Tag: Enforcement Directorate

ഷാജ് കിരൺ ഇന്ന് ഇ.ഡിക്ക് മുൻപിൽ ഹാജരാകും

ചോദ്യം ചെയ്യലിനായി ഷാജ് കിരൺ ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. രാവിലെ 11 മണിക്ക് ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണിന് ഇഡി നോട്ടീസ് നൽകിയിരുന്നു. സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി. ഷാജ് കിരണിന്‍റെ സാമ്പത്തിക ഇടപാടുകളും ഇഡി…

ആള്‍ട്ട് ന്യൂസിന്റെ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍

ന്യൂഡല്‍ഹി: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഡിജിറ്റൽ മാധ്യമ സ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി. ക്രിമിനൽ ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഉൾപ്പെടുത്തി പട്യാല ഹൗസ് കോടതിയിൽ ഡൽഹി പോലീസ്…

സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി

സ്വപ്ന സുരേഷിന് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. സുരക്ഷ ആവശ്യമുള്ളവർ സംസ്ഥാന പൊലീസിനെ ആണ് സമീപിക്കുകയെന്നും ഇഡി എറണാകുളം ജില്ലാ കോടതിയെ രേഖാമൂലം അറിയിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ഒരു ഏജൻസി മാത്രമാണ്. ഏജൻസിക്ക് സുരക്ഷ…

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്കു ലഭിക്കില്ല

കൊച്ചി: ഡോളർ കടത്ത് കേസിൽ നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കില്ല. ഇ.ഡിയുടെ ആവശ്യം എ.സി.ജെ.എം കോടതി തള്ളി. ഇഡിക്ക് മൊഴി നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിൽ 2020ൽ സ്വപ്ന…

“കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള ബി.ജെ.പി-സംഘപരിവാര്‍ അജണ്ടയുടെ ഉത്തരവാദിത്തം ഇ.ഡി ഏറ്റെടുത്തു”

ഡൽഹി: രാജ്യത്തെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായ രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി കോണ്‍ഗ്രസിനെ തകർക്കുക എന്ന ബി.ജെ.പി-സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തം ഇ.ഡി ഉൾപ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്…

ചോദ്യം ചെയ്യലിനെ ഭയക്കുന്നില്ല; രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിനെ ഭയമില്ലെന്ന് കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. “ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും എന്നോടൊപ്പമുണ്ട്, പിന്നെ ഞാനെന്തിന് ഭയപ്പെടണം?” അദ്ദേഹം ചോദിച്ചു. കോൺഗ്രസ്‌ നേതാവിനെ ഭയപ്പെടുത്താൻ കഴിയില്ലെന്ന് എന്നെ…

രാത്രിയിൽ വീണ്ടും ഹാജരാകണമെന്ന് രാഹുലിനോട് ഇഡി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാൻ ഇ.ഡി അരമണിക്കൂർ സമയം അനുവദിച്ചു. ഇന്ന് രാത്രി വീണ്ടും ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 40 മണിക്കൂറിലധികം രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തിരുന്നു. തിങ്കൾ മുതൽ ബുധൻ വരെയുള്ള മൂന്ന് ദിവസങ്ങളിലായി 30…

ഇഡി ഓഫിസിലേക്കുള്ള കോൺഗ്രസ് മാർച്ച് തടഞ്ഞ് പൊലീസ്

ന്യൂഡ‍ൽഹി: രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ അനാവശ്യമായി വൈകുന്നതിൽ പ്രതിഷേധിച്ച് ഇ.ഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. കോൺഗ്രസ് എംപിമാരെ ബലംപ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു വിഭാഗം പ്രവർത്തകർ പൊലീസ്…

ചോദ്യം ചെയ്യലിനായി അഞ്ചാം ദിവസവും രാഹുൽ ഗാന്ധി ഇ.ഡിക്ക് മുന്നിൽ ഹാജരായി

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായി. പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ എത്തിയത്. ചോദ്യം ചെയ്യലിനായി രാഹുൽ ഇഡി ഓഫീസിൽ കയറിയതോടെയാണ് പ്രിയങ്ക മടങ്ങിയത്. ഇത് അഞ്ചാം ദിവസമാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത്.…

സോണിയാ ഗാന്ധി ആശുപത്രി വിട്ടു; ഈ മാസം 23ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ്

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന സോണിയയെ വൈകുന്നേരത്തോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇനി വസതിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശാണ്…