Tag: Crude Oil

ക്രൂഡോയിൽ ഉത്പാദനം വെട്ടിക്കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം

ന്യൂഡല്‍ഹി: ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ എന്ന നിരക്കിൽ കുറയ്ക്കാനാണ് തീരുമാനം. രണ്ട്…

റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

ഡൽഹി: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.…

ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം ദിർഹത്തിൽ നൽകിയെന്ന റിപ്പോർട്ടുകളും വ്യാജമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു…

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയുടെ വില്‍പ്പന നിയന്ത്രണം ഒഴിവാക്കാൻ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ വിൽപ്പനയ്ക്കുള്ള വിലക്ക് നീക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. വിൽപ്പന നിയന്ത്രണങ്ങൾ…

“റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയെ രാഷ്ട്രീയമായി കാണരുത്”

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയെ രാഷ്ട്രീയ കണ്ണോടെ കാണരുതെന്ന് യൂറോപ്പിനോട് ഇന്ത്യ. ഗ്ലോബ്‌സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തില്‍ സംസാരിക്കവെയാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ ആരെയും അയയ്ക്കുന്നില്ല. വിപണിക്ക് ആവശ്യമായ എണ്ണയാണ്…