Tag: Facebook

മെറ്റ പിരിച്ചുവിട്ടവരിൽ നെറ്റ്ഫ്ലിക്‌സ് ഷോയിലെ താരവും

വാഷിങ്ടൻ: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ ഷോയായ ‘ഇന്ത്യൻ മാച്ച് മേക്കിംഗ്’ ൽ പ്രത്യക്ഷപ്പെട്ട ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർ സുരഭി ഗുപ്ത ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ മാസം പിരിച്ചുവിട്ട ആയിരക്കണക്കിന് ജീവനക്കാരിൽ ഒരാളാണ്. 2009 മുതൽ അമേരിക്കയിൽ താമസിക്കുന്ന സുരഭി ഗുപ്ത…

കൊടും കുറ്റവാളികളുടെ ലിസ്റ്റിൽ തന്റെ പേരില്ല; ഫേസ്ബുക്കിൽ പരാതിപ്പെട്ട കുറ്റവാളി പിടിയിൽ

ജോർജിയയിൽ പൊലീസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കൊടും കുറ്റവാളികളുടെ പട്ടിക കണ്ട് പരാതിപ്പെട്ട കുറ്റവാളിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. തന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പോസ്റ്റിന് താഴെ കമന്‍റ് ചെയ്ത അദ്ദേഹത്തെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പൊക്കിയെടുത്ത് ജയിലിൽ അടച്ചു. ക്രിസ്റ്റഫർ…

മെറ്റയെ വീണ്ടും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

മോസ്കോ: ഫെയ്സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയെ റഷ്യൻ നീതിന്യായ മന്ത്രാലയം ഭീകരസംഘടനയായി പ്രഖ്യാപിച്ചതായി ഒരു റഷ്യൻ മാധ്യമത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മെറ്റയ്ക്കെതിരായ റഷ്യയുടെ നീക്കങ്ങളിലെ ഏറ്റവും പുതിയ നീക്കമാണിത്. രാജ്യത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ റോസ്ഫിൻ മോണിറ്ററിംഗ്…

ആമസോണും കൂട്ടപ്പിരിച്ചുവിടലിലേക്ക്; 10,000 പേർക്ക് ജോലി നഷ്ടമാവും

ന്യൂഡൽഹി: ഓൺലൈൻ കൊമേഴ്സ് ഭീമനായ ആമസോണും ട്വിറ്ററിൻ്റെ വഴിയെ. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ പദ്ധതിയിടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആമസോണിന്‍റെ ചരിത്രത്തിലെ ഏറ്റവും…

ട്വിറ്ററിന് പിറകെ മെറ്റയിലും വൻ പിരിച്ചുവിടൽ

വാഷിങ്ടൺ: ട്വിറ്ററിന്‌ പിന്നാലെ ഫെയ്‌സ്‌ബുക്‌ മാതൃകമ്പനിയായ മെറ്റയിലും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. 87,000 ജീവനക്കാരുള്ള കമ്പനിയിൽ ആയിരക്കണക്കിനുപേരെ പിരിച്ചുവിടാനാണ്‌ നീക്കമെന്നാണ് റിപ്പോർട്ട്‌. കമ്പനിയുടെ 18 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്. വരുമാനത്തിൽ വൻ ഇടിവുണ്ടായതോടെ കമ്പനിയുടെ വളർച്ചയുള്ള മേഖലകളിൽ മാത്രം…

ഫേസ്ബുക്ക് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പഠനം

ടെൽ അവീവ് സർവകലാശാല, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്മെന്‍റ്, ബൊക്കോണി സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, അമേരിക്കൻ കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ഫേസ്ബുക്ക് ചെലുത്തുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തി. 2004 ൽ ഹാർവാർഡ് സർവകലാശാലയിൽ ഫേസ്ബുക്ക്…

‘ശ്രീദേവി’ ഫേയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; ചാറ്റുകൾ പരിശോധിക്കും

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക് ചാറ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 100 ലധികം പേജുകളുള്ള ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.…

ഫെയ്സ്ബുക്കിൽ കോടിയേരിയെ അപമാനിച്ച് പോസ്റ്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

കണ്ണൂർ: കഴിഞ്ഞ ദിവസം അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടതിന് കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപിക ഗിരിജയ്ക്ക് എതിരെ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. കേസ് പിന്നീട് ഗിരിജയുടെ താമസ സ്ഥലമായ…

പുതിയ ജീവനക്കാരുടെ റിക്രൂട്ട്മെന്റ് നിർത്തി ഫേസ്ബുക്ക്

വാഷിങ്ടൺ: ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥരായ മെറ്റയിലും പിരിച്ചുവിടൽ ഭീഷണി. പുതിയ ജീവനക്കാരെ നിയമിക്കുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനിയുടെ വിശദീകരണം. സമ്പദ്‍വ്യവസ്ഥയിലെ സാഹചര്യങ്ങളാണ് ഈ നീക്കത്തിലേക്ക് നയിച്ചതെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ മാർക്ക് സക്കർബർഗ്…

അമേരിക്കയിലെ ഏറ്റവും സമ്പന്നരായ പത്തുപേരിൽ ഇനി സുക്കർബർഗില്ല

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ ധനികനായിരുന്നു. എന്നാൽ ഇപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും ധനികരായ ആളുകളുടെ ആദ്യ 10 പട്ടികയിൽ നിന്ന് പോലും അദ്ദേഹം പുറത്തായി. ഫോബ്സ് പുറത്തുവിട്ട യുഎസിലെ 400 സമ്പന്നരുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ്…