Tag: Election

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനങ്ങൾ നൽകുന്നതിനുള്ള സാമ്പത്തിക ചെലവ്, രാഷ്ട്രീയ പാർട്ടികൾ വിശദീകരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് പ്രതിപക്ഷം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ സൗജന്യ വാഗ്ദാനങ്ങൾ നൽകുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ചെലവ് സംബന്ധിച്ച് സത്യവാങ്മൂലം…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; മല്ലികാർജുൻ ഖാർഗെ മത്സരിച്ചേക്കും

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനാർത്ഥിയായി മുകുൾ വാസ്നിക്കിനൊപ്പം മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കും. ഖാർഗേയോട് മത്സരിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചതായാണ് വിവരം. മുകുൾ വാസ്നിക്കിന്റെയും കുമാരി ഷെൽജയുടെയും പേരുകൾ പരിഗണിച്ച ശേഷമാണ് മല്ലികാർജുൻ ഖാർഗെ മത്സരിക്കട്ടെ എന്ന തീരുമാനത്തിലേക്ക് സോണിയ ഗാന്ധി എത്തിയത്.…

ബൈച്ചുങ് ബൂട്ടിയ ഓൾ ഇന്ത്യ ഫു്ടബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

ഓൾ ഇന്ത്യ ഫു്ടബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ബൈചുങ് ബൂട്ടിയ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ബൂട്ടിയ മുൻപ് തീരുമാനിച്ചിരുന്നു. ഇതിനായി നാമനിർദേശപത്രിക സമർപ്പിക്കുകയും ചെയ്തു. പിന്നീടാണ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് നീട്ടിവച്ചതും, പുതിയ തിരഞ്ഞെടുപ്പ്…

‘ജയിച്ചാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തും’

ലണ്ടൻ: താൻ ജയിച്ചാൽ രാജ്യത്തെ ഇസ്ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന് ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. ഒരു പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് ഋഷി സുനക് ഇക്കാര്യം വ്യക്തമാക്കിയത്. നമ്മുടെ രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുക എന്നതിനേക്കാൾ വലിയ കടമ…

തിരഞ്ഞെടുപ്പിനൊരുങ്ങി കണ്ണൂര്‍, മട്ടന്നൂര്‍ നഗരസഭകള്‍

കണ്ണൂർ: കണ്ണൂർ, മട്ടന്നൂർ മുനിസിപ്പാലിറ്റികൾ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഓഗസ്റ്റ് 20നാണ് വോട്ടെടുപ്പ്. സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. വൻ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി അധികാരത്തിലിരിക്കുന്ന നഗരസഭയിൽ ഇത്തവണ പോരാട്ടം രൂക്ഷമാകും. സംസ്ഥാനത്തെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേസമയം തിരഞ്ഞെടുപ്പ്…

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഭാഗമാകില്ല; തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്‌ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ല. എൻഡിഎ സ്ഥാനാർത്ഥി ജഗ്ദീപ് ധന്‍ഖറിന് വോട്ട് ചെയ്യുന്ന കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ലെന്നും അത് ഒരിക്കലും സംഭവിക്കില്ലെന്നും തൃണമൂൽ എംപി അഭിഷേക് ബാനർജി പറഞ്ഞു. പ്രതിപക്ഷ സ്ഥാനാർത്ഥിയെ നിർത്തുമ്പോൾ പാർട്ടിയുമായി…

ഇസ്രയേല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; രാജ്യം അഞ്ചാം തിരഞ്ഞെടുപ്പിലേക്ക്

ജറുസലേം: ഇസ്രയേൽ സർക്കാർ പാർലമെൻ്റ് പിരിച്ചുവിട്ടു. ഇതോടെ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇന്ന് ചേർന്ന പാർലമെൻറ് യോഗം സഭ പിരിച്ചു വിടുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വോട്ടിംഗിലൂടെയാണ് ഇത് തീരുമാനിച്ചത്. ഇതോടെ നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. നാല് വർഷത്തിനിടെ…

പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു

ദില്ലി: പ്രതിപക്ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നു. ഒരു വശത്ത് പ്രമുഖ നേതാക്കളെ കാണാൻ മമത ബാനർജി ഇറങ്ങിയതിന് പിന്നാലെ കോൺഗ്രസ് ക്യാമ്പും സജീവമാകുന്നു. ശത്രുക്കളെപ്പോലും കൂടെ കൂട്ടാനാണ് തീരുമാനം. എന്നാൽ ഭൂരിഭാഗം പേരും കോണ്‍ഗ്രസില്‍ വിശ്വാസമര്‍പ്പിക്കാത്തവരാണ്. കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ്…

രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; 4 സംസ്ഥാനങ്ങളിലായി 16 സീറ്റുകള്‍

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ പോലും മത്സരരംഗത്തുണ്ട്. രാജ്യസഭയിലേക്ക് 41 സ്ഥാനാർത്ഥികൾ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഈ സീറ്റുകൾ നാലു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കോൺഗ്രസും ബിജെപിയും…