Tag: Ernakulam News

500 രൂപയുടെ സൈക്കിളിൽ 7000 കിലോമീറ്റർ യാത്ര ; ഇന്ത്യയെ അറിഞ്ഞ് രാഹുൽ

തിരുവാങ്കുളം: മാമലയിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 7,000 കിലോമീറ്റർ സഞ്ചരിച്ച് അവസാനിപ്പിച്ചത് വാഹനം എത്തുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ ലഡാക്കിലെ ഉംലിംഗ് ലാ പാസിലാണ്. 500 രൂപയ്ക്ക് വാങ്ങിയ പഴയ ഹെർക്കുലീസ് സൈക്കിളിലാണ് മാമല സ്വദേശിയായ രാഹുൽ…

സ്വാശ്രയത്വം വർധിപ്പിച്ചത് സാങ്കേതിക വിദ്യയിലെ മുന്നേറ്റം: ശശി തരൂർ

കൊച്ചി: സമൂഹത്തിലെ വലിയൊരു വിഭാഗം വനിതകൾക്കു കരിയർ താൽപര്യങ്ങൾക്കു മുൻഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു എംപി ശശി തരൂർ. “ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അതു നിർവഹിക്കാം.” ശശി…

വയോജനങ്ങൾക്ക് പരിഗണന സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മന്ത്രി പി.രാജീവ്

കൊച്ചി: 2036 ആകുമ്പോഴേക്കും കേരളത്തിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് മന്ത്രി പി രാജീവ്. അതുകൊണ്ട് തന്നെ വികസന പ്രതിസന്ധികളുടെ രണ്ടാം തലമുറയിലേക്കാണ് കേരളം നീങ്ങുന്നത്. ഈ പ്രതിസന്ധികൾക്ക് പരമാവധി പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സർക്കാർ. ഓരോ മനുഷ്യനും…

പൈനാപ്പിൾ കൃഷിക്ക് വള പ്രയോഗത്തിന് ഡ്രോൺ വരുന്നു

മൂവാറ്റുപുഴ: പൈനാപ്പിൾ കൃഷിയെ കീടങ്ങളിൽ നിന്നു സംരക്ഷിക്കാനും ആവശ്യമായ വളം നൽകാനും ഡ്രോൺ വരുന്നു. ആയവനയിലാണ് പൈനാപ്പിൾ തോട്ടത്തിന് മുകളിൽ പറന്ന് വള പ്രയോഗം നടത്തുകയും കീടങ്ങളെ തുരത്താൻ കീടനാശിനി തളിക്കുകയും ചെയ്യുന്ന ഡ്രോൺ പരീക്ഷണം ആദ്യം നടക്കുക. കൃഷിക്കാർക്കും കാർഷിക…

കെഎസ്ആർടിസി മിന്നൽ പണിമുടക്ക്; കർശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ മിന്നൽ പണിമുടക്ക് നടത്തിയ ജീവനക്കാരെ ഹൈക്കോടതി വാക്കാൽ വിമർശിച്ചു. യൂണിയനുകൾ വിചാരിക്കുന്ന കാര്യങ്ങൾ മാത്രമാണ് നടക്കുന്നതെന്നും അങ്ങനെയാണെങ്കിൽ ഈ പ്രസ്ഥാനം അവർക്ക് തന്നെ ഏറ്റെടുത്തു നടത്തിക്കൂടേ എന്നും കോടതി ചോദിച്ചു. മിന്നൽ പണിമുടക്കിനെതിരെ കർശന നടപടി വേണമെന്ന് പറഞ്ഞ…

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ഇനി കുടുംബശ്രീയുടെ ചുമതലയല്ല

കൊച്ചി: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ്, എസി ഹാളുകളുടെ മേൽനോട്ടം എന്നിവയിൽ നിന്ന് കുടുംബശ്രീയെ പൂർണ്ണമായും ഒഴിവാക്കി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2014 ൽ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ മൂന്ന് മാസത്തേക്ക് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ നിലച്ചത്. 2017 ജൂണിൽ ഡിവിഷനിലെ…

നർകോട്ടിക് ഹബ് ആയി കൊച്ചി; കേസുകളുടെ നിരക്കിൽ മൂന്നാമത്

കൊച്ചി: കഴിഞ്ഞ വർഷത്തെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കുകൾ പ്രകാരം മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കൊച്ചി മൂന്നാം സ്ഥാനത്ത്. കൊച്ചിയിൽ മയക്കുമരുന്ന് കേസുകളുടെ നിരക്ക് ഒരു ലക്ഷത്തിൽ 43 ആണ്. ഇൻഡോർ (65.3), ബെംഗളൂരു (53.5) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്.…

മുന്നറിയിപ്പില്ലാതെ വീട്ടിലെ ഫ്യൂസ് ഊരി; നെബുലൈസർ നിലച്ച് രോഗിയായ അമ്മ ആശുപത്രിയില്‍

കോതമംഗലം: വൈദ്യുതി ബിൽ കുടിശ്ശികയെ മൂലം കോട്ടപ്പടിയിൽ പഞ്ചായത്തംഗത്തിന്‍റെ വീട്ടിലെ ഫ്യൂസ് മുന്നറിയിപ്പില്ലാതെ ഊരിയതിനെ തുടർന്ന് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തിക്കാതായതിനാൽ രോഗിയായ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ഇബി അധികൃതരാണ് മൂന്നാം വാർഡ് അംഗം വടക്കുംഭാഗം സന്തോഷ് അയ്യപ്പന്‍റെ വീട്ടിലെ വൈദ്യുതി…

സംവിധായകൻ അശോകൻ അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകൻ രാമൻ അശോക് കുമാർ (60) അന്തരിച്ചു. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു ഐടി സംരംഭകൻ കൂടിയായ അദ്ദേഹം ചലച്ചിത്രരംഗത്ത് അശോകൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നെത്തിയ ഇയാൾ ഇവിടെ ചികിത്സയിലായിരുന്നു. വർക്കല സ്വദേശിയാണ്.…

ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം നാളെ മുതൽ

കൊച്ചി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളത്ത് പര്യടനം ആരംഭിക്കും. പദയാത്ര 22-ന് ഉച്ചയോടെ തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കും. ആലപ്പുഴ ജില്ലാ അതിർത്തിയായ അരൂരിൽ എത്തുന്ന പദയാത്രികരെ ഇന്ന് വൈകിട്ട് ഏഴിന് ജില്ലയിലെ മുതിർന്ന…