Tag: Entertainment

‘ജെസിഐ ഇന്ത്യൻ ഔട്ട്സ്റ്റാന്റിം​ഗ് യങ് പേഴ്സൺ’ പുരസ്കാരം ബേസിൽ ജോസഫിന്

മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ ഒരു നടനെന്ന നിലയിലും വെള്ളിത്തിരയിൽ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധ…

മമ്മൂട്ടി-ജ്യോതികാ ചിത്രം ‘കാതല്‍’; ചിത്രീകരണം പൂര്‍ത്തിയായി

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതലി’ന്‍റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടിയുടെയും ജ്യോതികയുടെയും രംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി…

അജയ് ദേവ്ഗണിൻ്റെ ‘ഭോലാ’; കൈതി റീമേക്ക് ടീസർ പുറത്ത്

അജയ് ദേവ്ഗണിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ഭോലാ’യുടെ ടീസർ പുറത്തിറങ്ങി. അജയ് ദേവ്ഗൺ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായ കൈതിയുടെ റീമേക്കാണ് ഭോലാ. ഒരു അനാഥാലയവും ജയിലുമാണ് ടീസറിലുള്ളത്. നായകന്‍റെ വിവരണമാണ്…

അമ്പരപ്പിക്കാൻ അവതാർ 2; അവസാന ട്രെയ്‌ലറും എത്തി

ലോകമൊട്ടാകെ സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2. ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ അവസാനത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലർ…

‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തമിഴിലേക്ക്; ചിത്രം റീമേക്കിനൊരുങ്ങുന്നു

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസൻ ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം തമിഴിലേക്കും…

രജനീകാന്ത് ചിത്രം ‘ബാബ’ 20 വർഷത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

ചെന്നൈ: രജനീകാന്ത് ചിത്രം ബാബ വീണ്ടും തിയറ്ററുകളിലേക്ക്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. പടയപ്പയുടെ വന്‍ വിജയത്തിനു ശേഷം രജനീകാന്തിന്റേതായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ബാബ. ലോട്ടസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍…

ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ബയോപിക്കുമായി സുധ കൊങ്കര

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കരയായിരിക്കും ചിത്രം ഒരുക്കുക. സിനിമയുടെ റിസർച്ച് പുരോഗമിക്കുകയാണ് എന്നും 2023 അവസാനത്തോടെ സിനിമ ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ‘ടാറ്റ രാജ്യത്തെ അറിയപ്പെടുന്ന വ്യവസായികളിൽ…

‘ഗോള്‍ഡ്’ തിയറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് മറ്റന്നാൾ പ്രഖ്യാപിക്കും

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡിന്റെ പുത്തൻ അപ്‌ഡേറ്റുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ചിത്രത്തിൻറെ റിലീസ് ഉടൻ ഉണ്ടാകുമെന്നും, റിലീസ് തീയതി നവംബർ 23ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിച്ചത്. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ പുത്തൻ…

ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്നു, മലയാളികളുടെ മനോഭാവത്തിൽ മാറ്റം: ഷക്കീല

തൃശ്ശൂർ: 20 വർഷം മുൻപ് താൻ കണ്ട കേരളമല്ല ഇതെന്നും മലയാളികളുടെ മനോഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും ക്വീർ കമ്മ്യൂണിറ്റിയെ ചേർത്തുനിർത്തുന്ന കേരള സർക്കാരിനോട് നന്ദിയുണ്ടെന്നും നടി ഷക്കീല. ചങ്ങമ്പുഴ ഹാളിൽ സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘സഹയാത്രിക’യുടെ ഇരുപതാം വാർഷികാഘോഷമായ ‘ഇട’ത്തിന്‍റെ…

‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’; വാജ്‌പേയിയാകാൻ പങ്കജ് ത്രിപാഠി

മുംബൈ: ‘മേം രഹൂം യാ നാ രഹൂം യേ ദേശ് രഹ്ന ചാഹിയേ’ എന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെ അവതരിപ്പിക്കാൻ നടൻ പങ്കജ് ത്രിപാഠി. മാധ്യമപ്രവർത്തകനായ ഉല്ലേഖ് എൻ പിയുടെ ‘ദി അൺടോൾഡ് വാജ്പേയി: പൊളിറ്റീഷൻ ആൻഡ്…