Tag: Diplomatic Baggage Gold Smuggling

സ്വർണക്കടത്ത്: സർക്കാർ നിയോഗിച്ച വി.കെ മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി വി.കെ.മോഹനൻ കമ്മീഷന്‍റെ കാലാവധി നീട്ടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്‍റെ നിർദേശങ്ങൾക്ക് വിധേയമായാണ് കമ്മീഷന്‍റെ കാലാവധി ആറ് മാസത്തേക്ക് നീട്ടിയത്.…

മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെങ്കിൽ ഇടപെടും; സ്വർണക്കടത്ത് കേസിൽ ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയതന്ത്ര പാഴ്സൽ വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കിൽ ഇടപെടുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകി. സ്വന്തം ആളുകളെ സർവകലാശാലകളിൽ നിയമിച്ചിട്ടുണ്ടെങ്കിൽ അതിലും ഇടപെടും. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിലും…

മകളുടെ ബിസിനസ് കാര്യങ്ങൾക്കായി മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു ; സ്വപ്ന സുരേഷ്

കൊച്ചി: മകൾ വീണാ വിജയന്‍റെ ബിസിനസ് ഇടപാടുകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആരോപിച്ചു. പ്രോട്ടോക്കോൾ പാലിക്കാതെയാണ് ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മുൻ മന്ത്രി കെ.ടി ജലീൽ പറയുന്നതുപോലെ അത് അത്ര…

ജലീലിനെതിരെയുള്ള ആരോപണം; സ്വപ്‌നയുടെ സത്യവാങ്മൂലം പുറത്ത്‌

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻ മന്ത്രി കെ ടി ജലീലിനെതിരെ സമർപ്പിച്ച സത്യവാങ്‌മൂലം പുറത്ത്. സത്യവാങ്മൂലത്തിൽ ജലീലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ജലീലിനും കോൺസൽ ജനറലിനും അനധികൃത ഇടപാടുകൾ ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം. നയതന്ത്ര ചാനൽ…

സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം

തിരുവനന്തപുരം: സ്വർണക്കടത്ത് സബ്മിഷനെച്ചൊല്ലി നിയമസഭയിൽ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണെന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയർത്തിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സഭ ബഹിഷ്കരിച്ചു. സ്വർണക്കടത്ത് കേസിലെ തുടർ വിചാരണ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേരളത്തിന് പുറത്തേക്ക് മാറ്റിയത് അട്ടിമറിക്കാനാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി…

സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തി; ഹൈക്കോടതിയിൽ സർക്കാർ

കൊച്ചി: സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ആവർത്തിച്ചു. ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ സ്വപ്ന അപകീർത്തികരമായ പരാമർശം നടത്തിയെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത് വെറുമൊരു മാനനഷ്ടക്കേസല്ല, മറിച്ച് ഉന്നത പദവിയിലുള്ളവർക്കെതിരായ…

ഗൂഢാലോചന കേസ്: ഷാജ് കിരണിന്റെ രഹസ്യമൊഴിയെടുക്കും

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ ഇടനിലക്കാരൻ ഷാജ് കിരണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അടുത്ത ബുധനാഴ്ച മൊഴി രേഖപ്പെടുത്തുക. ഷാജ് കിരണിന്‍റെ…

സ്വർണക്കടത്ത് കേസിൽ തെളിവുകൾ എൻഐഎ ഇഡിക്കു കൈമാറി

കൊച്ചി: സ്വർണക്കടത്ത് കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) തെളിവുകൾ കൈമാറി. കോടതി ഉത്തരവിനെ തുടർന്ന് വാട്സ്ആപ്പ് ചാറ്റുകളും മെയിലുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് എൻഐഎ ഇഡിക്ക് കൈമാറിയത്. ഇവ വിശദമായി പരിശോധിച്ച ശേഷം കേസിലെ ഒന്നാം പ്രതി…

‘പുറത്താക്കൽ പ്രതീക്ഷിച്ചത്; സഹായിച്ചിരുന്നവർ പോലും പിന്മാറുന്നു’

കൊച്ചി: എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കാറിന്‍റെ ഡ്രൈവറെ നേരത്തെ പിൻവലിച്ചിരുന്നു. സഹായിച്ചവർ പോലും പിൻവാങ്ങുന്നു. എച്ച്ആർഡിഎസ് നൽകിയ വീടും മാറ്റേണ്ടി വരുമെന്നും സ്വപ്ന പറഞ്ഞു. സ്വപ്നയുടെ നിയമനം റദ്ദാക്കുകയാണെന്നും അവരെ ജോലിയിൽ…

‘ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി’; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ്

കൊച്ചി: തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മരട് അനീഷിന്റെ പേര് പറഞ്ഞു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണിയുടെ ശബ്ദരേഖയും സ്ക്രീൻഷോട്ടുകളും ഉൾപ്പെടെ ഡി.ജി.പിക്ക് പരാതി നൽകിയതായി സ്വപ്ന പറഞ്ഞു. “മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ,…