Tag: Ernakulam News

മെട്രോ റെയിൽ സ്ഥലം ഏറ്റെടുക്കൽ; പണം ലഭിക്കാതെ ഭൂ ഉടമകൾ

കാക്കനാട്: മെട്രോ റെയിൽ ജില്ലാ ആസ്ഥാനത്തേക്ക് നീട്ടാനുള്ള സ്ഥലം വിട്ടു കൊടുക്കുന്ന ഉടമകൾ ആധാരം ജില്ലാ ഭരണകൂടത്തിനു കൈമാറിയിട്ട് മാസങ്ങളായി. ഓഫീസിൽ ചെന്നിട്ടും പണം ലഭിക്കുന്നില്ല. സ്ഥലമുടമകൾക്ക് നൽകാൻ പണമില്ലെന്നതാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രശ്നം. അടിയന്തരമായി 100 കോടി രൂപ ആവശ്യപ്പെട്ട്…

കോതമംഗലത്ത് കൊടുങ്കാറ്റ്; വീടുകൾ തകർന്നു

കോതമംഗലം: കോതമംഗലം, തൃക്കാരിയൂർ, കുട്ടമംഗലം വില്ലേജുകളിൽ ഇന്നലെ രാവിലെ 10.30ന് മഴയ്ക്കൊപ്പം വീശിയ കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. 2 വീടുകൾ പൂർണ്ണമായും 44 വീടുകൾ ഭാഗികമായും തകർന്നു. വാഴ, ജാതി, റബ്ബർ, കപ്പ, റംബൂട്ടാൻ, തെങ്ങ്, കമുക് വിളകൾ ഉൾപ്പെടെ കൂറ്റൻ…

കൊച്ചിയിൽ എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചി തമ്മനം ശാന്തിപുരം റോഡിലെ സ്വകാര്യ ഹോട്ടലിൽ നിന്ന് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് പേരെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കുരംകുണ്ട് സ്വദേശി ഫെബിൻ (24), അയ്യമ്പിള്ളി സ്വദേശി അക്ഷയ് (23), കൊല്ലം കാക്കത്തോപ്പ് സ്വദേശി ടോണി…

കെഎസ്ആർടിസി ആദ്യഘട്ട ശമ്പളം സ്വീപ്പർ, പ്യൂൺ വിഭാഗത്തിനും ഉറപ്പാക്കണമെന്ന് കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയുടെ സ്വീപ്പർ, ഗാരിജ് മസ്ദൂർ, പ്യൂൺ/അറ്റൻഡർ വിഭാഗക്കാർക്കും ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കൊപ്പം ആദ്യഘട്ടത്തിൽ തന്നെ ശമ്പളം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കരാറുകാർക്കും ഇത് ബാധകമാണ്. സാധ്യമെങ്കിൽ ഓഗസ്റ്റ് അഞ്ചിനോ പത്തിനോ അടുത്ത മാസത്തെ ശമ്പളം ഉറപ്പാക്കണം. സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ…

കനത്ത മഴ; പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ കനത്ത മഴയെ തുടർന്ന് പെരിയാറിലെ ജലനിരപ്പ് ഒന്നര മീറ്റർ ഉയർന്നു. പുഴ കലങ്ങി ഒഴുകുകയാണ്. വെള്ളത്തിലെ ചെളിയുടെ അളവ് 20 എൻടിയു ആണ്. ആലം, കുമ്മായം എന്നിവ ചേർത്ത് 5 എൻ.ടി.യുവിലേക്ക് ചുരുക്കിയാണ് ശുദ്ധജല വിതരണം നടത്തുന്നത്.…

400 ഗ്രാം എംഡിഎംഎയുമായി അഞ്ചംഗ സംഘം അറസ്റ്റിൽ

അങ്കമാലി: 400 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി 5 പേരെ പിടിയിൽ. കണ്ണൂർ നാറാത്ത് തറമേൽ സ്വദേശി മുനീഷ് (27), തെക്കേ വാഴക്കുളം സ്വദേശി അഫ്സൽ (23), ആലപ്പുഴ പുന്നപ്ര പറവൂർ കൊല്ലപ്പറമ്പിൽ ചാൾസ് ഡെന്നിസ് (25), എടത്തല കുഴിവേലിപ്പടി ചാലിൽ മുഹമ്മദ്…

പ്രമുഖരുടെ വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് വഴി തട്ടിപ്പ് പെരുകുന്നു

മൂവാറ്റുപുഴ: ഉന്നതരുടെ പേരിലടക്കം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിന്‍റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി എഴുപതോളം പേരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചു. സൈബർ സെല്ലിലും ഫെയ്സ്ബുക്കിന്‍റെ…

ഒടുവിൽ മാംഗോ തിരിച്ചെത്തി; ഒരു ലക്ഷം രൂപ ഓൺലൈൻ വഴി കൈമാറി

കൊച്ചി: ഒടുവിൽ മാംഗോ തിരിച്ചെത്തി. പാലാരിവട്ടം പൈപ്പ് ലൈൻ ജംഗ്ഷനിൽ വി.പി.ജി ക്ലിനിക്ക് നടത്തുന്ന ഡോ. ആനന്ദ് ഗോപിനാഥന്‍റെ അഞ്ച് മാസം പ്രായമുള്ള വളർത്തു നായയെ കഴിഞ്ഞ മാസം 12നാണ് കാണാതായത്. നായയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം…

എയർ ആംബുലൻസ് നൽകിയില്ല; ലക്ഷദ്വീപിൽ ഒരാൾ കൂടി മരിച്ചു

കൊച്ചി: ലക്ഷദ്വീപിൽ ഒരു രോഗി കൂടി എയർ ആംബുലൻസ് കിട്ടാതെ മരിച്ചു. ഇതോടെ ദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ഹെലികോപ്റ്റർ സർവീസ് ലഭ്യമല്ലാതെ മരിച്ച രോഗികളുടെ എണ്ണം മൂന്നായി. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഗത്തി സ്വദേശി സയ്യിദ് മുഹമ്മദാണ് ഇന്നലെ…

എറണാകുളത്ത് ഡെങ്കിപ്പനി; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 7 ഡെങ്കിപ്പനി മരണങ്ങളാണ് ഈ വർഷം സ്ഥിരീകരിച്ചത്. മരണങ്ങളിൽ മിക്കതും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി മൂലമാണ്. ഹെമറാജിക് പനി…