡോണയുടെ കേരളത്തിലെ ഏറ്റവും വലിയ ശില്‍പം അനാച്ഛാദനത്തിന് തയ്യാറെടുക്കുന്നു

കണ്ണൂർ: കേരളത്തിലെ ഏറ്റവും വലിയ മറഡോണ പ്രതിമ കണ്ണൂരിൽ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. ശിൽപി എൻ മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ അർജന്‍റീനിയൻ ഇതിഹാസത്തിന്‍റെ സമ്പൂർണ്ണ കളിമൺ രൂപം പൂർത്തിയായി. ഏഴര അടിയാണ് ഈ ശിൽപത്തിന്‍റെ ഉയരം. മറഡോണയുടെ വീഡിയോകളും ചിത്രങ്ങളും ലൈഫ്…

ലോകകപ്പ് വേദികളില്‍ മദ്യവില്‍പ്പനയ്ക്ക് നിരോധനം ഏർപ്പെടുത്തി

ദോഹ: ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ അറിയിച്ചു. ഖത്തർ സർക്കാരുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ന്(വെള്ളിയാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിഫ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം. പൊതുസ്ഥലത്ത് മദ്യപിക്കുന്നത് കർശനമായി നിരോധിച്ച രാജ്യമാണ്…

പരിക്ക്; സാദിയോ മാനെ ലോകകപ്പിൽ നിന്ന് പുറത്ത്

ദോഹ: പരിക്കേറ്റ സെനഗൽ സൂപ്പർ താരം സാദിയോ മാനെ ഖത്തർ ലോകകപ്പിൽ നിന്ന് പുറത്ത്. സെനഗൽ ഫുട്‌ബാൾ ഫെഡറേഷനും ബയേൺ മ്യൂണിക്കും ഇക്കാര്യം സ്ഥിരീകരിച്ചു. ബുണ്ടസ് ലീഗയിൽ നവംബർ എട്ടിന് നടന്ന ബയേൺ മ്യൂണിക്-വെർഡർ ബ്രമൻ മത്സരത്തിനിടെയായിരുന്നു താരത്തിന്റെ കാലിന് പരിക്കേറ്റത്.…

മെസ്സിയും ടീമും ദോഹയിലെത്തി; സ്വീകരിക്കാന്‍ മലയാളികളുടെ പട

ദോഹ: ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം ദോഹയിലെത്തി. അബുദാബിയിൽ നടന്ന സൗഹൃദ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മെസിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹ വിമാനത്താവളത്തിൽ എത്തിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ്…

ലോകകപ്പ് സൗഹൃദ മത്സരം; യുഎഇയെ എതിരില്ലാതെ 5 ഗോളിന് തകർത്ത് അര്‍ജന്റീന

അബുദബി: ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയ്ക്ക് വിജയം. സൗഹൃദമത്സരമായിരുന്നുവെങ്കിലും യു.എ.ഇക്കെതിരെ കളിക്കളത്തിൽ അത്ര സൗഹൃദത്തിലല്ലാഞ്ഞ മെസിയും കൂട്ടരും എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് മത്സരം ജയിച്ചത്. ജൂലിയൻ അൽവാരസ്, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജാക്വിന്‍ കൊറിയ…