Tag: Elon Musk

‘ട്വിറ്റര്‍ ബ്ലൂ’ വീണ്ടും വരുന്നു; ഐഫോണ്‍ യൂസേഴ്‌സിന് അധിക നിരക്ക്  

ഏറെ വിമർശിക്കപ്പെട്ട ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഡിസംബർ 12 തിങ്കളാഴ്ച്ച തിരിച്ചെത്തും. ട്വിറ്റർ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ‘ട്വിറ്റർ ബ്ലൂ’ പുതിയ ഫീച്ചറുകളുമായാണ് എത്തുന്നത്. ‘ട്വിറ്റർ ബ്ലൂ’ സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് നീല ടിക്കിന് പുറമേ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള…

ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ട്ടണ്‍ ജോൺ

ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോം വിട്ട ഏറ്റവും പ്രശസ്തരായ മുഖങ്ങളിൽ ഒരാളാണ് എൽട്ടൺ. ട്വിറ്ററിലെ പുതിയ…

150 കോടി ട്വിറ്റർ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ എലോൺ മസ്‌ക്

ട്വിറ്ററിന്‍റെ തലവനായി ചുമതലയേറ്റ ശേഷം എലോൺ മസ്ക് കമ്പനിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ ബ്ലൂ ടിക്ക് വെരിഫിക്കേഷനിലും മസ്ക് ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ഇപ്പോൾ 150…

കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാര്‍ക്ക് ട്വിറ്റര്‍ ആസ്ഥാനത്ത് കിടപ്പുമുറികള്‍ ഒരുക്കി മസ്‌ക്

സാന്‍ഫ്രാന്‍സിസ്‌കോ: ജീവനക്കാർക്കായി ട്വിറ്റർ ആസ്ഥാനത്ത് ചെറിയ കിടപ്പുമുറികൾ ഒരുക്കി ഇലോണ്‍ മസ്ക്. ‘കഠിനമായി ജോലിചെയ്യൂ അല്ലെങ്കില്‍ രാജിവെക്കൂ’ എന്ന നിർദേശത്തിനു പിന്നാലെയാണ് ഈ നീക്കം. സാൻഫ്രാൻസിസ്കോയിലെ ട്വിറ്റർ ആസ്ഥാനത്താണ് മുറികൾ ചെറിയ കിടപ്പുമുറികളാക്കി മാറ്റിയത്. കഠിനാധ്വാനികളായ ജീവനക്കാർക്ക് രാത്രി വൈകി ഓഫീസിൽ…

തന്റെ രാജ്യം സന്ദർശിക്കൂ; മസ്കിനെതിരെ രൂക്ഷ പ്രതികരണവുമായി സെലെൻസ്‌കി

ന്യൂയോര്‍ക്ക്: യുക്രൈനിലെ റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കാനുള്ള ഇലോൺ മസ്കിന്‍റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്കി രൂക്ഷമായി വിമർശിച്ചു. അത്തരമൊരു നിർദ്ദേശം പുറപ്പെടുവിക്കുന്നതിന് മുമ്പ് യുദ്ധഭീതിയുള്ള തന്‍റെ രാജ്യം സന്ദർശിക്കാൻ സെലെൻസ്കി മസ്കിനെ ക്ഷണിച്ചു. മോസ്കോ അധിനിവേശ ഉക്രേനിയൻ പ്രദേശങ്ങളിൽ യുഎൻ മേൽനോട്ടത്തിൽ…

തലച്ചോറിനെ കംപ്യൂട്ടറാക്കാൻ ന്യൂറാലിങ്ക്; മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങി മസ്ക്

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ന്യൂറാലിങ്ക് കോർപ്പറേഷൻ മനുഷ്യ മസ്തിഷ്കത്തിൽ ഘടിപ്പിക്കാവുന്ന ചിപ്പ് പരീക്ഷിക്കാൻ ഒരുങ്ങുന്നു. മസ്കിന്‍റെ സ്വപ്ന പദ്ധതികളിലൊന്നാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്ന ചിപ്പ്. ആറുമാസത്തിനകം മനുഷ്യരിൽ പരീക്ഷണം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ബുധനാഴ്ച ന്യൂറാലിങ്ക് ഓഫീസിൽ നടന്ന യോഗത്തിലാണ് മസ്ക് ഇക്കാര്യം…

ട്വിറ്റർ നീക്കുമെന്ന് ഭീഷണി; ആപ്പിൾ ആപ്പ് സ്റ്റോറിനെതിരെ ഇലോൺ മസ്ക്

ആപ്പിൾ ആപ്പ് സ്റ്റോറിലെ നിയന്ത്രണങ്ങൾക്കെതിരെ ട്വിറ്റർ ഉടമ ഇലോൺ മസ്ക്. ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്യുമെന്ന് ആപ്പിൾ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇലോൺ മസ്കിന്‍റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് മസ്കിന്‍റെ പ്രതികരണം. ആപ്പിൾ ട്വിറ്ററിൽ പരസ്യം ചെയ്യുന്നത് നിർത്തിയതും മസ്കിനെ…

ട്വിറ്ററില്‍ ബ്ലൂ മാത്രമല്ല, ഇനിമുതല്‍ ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും

ട്വിറ്ററിന്‍റെ പ്രധാന സവിശേഷതകളിൽ ഒന്നായ വെരിഫിക്കേഷൻ സിസ്റ്റം അടുത്തിടെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. ശരിയായ വെരിഫിക്കേഷൻ പ്രക്രിയയിലൂടെ യഥാർത്ഥ അക്കൗണ്ടുകൾക്ക് ട്വിറ്റർ സൗജന്യമായി നൽകുന്ന ഒരു ബാഡ്ജായിരുന്നു വെരിഫൈഡ് ബാഡ്ജ്. എലോൺ മസ്ക് ഏറ്റെടുത്തതിന് ശേഷം പരിശോധന പ്രക്രിയ മാറ്റി. 8…

ട്വിറ്ററിന്‍റെ പഴയ കടങ്ങൾ ഏറ്റെടുക്കില്ലെന്ന്​ എലോൺ മസ്ക്​

ന്യൂയോർക്​: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന് ലോക സമ്പന്നൻ എലോൺ മസ്ക്. ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ബാധ്യത ഏറ്റെടുക്കില്ലെന്ന് മസ്ക് വ്യക്തമാക്കി. യാത്രാച്ചെലവ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ് വെയർ സേവനങ്ങൾ എന്നീ ഇനങ്ങളിലാണ് കുടിശ്ശിക…

വ്യാജന്‍മാര്‍ വ്യാപകം; ബ്ലൂ ടിക്ക് ബാഡ്ജിങ് താത്കാലികമായി നിര്‍ത്തിവെക്കുന്നെന്ന് മസ്‌ക്

ട്വിറ്ററിന്റെ ബ്ലൂ ടിക്ക് ബാഡ്ജിങ് തല്‍കാലികമായി നിര്‍ത്തി വെക്കുമെന്ന് ട്വിറ്ററിന്റെ സിഇഒ ഇലോണ്‍ മസ്‌ക്. വ്യാജ അക്കൗണ്ടുകള്‍ വ്യാപകമായതിന് പിന്നാലെയാണ് പുതിയ നടപടി. ഇതുവഴി വ്യാജ അക്കൗണ്ടുകള്‍ തടയാനാകുമെന്ന പ്രതീക്ഷയിലാണ് മസ്‌ക്. ഇനി ട്വിറ്ററില്‍ വ്യാജ അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം…