Tag: Covid19

ഒറ്റ സിറിഞ്ചില്‍ 30 കുട്ടികള്‍ക്ക് വാക്‌സിൻ നൽകി നഴ്സ്

മധ്യപ്രദേശ്: മധ്യപ്രദേശിൽ നഴ്സ് ഒരു സിറിഞ്ചും സൂചിയും ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സിൻ നൽകി. സാഗർ ജില്ലയിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് നഴ്സായ ജിതേന്ദ്ര കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വാക്സിൻ നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ മാതാപിതാക്കൾ ചോദ്യം…

രാജ്യത്ത് 20279 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 20,279 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച ഇന്ത്യയിൽ 21,411 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് ഇതുവരെ 87.25 കോടി കോവിഡ് പരിശോധനകൾ…

കോവിഡ് മൂലം രണ്ടര കോടി കുഞ്ഞുങ്ങൾക്ക് പതിവ് പ്രതിരോധ കുത്തിവെപ്പുകൾ നഷ്ടമായി

ജനീവ: കോവിഡ് -19 മൂലം ലോകമെമ്പാടുമുള്ള രണ്ടരക്കോടി കുട്ടികൾക്ക് പതിവ് പ്രതിരോധ കുത്തിവയ്പ്പുകൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ഡിഫ്തീരിയ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ കുട്ടികൾക്ക് പതിവായി പ്രതിരോധ കുത്തിവയ്പ്പുകൾ ലഭിച്ചിരുന്നില്ല. ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) യൂണിസെഫും പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, കോവിഡ്…

സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ പടർന്നതായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന് ശേഷം കൊറോണ വൈറസിന്‍റെ 11 വകഭേദങ്ങൾ സംസ്ഥാനത്തുടനീളം പടർന്നതായി ആരോഗ്യവകുപ്പ്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇതുവരെ 6,728 സാമ്പിളുകൾക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. എക്സ്ഇ, എക്സ്എച്ച്, എച്ച്ക്യു, ഒമൈക്രോൺ ബിഎ5 തുടങ്ങിയ വകഭേദങ്ങളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.…

ഇന്ത്യയില്‍ കൊവിഡിന്റെ പുതിയ ഉപവകഭേദം

മുംബൈ: കോവിഡ്-19 ന്‍റെ പുതിയ ഉപ വകഭേദമായ ബിഎ.2.75 ഇന്ത്യയിലെ പത്തോളം സംസ്ഥാനങ്ങളിൽ ഇസ്രായേൽ ശാസ്ത്രജ്ഞൻ ഡോ.ഷെയ് ഫ്ലീഷോൺ കണ്ടെത്തി. ടെൽ ഹാഷോമറിലെ ഷെബ മെഡിക്കൽ സെന്‍ററിലെ സെൻട്രൽ വൈറോളജി ലബോറട്ടറിയിൽ ഡോക്ടറാണ് ഷെയ് ഫ്ലീഷോൺ. ഒരു ട്വീറ്റിലൂടെയാണ് അദ്ദേഹം പുതിയ…

ഒമിക്രോണ്‍ അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ വകഭേദങ്ങൾ ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗീബ്രീയസസ് പറഞ്ഞു. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും പ്രധാനമായും അതിവേഗം വ്യാപിക്കുന്ന രണ്ട് ഒമിക്രോണ്‍ ഉപ വകഭേദങ്ങൾ മൂലമാണ് ഇതെന്നും അദ്ദേഹം…

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍; സിഡിസി ഡയറക്ടര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

ന്യൂയോര്‍ക്ക്: അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആറ് മാസം വരെ പ്രായമുള്ള കുട്ടികൾക്കും കോവിഡ്-19 വാക്സിനുകൾ നൽകാൻ യുഎസ് റെഗുലേറ്റർമാർ അംഗീകാരം നൽകി. ഇത് സംബന്ധിച്ച എഫ്ഡിഎയുടെ ഉത്തരവിൽ സിഡിസി ഡയറക്ടർ ഡോ. റോഷെല്‍ വാലെന്‍സ്‌കി ഒപ്പുവെച്ചു. അടുത്ത ആഴ്ച മുതൽ…

കേരളത്തില്‍ ഇന്ന് 2271 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ രൂക്ഷമാകുകയാണ്. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 2000 കടന്നു. 2271 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. എറണാകുളം ജില്ലയിൽ…

ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം, ബോളിവുഡ് താരം ഷാരൂഖ് ഖാനും കോവിഡ്-19 സ്ഥിരീകരിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിന്റെ…

18ന് മുകളിലുള്ളവർക്ക് കോര്‍ബെവാക്‌സിൻ; ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാം

ദില്ലി: ബയോളജിക്കൽ ഇയുടെ കോവിഡ് -19 വാക്സിനായ കോർബെവാക്സിൻ 18 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസായി അംഗീകരിച്ചു. ഏപ്രിൽ അവസാനത്തോടെ, ഇന്ത്യയുടെ ഡ്രഗ്സ് റെഗുലേറ്റർ (ഡിസിജിഐ) 5 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോർബെവാക്സിൻ അടിയന്തര…