Tag: Dr Shashi Tharoor

തരൂരിന് കത്ത് നൽകാൻ കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ല: തിരുവഞ്ചൂർ

തിരുവനന്തപുരം: ശശി തരൂരിന് കത്ത് നൽകാൻ കെ.പി.സി.സി പ്രസിഡന്‍റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്ന് സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചടക്ക സമിതിയുടെ പേരിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. അത്തരമൊരു ശുപാർശ ചെയ്യേണ്ട ആവശ്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ അച്ചടക്ക…

പാര്‍ട്ടിയില്‍ വിലക്കോ ശത്രുക്കളോ ഇല്ലെന്ന് ശശി തരൂർ

കോഴിക്കോട്: പാർട്ടിയിൽ തനിക്ക് വിലക്കില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ. കോഴിക്കോട് തരൂരിനെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചിരുന്ന സെമിനാറിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെത്തുടർന്നുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻവാങ്ങിയത് സാങ്കേതിക കാരണത്താലാണെന്നും തരൂർ പറഞ്ഞു.…

തരൂരിന് വിലക്ക്? തരൂർ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് പിന്മാറി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: ശശി തരൂരിനെ പങ്കെടുപ്പിച്ചുള്ള സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറി. തരൂരിനെ പങ്കെടുപ്പിച്ച് കോഴിക്കോട്ട് പരിപാടി നടത്തേണ്ടെന്ന് ഉന്നത നേതാക്കൾ നിർദേശം നൽകി. ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്നതായിരുന്നു വിഷയം. കോൺഗ്രസ് അനുകൂല സാംസ്കാരിക സംഘടന സെമിനാർ നടത്തിപ്പ്…

മുതിര്‍ന്ന നേതാക്കള്‍ പക്ഷംപിടിക്കുന്നു; അണികള്‍ നേതാക്കളെ അനുസരിക്കണമെന്നില്ലെന്ന് തരൂർ

തിരുവനന്തപുരം: മുതിർന്ന നേതാക്കൾ തിരഞ്ഞെടുപ്പിൽ പക്ഷം പിടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. അണികൾ നേതാക്കളെ അനുസരിക്കണമെന്നില്ല. പാർട്ടിയിൽ മാറ്റത്തിനാണ് താൻ മത്സരിക്കുന്നതെന്നും തരൂർ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം തരൂരിനെ കെ.പി.സി.സി ഓഫീസിൽ സ്വീകരിക്കാൻ മുതിർന്ന നേതാക്കളാരും എത്തിയില്ല. “ആരു…

അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിറങ്ങി ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി എന്നിവരുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ജാർഖണ്ഡ് മുൻ മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒപ്പിലെ വ്യത്യാസം കാരണമാണ് ത്രിപാഠിയുടെ പത്രിക…

ഖാർഗെയും തരൂരും പ്രബലർ; ആർക്ക് വോട്ടു ചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് കെ.പി.സി.സി നിർദേശിക്കില്ല. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും മത്സര രംഗത്തുണ്ട്. യുക്തി അനുസരിച്ച് ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്ന് കെ.പി.സി.സി അറിയിച്ചു. മല്ലികാർജുൻ ഖാർഗെ മത്സരിക്കുന്നത് ഹൈക്കമാൻഡിന്‍റെ പിന്തുണയോടെയാണ്. ജി 23…

ജി 23 നേതാക്കളെ കണ്ടല്ല പാർട്ടി നവീകരണത്തിന് ഇറങ്ങിയത്: ശശി തരൂർ

തിരുവനന്തപുരം: ജി 23 നേതാക്കളെ കണ്ടല്ല താൻ പാർട്ടി നവീകരണത്തിന് ഇറങ്ങിയതെന്ന് ശശി തരൂർ എംപി. പാർട്ടി നവീകരണമാണ് തന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേതൃത്വത്തിന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് സംഘടനാ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് രണ്ട് വർഷം മുമ്പ് രംഗത്തിറങ്ങിയ…

പ്രകടന പത്രികയിൽ ഇന്ത്യയുടെ അപൂർണ ഭൂപടം; വിവാദമായപ്പോൾ തിരുത്തി ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അപൂർണ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഭൂപടത്തിൽ കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു. പാക്ക് അധിനിവേശ കശ്മീർ, ചൈന പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ ഭൂപടത്തിൽ…

അധ്യക്ഷ തിരഞ്ഞെടുപ്പ്; തരൂരിനെ പിന്തുണച്ച് ശബരീനാഥൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണച്ച് കെ.എസ് ശബരീനാഥൻ രംഗത്തെത്തി. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിലും ശബരീനാഥൻ ഒപ്പിട്ടിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് പ്രത്യയശാസ്ത്രമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുസൃതമായി ഗാന്ധി, നെഹ്റു, അംബേദ്കർ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന നേതാവ് മുകുൾ വാസ്നിക്കും?

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് മുകുൾ വാസ്നിക്കും മത്സരിക്കാൻ സാധ്യത. എഐസിസി പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണിയുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി വാസ്നിക് കൂടിക്കാഴ്ച നടത്തിയേക്കും. വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്…