Tag: FIFA World Cup 2022

ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം; റെക്കോർഡിന് റൊണാള്‍ഡോ

ദോഹ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരുങ്ങുന്നു. ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിക്കുന്ന പുരുഷ താരം എന്ന റെക്കോർഡാണ് റൊണാൾഡോ നേടുക. 2022 ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയ്ക്കെതിരെ പോർച്ചുഗലിന്…

പ്രശസ്ത മാധ്യമപ്രവർത്തകൻ ഗ്രാന്റ് വാള്‍ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

ദോഹ: പ്രശസ്ത അമേരിക്കൻ സ്പോർട്സ് ജേർണലിസ്റ്റ് ഗ്രാന്‍റ് വാൾ(48) ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. അർജന്‍റീന-നെതർലാൻഡ്സ് മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ ഗ്രാന്റ് വാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച പുലർച്ചെ…

‘100% ഉറപ്പില്ല’: നെയ്മറിന്റെ വാക്കുകള്‍ വിരമിക്കല്‍ സൂചനയോ?

ദോഹ: ബ്രസീലിയൻ സൂപ്പർ താരം നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റതോടെ നെയ്മർ കണ്ണീരോടെ കളം വിട്ടതിന് പിന്നാലെയാണ് വിരമിക്കൽ സൂചന. “ഇത് വേദനാജനകമായ നിമിഷമാണ്, തിരിച്ചുവരുന്നതിനെക്കുറിച്ച് എനിക്ക് 100 ശതമാനം ഉറപ്പില്ല,”…

വീണ്ടും ഗോളടിച്ച് മെസ്സി ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനൊപ്പം; സെമിയിലേക്ക് അർജന്റീന

ദോഹ: ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അർജന്‍റീന സെമി ഫൈനലിലേക്ക് മുന്നേറി. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പിറകിലായിരുന്ന നെതർലൻഡ്സ് ശക്തമായി തിരിച്ചുവന്നിരുന്നു. മെസിയുടെ മിടുക്കാണ് അർജന്‍റീനയ്ക്ക് കരുത്ത് പകർന്നത്. മത്സരത്തിൽ അർജന്‍റീനൻ ക്യാപ്റ്റൻ ഒരു ഗോൾ നേടുകയും…

ആരാധകരുടെ പെരുമാറ്റം അതിരുവിട്ടു; ക്രൊയേഷ്യയ്ക്ക് 43 ലക്ഷം രൂപ പിഴ

ദോഹ: ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിനിടെ കാനഡ ഗോൾകീപ്പർ മിലാൻ ബോർഗനെ ക്രൊയേഷ്യൻ ആരാധകർ കൂക്കിവിളിച്ചു. സംഭവത്തിൽ ഫിഫ 43 ലക്ഷത്തോളം രൂപ ക്രൊയേഷ്യന്‍ ടീമിന് പിഴ ചുമത്തി. സെർബിയക്കാരനായ മിലൻ ബോർഗൻ കാനഡയിലേക്ക് കുടിയേറി പാർത്തതാണ്. ഇത് സൂചിപ്പിച്ച് ആരാധകർ ബോർഗനെ…

ലോകകപ്പ് തോല്‍വി; സ്‌പെയിൻ പരിശീലകസ്ഥാനമൊഴിഞ്ഞ് ലൂയിസ് എന്റിക്കെ

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിൽ നിന്ന് പുറത്തായതിന് പിന്നാലെ സ്പെയിനിന്‍റെ മുഖ്യ പരിശീലകൻ ലൂയിസ് എന്റിക്കെ സ്ഥാനം രാജിവച്ചു. പ്രീക്വാർട്ടറിൽ മൊറോക്കോയാണ് സ്പെയിനിനെ തോൽപ്പിച്ചത്. സ്പെയിനിന്‍റെ അണ്ടർ 21 കോച്ച് ലൂയിസ് ഡി ലാ ഫ്യുന്റെ പുതിയ പരിശീലകനായി ചുമതലയേറ്റേക്കും. സ്പാനിഷ് ഫുട്ബോൾ…

ബെല്‍ജിയൻ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു

ബ്രസല്‍സ്: ഖത്തറിൽ നടന്ന ലോകകപ്പിൽ ബെൽജിയം പ്രീക്വാർട്ടറിൽ പുറത്തായതിന് പിന്നാലെ ഈഡൻ ഹസാർഡ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. “ഇന്ന് ജീവിതത്തിലെ ഒരു താൾ മറിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിന് നന്ദി.…

ചരിത്രവിജയം നേടി മൊറോക്കോ; ലോകകപ്പ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യം

ദോഹ: പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തിയത്. ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോയുടെ വിജയം. സ്‌പെയിനിനെ കീഴടക്കിയതോടെ ചരിത്രവിജയമാണ് മൊറോക്കോ സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറിലെത്തുന്നത്. ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ആഫ്രിക്കന്‍…

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ജിറൂദ്

ദോഹ: ലോകകപ്പ് പ്രീ ക്വാർട്ടറിൽ പോളണ്ടിനെതിരെ 44-ാം മിനിറ്റിൽ നേടിയ ഗോളോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് സ്ട്രൈക്കർ ഒളിവർ ജിറൂദ് സ്വന്തമാക്കി. ഫ്രാൻസിനായി 117 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി, തിയറി ഹെന്‌റിയുടെ റെക്കോർഡാണ്…

സ്റ്റേഡിയം കാണാൻ ഉറക്കമൊഴിച്ചു; ഇന്ന് സ്റ്റേഡിയം തന്നെ ഡിസൈൻ ചെയ്ത് സുജ

എട്ട് വർഷം മുമ്പ് ബ്രസീലിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ ഉറക്കമിളച്ചിരുന്ന് കാണുന്ന സുജ ഭർത്താവ് പ്രമോദിന് അത്ഭുതമായിരുന്നു.ഫുട്ബോളിനോട് യാതൊരു താൽപര്യവുമില്ലാത്ത സുജയുടെ പെട്ടെന്നുള്ള ഫുട്ബോൾ ഭ്രമമായിരുന്നു ഭർത്താവിനെ ആശ്ചര്യപ്പെടുത്തിയത്.’ഞാൻ ഉറങ്ങാതെ ടിവിക്ക് മുന്നിലിരിക്കുന്നത് ഫുട്ബോൾ കാണാനല്ല, സ്റ്റേഡിയം കാണാനാണെന്നായിരുന്നു സുജയുടെ മറുപടി.…