Tag: Ernakulam News

സ്വപ്ന സുരേഷിന്റെ മൊഴിയെടുത്തു

കൊച്ചി: രാഷ്ട്രീയമായി വിവാദമായ പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം തുടർച്ചയായി വധഭീഷണിയുണ്ടെന്ന പരാതിയിൽ നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഫോണിലൂടെ വധഭീഷണി മുഴക്കിയതിന് ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫോണിലെ വധഭീഷണിയുടെ ശബ്ദരേഖ സഹിതം…

സംസ്കൃത സർവകലാശാലയിൽ വീണ്ടും വിവാദം

കാലടി: വിവാദ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനങ്ങൾ ഉൾപ്പെടെ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായി സംസ്കൃത സർവകലാശാലയിൽ 15 ഉദ്യോഗാർത്ഥികളുടെ പ്രൊബേഷൻ പ്രഖ്യാപിച്ച് ഉത്തരവിറക്കി. സംസ്കൃതത്തിന്‍റെ പൊതുവിഭാഗത്തിൽ സ്ക്രീനിംഗ് കമ്മിറ്റി തള്ളിയവരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. മലയാളം വിഭാഗത്തിൽ പ്രൊബേഷൻ ലഭിച്ചവരിൽ സ്പീക്കർ…

കടൽക്ഷോഭം; ജനവാസമേഖലകളിൽ ആശങ്ക വർധിക്കുന്നു

വൈപ്പിൻ: മഴയ്ക്കൊപ്പം തിരമാലകൾ ശക്തിപ്രാപിച്ചതോടെ കടൽത്തീരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിൽ ആശങ്ക വർദ്ധിക്കുകയാണ്. കടൽഭിത്തിയില്ലാത്ത ദുർബലാവസ്ഥയിലുള്ള പ്രദേശങ്ങളിൽ കഴിയുന്നവർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കടൽക്ഷോഭം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ സ്ഥിതിഗതികൾ വിലയിരുത്താൻ പോലും തയ്യാറായില്ലെന്നാണ് ഇവരുടെ പരാതി. അടുത്തിടെ…

കടൽക്ഷോഭം; വെളിയത്താംപറമ്പിൽ കനത്ത നാശനഷ്ടം

വൈപ്പിൻ: നായരമ്പലം വെളിയത്താംപറമ്പ് പ്രദേശത്ത് മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ തിരമാലകൾ നാശം വിതച്ചു. ഇവിടെ തീരം വലിയ തോതിൽ തകർന്നു. ഈ പ്രദേശത്ത് അടുത്തിടെ പഞ്ചായത്ത് സ്ഥാപിച്ച മണൽ ബാരക്കുകളുടെ ഒരു ഭാഗവും തിരമാലകളിൽ തകർന്നു. ഇതിലൂടെ വലിയ അളവിൽ കടൽവെള്ളം…

കലക്ട്രേറ്റിൽ ഡ്രൈവറെ കണ്ടെത്താൻ ‘പഞ്ചർ’ പരീക്ഷണം

കാക്കനാട്: എറണാകുളം കളക്ടറേറ്റ് വളപ്പിൽ സ്ഥിരമായി അനധികൃത പാർക്കിംഗ് നടത്തുന്ന ടാക്സി കാറിന്റെ ഡ്രൈവറെ കണ്ടെത്താൻ ടയറിലെ കാറ്റഴിച്ചുവിട്ട് പരീക്ഷണം. പഞ്ചർ ഒട്ടിക്കാതെ ഇനി കാർ എടുക്കാൻ കഴിയില്ല. പഞ്ചർ ഒട്ടിക്കുന്ന ജോലികൾ നടക്കുമ്പോൾ ഡ്രൈവറെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് കളക്ടറേറ്റ് സുരക്ഷാ…

കൊച്ചിയിൽ ഡെങ്കിപ്പനി പടരുന്നു; ഒരു മാസം കൊണ്ട് 143 രോഗികൾ

കൊച്ചി: ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾ നഗരത്തിൽ പടർന്നുപിടിക്കുമ്പോൾ പ്രതികരണമില്ലാതെ കൊച്ചി നഗരസഭ. ഇന്നലെ മാത്രം 93 പേരാണ് ചികിത്സ തേടിയത്. എറണാകുളം ജില്ലയിൽ ഈ മാസം ഇതുവരെ 143 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 660 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ…

സ്വപ്ന സുരേഷിന്റെ മൊഴി ഇ.ഡി രേഖപ്പെടുത്തി

കൊച്ചി: നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്ന സുരേഷിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

ഗസ്റ്റ് അധ്യാപകരെ പിരിച്ചുവിടുന്നു; കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധം

കാലടി: ഭരണപരിഷ്കാര നടപടികളുടെ ഭാഗമായി കാലടി സംസ്കൃത സർവകലാശാലയിലെ ഗസ്റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ജോലി നഷ്ടപ്പെട്ട താൽക്കാലിക അധ്യാപകർ സർവകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ്. ഗവേഷക വിദ്യാർത്ഥികളെ ടീച്ചിംഗ് അസിസ്റ്റൻറുമാരായി നിയമിക്കാനാണ് നീക്കം. സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് താൽക്കാലിക അധ്യാപകരുടെ…

ആലുവ-പേട്ട റൂട്ടില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിൽ

കൊച്ചി: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിൻ്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായതോടെ ആലുവ-പത്തടിപ്പാലം റൂട്ടിൽ ഇന്ന് മുതൽ സാധാരണ പോലെ മെട്രോ സർവീസ് പുനരാരംഭിച്ചു. ഇന്ന് മുതൽ ഏഴര മിനിറ്റ് ഇടവിട്ട് ഈ റൂട്ടിൽ ട്രെയിനുകൾ ഓടും. നേരത്തെ ആലുവയ്ക്കും പത്തടി…

കാരുണ്യ പ്ലസ് 80 ലക്ഷത്തിന്റെ ലോട്ടറി അസം സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിക്ക്

മൂവാറ്റുപുഴ: കാരുണ്യ പ്ലസിന്റെ 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അസം സ്വദേശിക്ക്. കൂലിപ്പണി ചെയ്യുന്ന അസം നാഗോൺ സ്വദേശിയായ അലാലുദ്ദീനാണു ഭാഗ്യം കടാക്ഷിച്ചത്. നടന്നു ലോട്ടറി വിൽക്കുന്നയാളിൽ നിന്നാണു ലോട്ടറി വാങ്ങിയത്. സമ്മാനം നേടിയ ടിക്കറ്റ് പൊലീസ് സഹായത്തോടെ ബാങ്കിനു…