കോവിഡ് കൂടുന്നതിൽ ഭയപ്പെടേണ്ട; ജലദോഷപ്പനി പോലെയെന്ന് വിദഗ്ധർ
തിരുവനന്തപുരം: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും അമിതമായി പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഭൂരിഭാഗം പേർക്കും ജലദോഷം പോലെയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കേസുകൾ വർദ്ധിക്കുമ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. എല്ലാ പകർച്ചവ്യാധികളും…