Tag: Environment

ബന്ദിപ്പൂർ കര്‍ണാടകയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടു

മൈസൂരു: ചാമരാജനഗറിലെ ബന്ദിപ്പൂർ കർണാടകയിലെ ഏറ്റവും മികച്ച കടുവ സങ്കേതമായി തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും സംയുക്തമായി നടത്തിയ വിലയിരുത്തലിലാണ് ബന്ദിപ്പൂർ ഒന്നാം സ്ഥാനം നേടിയത്. കടുവ സങ്കേതത്തിന്‍റെ…

കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കാനായി കൊച്ചിയിൽ ഡ്രോപ് പദ്ധതി

ചെറായി: സമുദ്രങ്ങളിൽ വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിക്കാന്‍ ഡ്രോപ് പ്രോജക്റ്റ് ആരംഭിച്ചു. പ്ലാൻ അറ്റ് എർത്ത് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൊച്ചിയിൽ പദ്ധതി നടപ്പാക്കുന്നത്. ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ ന്യൂസ്പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച്…

ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിൽ: അന്റോണിയോ ഗുട്ടെറസ്

ഷറം എൽ ഷെയ്ഖ്(ഈജിപ്ത്): ലോകം കാലാവസ്ഥാ നരകത്തിലേക്കുള്ള പാതയിലാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്ന രാജ്യങ്ങളായ ചൈനയോടും അമേരിക്കയോടും ഈ നരകയാത്ര ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഈജിപ്തിലെ ഷറം അൽ…

കാലാവസ്ഥാ ഉച്ചകോടി; ഈജിപ്തിലെ ഷറം അൽഷെയ്ഖിൽ

കയ്റോ: ഒരുപാട് പ്രതീക്ഷകൾക്കും പ്രതിസന്ധികൾക്കും നടുവിൽ ഈ വർഷത്തെ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഈജിപ്തിലെ ഷറം അൽഷെയ്ഖ് ആണ് ഐക്യരാഷ്ട്രസഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27-കോൺഫറൻസ് ഓഫ് പാർട്ടിസ്) വേദിയാകുന്നത്. ആഗോള ഊർജ്ജ പ്രതിസന്ധിയും താങ്ങാനാകാത്ത ഇന്ധന വില…

ലോകത്തെ പന മരങ്ങളുടെ 50 ശതമാനവും വംശനാശ ഭീഷണിയിൽ

ലോകത്തുള്ള ആയിരത്തോളം വരുന്ന പന മരങ്ങൾ വംശനാശത്തിന്റെ വക്കിലെന്ന് പഠനങ്ങള്‍. ആകെ മരങ്ങളുടെ 50 ശതമാനത്തോളം വരുന്നവ നിലവില്‍ വംശനാശം അഭിമുഖീകരിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലണ്ടനിലെ റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സ് നടത്തിയ പുതിയ പഠനങ്ങളിലാണ് കണ്ടെത്തല്‍. 92 പ്രദേശങ്ങളിലുള്ള 185…

മുട്ട മോഷ്ടിക്കുന്ന വ്യത്യസ്ത ഉറുമ്പ് കേരളത്തിലും!

തൃശ്ശൂര്‍: ശരീരത്തിന്‍റെ അടിവശത്ത് സഞ്ചി പോലുള്ള മടക്കുകൾ. ‘മോഷണ വസ്തു’ സൂക്ഷിക്കാൻ ഉളളതാണിത്. ആളൊരു ഉറുമ്പാണ്. മോഷ്ടിക്കുന്നത് മറ്റ് ഉറുമ്പുകളുടെ മുട്ടകൾ. വിചിത്രമായ വേട്ടയാടൽ ശൈലിയുള്ള ഉറുമ്പിനെ ശാസ്ത്രജ്ഞർ കേരളത്തിലും കണ്ടെത്തി. പെരിയാർ കടുവാ സങ്കേതത്തിലെ വള്ളക്കടവിലാണ് പ്രോസെറാറ്റിയം ഗിബ്ബോസം ഇനത്തിലുളള…

ആരെയിലെ മെട്രോ കാര്‍ ഷെഡ് എല്ലാ ജീവികള്‍ക്കും ഭീഷണി; പരിസ്ഥിതി പ്രവര്‍ത്തകര്‍

മുംബൈ: മഹാരാഷ്ട്ര വനമേഖലയിലെ ആരെ കോളനിയിൽ സർക്കാരിന്റെ നിർദിഷ്ട മെട്രോ -3 കാർ പദ്ധതി കാട്ടിലെ പുള്ളിപ്പുലികൾക്ക് മാത്രമല്ല, മറ്റ് ഇനം പക്ഷികൾക്കും ജന്തുജാലങ്ങൾക്കും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവർത്തകർ. 1800 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ആരെ വനം നഗരത്തിന്‍റെ പച്ച ശ്വാസകോശം…

പ്ലാസ്റ്റിക്കിന് ബദലായി ‘മീറ്റ് ക്രാഫ്റ്റ്’; വ്യാപാരികൾ താൽപ്പര്യം കാണിക്കുന്നില്ല

കണ്ണൂർ: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാൻ ‘മീറ്റ് ക്രാഫ്റ്റ്’ എന്ന പേരിൽ ഒരു പ്രത്യേക പേപ്പർ ബാഗ് വിപണിയിൽ എത്തി. വളരെ പ്രത്യേകതയുള്ള ബാഗുകളിൽ വ്യാപാരികൾ താൽപ്പര്യം കാണിക്കുന്നില്ലെന്ന് നിർമ്മാതാക്കൾ പരാതിപ്പെടുന്നു. പ്ലാസ്റ്റിക് ബാഗുകളേക്കാൾ അൽപം വില കൂടിയതിനാൽ വിപണിയിൽ അവതരിപ്പിച്ച…

സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല

കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ഭേദഗതി കേരളത്തിലെ ഖനനമേഖലയിൽ വലിയ മാറ്റമുണ്ടാക്കില്ല. 2015 ൽ തന്നെ ഖനന നിയമലംഘനങ്ങൾക്കുള്ള പിഴയിൽ കേരളം ഇളവ് വരുത്തിയതാണ് ഇതിന് കാരണം. കെ.എം.എം.സി റൂൾ 2015 എന്നറിയപ്പെടുന്ന ഈ നിയമം പിഴയടച്ച് നിയമലംഘനം ക്രമപ്പെടുത്താൻ…

ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം

ന്യൂഡല്‍ഹി: ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ ഉപയോഗത്തിന്‍റെ അളവ് വെളിപ്പെടുത്തി പഠനം. ബോൺ ആസ്ഥാനമായുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് എക്കോസിസ്റ്റം സര്‍വീസ് (ഐപിബിഇഎസ്) നാല് വർഷത്തെ ഗവേഷണത്തിന്‍റെ ഫലമാണ്. പഠനമനുസരിച്ച് 50,000 സസ്യജന്തുജാലങ്ങളെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. ഇവയിൽ, ഏകദേശം…