Tag: Ernakulam News

സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: വീഡിയോ ബ്ലോഗിൽ യുവതിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൈം വീക്കിലി ഉടമ നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിക്കെതിരെ സൂരജ് പാലാക്കാരൻ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്. യുവതി നൽകിയ പരാതിയിൽ…

സിനിമയിൽ തുല്യ വേതനം വേണം: അപർണ ബാലമുരളി

കൊച്ചി: സിനിമയിൽ ഒരേ ജോലി ചെയ്യുന്നവർക്ക് ലിംഗഭേദമെന്യേ തുല്യവേതനത്തിന് അർഹതയുണ്ടെന്ന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ അപർണ ബാലമുരളി പറഞ്ഞു. എല്ലാവരും ഒരേ ജോലിയാണ് ചെയ്യുന്നത്. വിവേചനം കാണിക്കേണ്ട ആവശ്യമില്ല. വലിയ ശമ്പളം വാങ്ങാറില്ല എന്നതുകൊണ്ട് അത് കുറയ്ക്കേണ്ട കാര്യമില്ലെന്നും…

മാലിന്യ പാക്കറ്റിനൊപ്പം ഹരിത സേനാ പ്രവർത്തകർക്ക് മിഠായി പാക്കറ്റും

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട് വാർഡിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിന്‍റെ ചുമതലയുള്ള ഹരിതസേന അംഗങ്ങൾക്ക് മാലിന്യപ്പൊതിയോടൊപ്പം ലഭിച്ചതൊരു മിഠായിപ്പൊതി. വീടുവീടാന്തരം പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ എരുമേലി റോഡിലെ സൗപർണികയുടെ വീട്ടിലെ സിറ്റൗട്ടിൽ നിന്ന് വൃത്തിയായി കഴുകിയ പ്ലാസ്റ്റിക് മാലിന്യ പൊതിയും അതിനു…

മങ്കിപോക്സ്; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി

കൊച്ചി: യുകെ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നെത്തിയ യാത്രക്കാർക്ക് മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജാഗ്രതാ ശക്തമാക്കി. കഴിഞ്ഞ ദിവസം യുകെയിൽ നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയ തൃശൂർ ജില്ലയിൽ നിന്നുള്ള നാലംഗ കുടുംബത്തിലെ ഒരാൾക്കും സൗദി…

കർക്കടക വാവിന് ഇനി 9 ദിവസം; മണപ്പുറത്ത് ഒരുക്കങ്ങൾ അപൂർണം

ആലുവ: പതിനായിരക്കണക്കിന് ഭക്തർ ബലിതർപ്പണം നടത്താൻ എത്തുന്ന കർക്കടക വാവിന് ഇനി ഒൻപത് ദിവസം മാത്രമേ ബാക്കിയുള്ളൂ. എന്നാൽ മണപ്പുറത്ത് ഒരുക്കങ്ങളും ആരംഭിച്ചിട്ടില്ല. മഹാദേവ ക്ഷേത്രത്തിലേക്കുള്ള റോഡ് അറ്റകുറ്റപ്പണി നടത്തുകയോ കടവുകൾ വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. 28നാണ് കർക്കടക വാവ്. ശിവരാത്രിക്ക് ശേഷം,…

നടിയുടെ കേസ്; മെമ്മറി കാർഡ് തുറന്നയാളെ കണ്ടെത്താൻ അന്വേഷണം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന ആളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് എത്തി. മെമ്മറി കാർഡ് വിചാരണക്കോടതിയിൽ എത്തിച്ച 2021 ജൂലൈ 19 നു ഉച്ചയ്ക്ക് 12.19…

തുരങ്കപാതകളിൽ മുന്നറിയിപ്പ് ബോർഡുമായി റെയിൽവേ

ആലുവ: കനത്ത മഴയെ തുടർന്ന് തുരങ്കങ്ങളിലെ ജലനിരപ്പ് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡുകളുമായി റെയിൽവേ രംഗത്തെത്തി. തുരങ്കങ്ങളിലെ ജലനിരപ്പ് 60 സെന്‍റീമീറ്ററിൽ കൂടുതൽ ഉയർന്നാൽ ഗതാഗതം നിരോധിക്കാനാണ് തീരുമാനം. ദക്ഷിണ റെയിൽവേയുടെ നിയന്ത്രണത്തിലുള്ള കൊരട്ടിക്കും പേരണ്ടൂരിനും ഇടയിലുള്ള ആറ് തുരങ്കപാതകളിലാണ് ജലനിരപ്പ് രേഖപ്പെടുത്തുന്നത്.…

കെഎസ്ഇബിയിൽ വിളിച്ച് ചീത്ത പറഞ്ഞു; ഫോണിന് മറുപടി നൽകാൻ ശിക്ഷ നൽകി പോലീസ്

പിറവം: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിനെ ഫോണിൽ വിളിച്ച് അധിക്ഷേപിച്ചയാൾക്കുള്ള ശിക്ഷ ഓഫീസിൽ ഫോൺ എടുക്കാനുള്ള ചുമതല. മേമുഖം സ്വദേശി സുജിത്തിനാണ് സെക്ഷൻ ഓഫീസിൽ ഫോണിന്‍റെ ചുമതല നൽകിയത്. നേരത്തെ പിറവം സെക്‌ഷനു കീഴിലാണു മേമുഖം ഉൾപ്പെടുന്ന മണീട് പ‍ഞ്ചായത്ത് പ്രദേശം…

കുട്ടമ്പുഴയിലെ ആദിവാസിക്കുടികൾ ഒറ്റപ്പെട്ടു; മഴയെത്തുടർന്ന് ഗതാഗതം നിലച്ചു

കുട്ടമ്പുഴ: കനത്ത മഴ തുടരുന്നതിനാൽ പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയരുകയും, മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഗതാഗതം സ്തംഭിക്കുകയും ചെയ്തു. ഇതുമൂലം വെള്ളാരംകുത്ത്, ഉറിയംപെട്ടി ആദിവാസിക്കുടികൾ, മണികണ്ഠൻചാൽ കുടിയേറ്റ ഗ്രാമം എന്നിവ ഒറ്റപ്പെട്ടു. അത്യാവശ്യമുള്ളവരെ വഞ്ചികളിലാണ്…

നീരൊഴുക്ക് വർദ്ധിച്ചു ; പെരിയാറിൽ ജലനിരപ്പ് 2 മീറ്റർ ഉയർന്നു

ആലുവ: കിഴക്കൻ മേഖലയിൽ നിന്നുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാൽ പെരിയാറിലെ ജലനിരപ്പ് 2 മീറ്റർ ഉയർന്നു. ചെളിയുടെ അളവ് 45 എൻടിയു ആയി ഉയർന്നു. ശിവരാത്രി മണപ്പുറത്തെ കുളിക്കടവുകളും മഹാദേവക്ഷേത്രത്തിന്‍റെ മുറ്റവും വെള്ളത്തിനടിയിലായി. റെഗുലേറ്റർ കം ബ്രിഡ്ജുകളുടെ ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല.…