Tag: Draupadi Murmu

ഭരണഘടനാപദവി വഹിക്കാൻ യോ​ഗ്യനല്ല; ​ഗവർണറെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് സ്‌റ്റാലിന്റെ കത്ത്

ചെന്നൈ: തമിഴ്നാട് ​ഗവർണർ ആർ.കെ രവിയെ മാറ്റണമെന്ന് രാഷ്ട്രപതിക്ക് മുഖ്യമന്ത്രി സ്‌റ്റാലിന്റെ കത്ത്. തമിഴ്നാട്ടിലെ സമാധാനാന്തരീക്ഷത്തെ ദുർബലപ്പെടുത്തി വർഗീയ ധ്രുവീകരണത്തിനായി ഗവർണർ പ്രവർത്തിക്കുകയാണെന്ന് സ്റ്റാലിൻ കത്തിൽ ആരോപിക്കുന്നു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ ജനങ്ങളെ സേവിക്കുന്നതിൽ നിന്നും ഗവർണർ തടസ്സപ്പെടുത്തുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി…

എലിസബത്ത് രാജ്ഞിയോട് വിട പറയാൻ ബ്രിട്ടൻ; പ്രസിഡന്റ് മുർമു ചാൾസ് രാജാവിനെ കണ്ടു

ലണ്ടൻ: എലിസബത്ത് രാജ്ഞിക്ക് ബ്രിട്ടൻ ഇന്ന് വിട പറയും. സംസ്കാരച്ചടങ്ങുകൾക്കായി കുറഞ്ഞത് 1 ദശലക്ഷം ആളുകൾ ലണ്ടനിൽ എത്തുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. ഇന്ത്യൻ പ്രസിഡന്‍റ് ദ്രൗപദി മുർമു ബക്കിംഗ്ഹാം കൊട്ടാരം സന്ദർശിക്കുകയും ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സംസ്കാരത്തിന്…

‘മാഡം പ്രസിഡന്റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുര്‍മു’

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്‍റ് ദ്രൗപദി മുർമുവിന്‍റെ ജീവചരിത്രം ഈ വർഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അറിയിച്ചു. ‘മാഡം പ്രസിഡന്‍റ്: എ ബയോഗ്രഫി ഓഫ് ദ്രൗപദി മുർമു’ എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകം മുർമു…

അധിർ രഞ്ജൻ ചൗധരിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു

ന്യുഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. ‘രാഷ്ട്രപത്നി’ പരാമർശത്തിൽ അധീർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ഇദ്ദേഹത്തിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ്…

‘രാഷ്ട്രപത്നി’ പരാമര്‍ശം; ബിജെപിയോട് മാപ്പ് പറയുന്ന പ്രശ്നമില്ലെന്ന് സോണിയ ഗാന്ധി

ന്യൂദല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കുറിച്ചുള്ള രാഷ്ട്രപത്നി’ എന്നുള്ള പരാമര്‍ശം തെറ്റായിപ്പോയെന്നും, അതില്‍ അധീര്‍ രഞ്ജന്‍ ചൗധരി ഇതിനകം മാപ്പ് പറഞ്ഞിട്ടുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എന്നാൽ ബിജെപിയോട് മാപ്പ് പറയേണ്ട കാര്യമില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. കോൺഗ്രസ്‌ നേതാവ്…

‘മുർമുവിന് വോട്ട് ചെയ്ത എംഎൽഎ കേരളത്തിന്റെ മാനം കാത്തു’

ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർവിന് വോട്ട് ചെയ്ത എം.എൽ.എ കേരളത്തിന്‍റെ മാനം കാത്തുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വോട്ട് ചെയ്തതിന് എം.എൽ.എയോട് നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അന്ധമായ രാഷ്ട്രീയ വിരോധത്തിന് തിരിച്ചടി…

‘കേരളത്തിൽനിന്ന് മുർമുവിനു ലഭിച്ച ഒരു വോട്ടിന് 139നേക്കാൾ മൂല്യം’

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർവിന് ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് വലത് മുന്നണികളുടെ നിഷേധാത്മക നിലപാടിനെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.…

ദ്രൗപദി മുര്‍മുവിന്റെ വിജയത്തെ കുറിച്ച് വി മുരളീധരന്‍

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അഭിനന്ദിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ സാമൂഹിക വിപ്ലവമാണ് ദ്രൗപദി മുർമുവിന്‍റെ സ്ഥാനാർത്ഥിത്വവും വിജയവും എന്ന് മുരളീധരൻ പറഞ്ഞു. സാമൂഹ്യനീതിയാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഈ…

ദ്രൗപതി മുർമുവിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചും ജനങ്ങളുടെ പരസ്പര സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തിയും പ്രതിബന്ധങ്ങളെ അതിജീവിച്ചും രാജ്യത്തെ മുന്നോട്ട് നയിക്കാൻ പുതിയ പ്രസിഡന്‍റിന് കഴിയട്ടെ എന്ന്…

മുർമുവിന് ക്രോസ് വോട്ടുമായി 17 പ്രതിപക്ഷ എംപിമാർ, 104 എംഎൽഎമാർ

ന്യൂഡൽഹി: ചരിത്രമെഴുതി ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന് പ്രതിപക്ഷത്ത് നിന്ന് ക്രോസ് വോട്ട് ലഭിച്ചു. മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്‍റെ പൊതു സ്ഥാനാർത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നപ്പോൾ പ്രതിപക്ഷത്തെ 17 എംപിമാർ മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തിട്ടുണ്ട്.…