Tag: Environmental Issues

കൊക്ക-കോള, പെപ്സിക്കോ; ലോകത്തെ പ്ലാസ്റ്റിക് മാലിന്യ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ച കമ്പനി കൊക്ക-കോള ആണെന്ന് പഠനങ്ങൾ. മലിനീകരണത്തിന്‍റെ കാര്യത്തിൽ പെപ്സികോ, നെസ്ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ്…

300 ടൺ ഇ-മാലിന്യം ശേഖരിക്കാൻ കാമ്പയിനുമായി ക്ലീൻ കേരള കമ്പനി

കോട്ടയം: ജില്ലയിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ-മാലിന്യം) ശേഖരിക്കുന്നതിന് ക്ലീൻ കേരള കമ്പനി ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന് തുടക്കമിട്ടു. ഡിസംബർ 1 മുതൽ 31 വരെയാണ് കാമ്പയിൻ. കോട്ടയം ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളിലെയും 71 പഞ്ചായത്തുകളിലെയും വീടുകളിൽ നിന്ന് ഹരിത കർമ്മ…

വികസ്വര രാജ്യങ്ങൾക്കുള്ള സഹായധനത്തിൽ തീരുമാനമായില്ല; കാലാവസ്ഥാ ഉച്ചകോടി നീട്ടി

ഷറം അൽ ഷെയ്ഖ്: ഈജിപ്തിലെ ഷറം അൽ ഷെയ്ഖിൽ നടക്കുന്ന സിഒപി 27 കാലാവസ്ഥാ ഉച്ചകോടി നീട്ടി. വെള്ളിയാഴ്ച അവസാനിക്കാനിരുന്ന ഉച്ചകോടി ശനിയാഴ്ചത്തേക്ക് കൂടിയാണ് നീട്ടിയത്. ആഗോളതാപനത്താൽ വലയുന്ന വികസ്വര രാജ്യങ്ങൾക്ക് സഹായം നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഉച്ചകോടി ഒരു…

ഇന്ത്യയില്‍ മീഥെയ്ന്‍ മേഘ സാന്നിധ്യം കണ്ടെത്തി സാറ്റലൈറ്റ്

രാജ്യത്തെ മാലിന്യനിര്‍മാര്‍ജന മേഖലയ്ക്ക് സമീപം മീഥെയ്ൻ വാതക സാന്നിധ്യം. നവംബർ അഞ്ചിന് ഇന്ത്യൻ നഗരത്തിലെ ഒരു മാലിന്യ കുന്നിന് സമീപം ദൃശ്യമായ മീഥെയ്ൻ മേഘങ്ങളുടെ ചിത്രം ജി.എച്ച്.ജി സാറ്റ് ഇൻക് ഉപഗ്രഹം പകർത്തി. വ്യാവസായിക മീഥെയ്ൻ പുറന്തള്ളൽ കണ്ടെത്തുന്നതിനായി ജി.എച്ച്.ജി.സാറ്റിൻ്റെ നേതൃത്വത്തില്‍…

ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ പ്രതിജ്ഞകള്‍ക്ക് മുൻഗണന നല്‍കണമെന്ന് ഋഷി സുനക്

ബ്രിട്ടൻ: കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ കൈക്കൊണ്ട പ്രതിജ്ഞകൾക്ക് മുൻഗണന നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആവശ്യപ്പെട്ടു. നവംബർ 6 മുതൽ 16 വരെ ഷറം അൽഷെയ്ഖിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു സുനക്. പ്രധാനമന്ത്രിയായ ശേഷമുള്ള സുനകിന്റെ ആദ്യ…

ലോകപൈതൃക പട്ടികയിലെ മൂന്നിലൊന്ന് ഹിമപ്രദേശങ്ങളും മഞ്ഞുരുകല്‍ ഭീഷണിയിൽ

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകൽ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. യുനെസ്കോ നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിൻ അമേരിക്ക, വടക്കേ അമേരിക്ക, ഓഷ്യാന എന്നിവിടങ്ങളിലെ മഞ്ഞുപ്രദേശങ്ങളാണ് ഈ ഭീഷണി നേരിടുന്നത്. ഇന്‍റർനാഷണൽ…

ആരെയിലെ മെട്രോ കാര്‍ ഷെഡ് എല്ലാ ജീവികള്‍ക്കും ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകര്‍

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ. 1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം…