Tag: Ernakulam

‘ശ്രീദേവി’ ഫേയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; ചാറ്റുകൾ പരിശോധിക്കും

കൊച്ചി: ഇരയെ കുടുക്കാൻ ഇലന്തൂരിലെ നരബലിയിലെ പ്രധാന സൂത്രധാരൻ മുഹമ്മദ് ഷാഫി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് അന്വേഷണ സംഘം കണ്ടെടുത്തു. മൂന്ന് വർഷത്തെ ഇയാളുടെ ഫേയ്സ്ബുക്ക് ചാറ്റുകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. 100 ലധികം പേജുകളുള്ള ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.…

എറണാകുളത്ത് സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം; നീക്കവുമായി കെസിഎ: മുഖ്യമന്ത്രിയെ കണ്ടു

കൊച്ചി: എറണാകുളത്ത് സ്വന്തമായി ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കേരള ക്ര‍ിക്കറ്റ് അസോസിയേഷൻ. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തിരുവനന്തപുരത്തെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇക്കാര്യം ധരിപ്പിച്ചുവെന്നും, കെസിഎ, ബിസിസിഐ പ്രതിനിധികൾ സംസ്ഥാന സർക്കാരുമായി ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം തുടരുകയാണ് എന്നും ബിസിസിഐ ജോയിന്റ്…

കരുവന്നൂര്‍ ബാങ്ക് ക്രമക്കേട്; 15 മുതല്‍ പണം തിരികെ നല്‍കുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ പണം തിരികെ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കേരള ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം തിരികെ നൽകാൻ നടപടി സ്വീകരിക്കുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ…

സംവിധായകൻ അശോകൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നെത്തിയ ഇയാൾ ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.…

കളക്ടറേറ്റിലെ മുൻകർഷകന് മജിസ്ട്രേറ്റിന്റെ സർപ്രൈസ് ഗിഫ്റ്റ്

കാക്കനാട്: കാക്കനാട് തുതിയൂർ സ്വദേശി കെ കെ വിജയന് തിരുവോണത്തിന് രണ്ട് ദിവസം മുൻപ് കൊറിയറിൽ ഒരു സ്മാർട്ട്‌ ഫോണെത്തി, കൃത്യമായ വിലാസവും, മറ്റ് വിവരങ്ങളൊന്നുമില്ലാതെ അജ്‌ഞാതൻ കർഷകന് ഓണസമ്മാനം അയക്കുന്നുവെന്ന് മാത്രമെഴുതിയ കവർ അദ്ദേഹത്തിന്റെ ഉറക്കം തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു. തനിക്ക്…

അവധി പ്രഖ്യാപനത്തിന് പിന്നാലെ പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ലെന്ന് കളക്ടർ

കൊച്ചി: വൈകി അവധി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ വിജ്ഞാപനവുമായി എറണാകുളം ജില്ലാ കളക്ടർ രേണു രാജ്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടയ്ക്കേണ്ടതില്ല. സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും രേണു രാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭൂരിഭാഗം സ്കൂളുകളിലും വിദ്യാർത്ഥികൾ എത്തിയതിന്…

പെരിയാറിലെ ജലനിരപ്പുയർന്നു: ആലുവ ശിവക്ഷേത്രം മുങ്ങി

എറണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മൂവാറ്റുപുഴ…

ആശങ്ക സൃഷ്ടിച്ച് പെരിയാറില്‍ ആലുവ ഭാഗത്ത് നീര്‍നായ ആക്രമണം

ആലുവ: പെരിയാറിന്‍റെ ആലുവ പ്രദേശത്ത് നീർനായകളുടെ കൂട്ടത്തെ കണ്ടത് ആശങ്ക സൃഷ്ടിച്ചു. വെള്ളത്തിനടിയിൽ വന്ന് മനുഷ്യരെ ആക്രമിക്കുന്ന രീതി നീർനായക്കുണ്ട്. ഈ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ബുദ്ധിമുട്ടാണെന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തിനടിയിൽ നീന്തുകയും മത്സ്യങ്ങളെ വേട്ടയാടുകയും ചെയ്യുന്ന നീർനായ പുഴയിൽ പലയിടത്തും…

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി പ്രതിഷേധം; എസ്എച്ച്ഒയ്ക്ക് സ്ഥലംമാറ്റം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊച്ചി യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ച സംഭവത്തിൽ എസ്എച്ച്ഒയെ സ്ഥലം മാറ്റി. സുരക്ഷാവീഴ്ച കണക്കിലെടുത്താണ് എറണാകുളം എളമക്കര എസ്എച്ച്ഒ സാബുവിനെതിരെ നടപടിയെടുത്തത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. ഇയാളെ…

കളമശ്ശേരി ബസ് കത്തിച്ച സംഭവത്തിൽ തടിയന്റവിട നസീർ ഉൾപ്പെടെ മൂന്ന് പ്രതികൾ കുറ്റക്കാർ

കൊച്ചി: കളമശേരി ബസ് കത്തിച്ച കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ശിക്ഷ തിങ്കളാഴ്ച വിധിക്കും. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിയെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്…