Tag: Drug Mafia

ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സംരക്ഷണമെന്ന ആരോപണം അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. ലഹരി വിരുദ്ധ നടപടികൾ തുടരുകയാണ്. യോദ്ധാവ് പദ്ധതി സജീവമായി മുന്നേറുകയാണ്. കുട്ടികളെ കാരിയർമാരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.

പാര്‍സലുകളില്‍ സംശയങ്ങളുണ്ടെങ്കില്‍ വിവരം നൽകണം; കൊറിയര്‍ സര്‍വീസുകാര്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് തടയാനായി കൊറിയർ സര്‍വീസുകാര്‍ക്ക് എക്സൈസ് വകുപ്പ് നിർദ്ദേശം നൽകി. പാഴ്സലുകൾ പതിവായി വരുന്ന വിലാസങ്ങൾ നിരീക്ഷിക്കാനുൾപ്പെടെയാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മയക്കുമരുന്ന് കടത്തിന് കൊറിയർ സേവനം ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട്ട് കൊറിയർ സർവീസ്…

ലഹരി കടത്തിന് 13കാരിയെ ഉപയോഗിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് നിർദ്ദേശം

കോഴിക്കോട്: 13 വയസുകാരിയെ മയക്കുമരുന്ന് നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് എക്സൈസ് മന്ത്രി. സംഭവത്തിൽ ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദ്ദേശം നൽകി. അഴിയൂരിലെ സ്കൂളിലും…

ലഹരി കടത്തിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; വെളിപ്പെടുത്തലുമായി മാഫിയ കാരിയറാക്കിയ പെണ്‍കുട്ടി

തിരുവനന്തപുരം: മയക്കുമരുന്ന് കടത്തിയില്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ലഹരിമാഫിയ ഭീഷണിപ്പെടുത്തിയെന്ന് കോഴിക്കോട് അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തൽ. സ്കൂളിന് അകത്തും പുറത്തും ലിങ്കുകൾ ഉണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് പറഞ്ഞപ്പോൾ പോലീസ് തന്നെ കളിയാക്കി ചിരിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. മയക്കുമരുന്ന് കേസെടുക്കാൻ…

ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കണം: സുപ്രീം കോടതി

ന്യൂഡൽഹി: ലഹരി മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രീം കോടതി. ലഹരി വിൽപനയ്ക്ക് പിന്നിലെ യഥാർഥ കരങ്ങൾ കണ്ടെത്തുന്നില്ലെന്നും വമ്പന്മാർ രക്ഷപ്പെടുമ്പോൾ ചെറുകിടക്കാർ മാത്രമാണ് പിടിക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. ലഹരി കടത്തിൽ ഉൾപ്പെട്ട എല്ലാ കണ്ണികളെയും പിടികൂടാൻ സംസ്ഥാനങ്ങൾ അതീവ പ്രാധാന്യം…