Tag: EDUCATIONAL NEWS

സ്‌കൂള്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷകൾ പുന:ക്രമീകരിച്ചു

തിരുവനന്തപുരം: ഡിസംബർ 14 മുതൽ ആരംഭിക്കുന്ന സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ പുനഃക്രമീകരിച്ചു. ഡിസംബർ 16ന് നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. നേരത്തെയുള്ള ടൈംടേബിൾ പ്രകാരം പത്താം ക്ലാസിലെ ഒന്നാം ഭാഷാ പേപ്പർ 16ന് രാവിലെ 10 മണിക്ക് തുടങ്ങേണ്ടതായിരുന്നു. രാവിലെ 9.30 മുതൽ…

കണ്ണൂർ സർവകലാശാലയ്ക്ക് ഇ-ഗവേണൻസ് പുരസ്കാരം; അവാർഡ് കെ.യു.കണക്ട് പ്രോജക്ടിന്

കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്ക് 2019-20, 2020-21 വർഷത്തെ ഇ-ഗവേണൻസ് അവാർഡ്. മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പ്രോ വൈസ് ചാൻസലർ ഡോ.എ.സാബു, ഐ.ടി. വകുപ്പ് മേധാവി സുനിൽകുമാർ, ഡോ. എൻ.എസ്.ശ്രീകാന്ത്, ജയകൃഷ്ണൻ, ശ്രീപ്രിയ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. ഇ-സിറ്റിസൺ സർവീസ് ഡെലിവറി…

എഞ്ചിനീയറിംഗ് പഠനം മലയാളത്തിലും; പ്രാദേശികഭാഷകളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

ന്യൂഡൽഹി: എഞ്ചിനീയറിംഗ് പഠനം കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആദ്യ ഘട്ട ചർച്ചകൾ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ) ആരംഭിച്ചു. യോഗങ്ങളും ചർച്ചകളും ജനുവരി 31 വരെ തുടരും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, സിവിൽ,…

ബിരുദ കോഴ്‌സുകളിലെ ഭാഷാപഠനം പരിഷ്കരിക്കുന്നു; ഇനി 2 സെമസ്റ്ററിൽ മാത്രം

തിരുവനന്തപുരം: ബിരുദ കോഴ്സുകളിൽ ഭാഷാ പഠനം പരിമിതപ്പെടുത്തി കോളേജ് കരിക്കുലം പരിഷ്കരണം. നിലവിൽ 4 സെമസ്റ്ററുകളിൽ ഉൾപ്പെടുന്ന ഭാഷ പഠനം രണ്ട് സെമസ്റ്ററുകളായി ചുരുക്കണമെന്നാണ് ശുപാർശ. ഭാഷ കൂടുതൽ പഠിക്കാൻ താൽപ്പര്യമുള്ളവർക്കായി പ്രത്യേകം കോഴ്സുകളും ക്രമീകരിക്കും. പ്രധാന വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ…

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടനെന്ന് എൻ.സി.ഇ.ആർ.ടി.

ന്യൂഡൽഹി: സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന രീതി ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും…

സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനായി സ്കൂളുകളിൽ റോബോട്ടിക് ലാബുകൾ സ്ഥാപിക്കുന്നു. ലിറ്റിൽ കൈറ്റ്സ് പാഠ്യപദ്ധതിയുടെ ഭാഗമായി 2,000 സ്കൂളുകളിൽ 9,000 റോബോട്ടിക് കിറ്റുകൾ നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ എട്ടിനു മുഖ്യമന്ത്രി പിണറായി വിജയൻ…

ഭരണഘടനാദിനം ആചരിക്കണമെന്ന നിർദേശം സർവകലാശാലകളെ അറിയിച്ച് ഗവർണർ

തിരുവനന്തപുരം: ഭരണഘടനാ ദിനമായ നവംബർ 26 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആചരിക്കണമെന്ന യുജിസിയുടെ നിർദ്ദേശം ഗവർണർ സർവകലാശാലകളെ അറിയിച്ചു. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നും വേദകാലം മുതൽ രാജ്യത്ത് ജനാധിപത്യ സംവിധാനമുണ്ടെന്നും യുജിസി അഭിപ്രായപ്പെട്ടു. ചെയർമാൻ നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. യു.ജി.സി…

സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3…

കോഴ്‌സ് പൂർത്തിയായിട്ടും സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വിദ്യാർഥികൾ പ്രതിസന്ധിയിൽ

കോഴിക്കോട്: കോഴ്സ് പൂർത്തിയാക്കിയിട്ടും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. കാമ്പസ് പ്ലേസ്മെന്‍റിലൂടെ ജോലി ലഭിച്ചവർ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ടിലായി. 2020-22 ബാച്ചിലെ എം.സി.എ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. സർവകലാശാലയെ വിളിച്ച് അന്വേഷിക്കാൻ ശ്രമിക്കുമ്പോൾ…

കെ-ടെറ്റ് അപേക്ഷയിൽ വന്ന തെറ്റുതിരുത്താൻ അവസരം

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് 14ന് വൈകിട്ട് 5 മണി വരെ അപേക്ഷയിലെ പിശകുകൾ തിരുത്താൻ അവസരം. ktet.kerala.gov.in ൽ നൽകിയിരിക്കുന്ന വിവരങ്ങളും ഫോട്ടോയും ‘ആപ്പ് എഡിറ്റ്’ എന്ന ലിങ്കിലൂടെ പരിശോധിക്കണം. നിർദ്ദിഷ്ട ഫോർമാറ്റിൽ ഫോട്ടോ ഉൾപ്പെടുത്തുന്നതിന് പുറമേ, അപേക്ഷയിൽ നൽകിയിരിക്കുന്ന…