Tag: Coronavirus

ഇന്ത്യ കോവിഡ് വാക്സിൻ വിതരണം ചെയ്തത് 50 രാജ്യങ്ങൾക്ക്

വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്ന വാക്സിൻ മൈത്രി സ്കീമിന് കീഴിൽ ഇന്ത്യ ഇതുവരെ 50 രാജ്യങ്ങൾക്ക് 23 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്‍റെ വാക്സിൻ ട്രാക്കർ ഡാറ്റ അനുസരിച്ച് 17.30 കോടി ഡോസുകൾ വാണിജ്യാടിസ്ഥാനത്തിൽ വിറ്റഴിച്ചു.…

രാജ്യത്ത് മുതിർന്ന ജനസംഖ്യയുടെ 90 ശതമാനവും വാക്സിനെടുത്തതായി കേന്ദ്രം

ന്യൂ ഡൽഹി: ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനം പേർക്കും കോവിഡ് വാക്സിൻ ലഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. അസാധാരണ നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം കോവിഡിനെതിരെ ഒന്നിച്ച് പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 7 മണി…

ഒമിക്രോണ്‍ അതിവേഗം പടരുന്നു; 110 രാജ്യങ്ങളില്‍ കൊവിഡ് വര്‍ദ്ധിക്കുന്നെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കോവിഡിന്റെ വകഭേദങ്ങൾ ലോകത്ത് സംഭവിച്ച് കൊണ്ടിരിക്കുകയാണെന്നും കോവിഡ് പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗീബ്രീയസസ് പറഞ്ഞു. 110 രാജ്യങ്ങളിൽ കേസുകൾ വർദ്ധിക്കുന്നുണ്ടെന്നും പ്രധാനമായും അതിവേഗം വ്യാപിക്കുന്ന രണ്ട് ഒമിക്രോണ്‍ ഉപ വകഭേദങ്ങൾ മൂലമാണ് ഇതെന്നും അദ്ദേഹം…

കുട്ടികളില്‍ കോവിഡിന് ദൈര്‍ഘ്യം കൂടുതലെന്ന് പഠനം

ന്യൂഡല്‍ഹി: കോവിഡ്-19 ബാധിച്ച 14 വയസിന് താഴെയുള്ള കുട്ടികൾക്ക് രണ്ട് മാസത്തിലേറെ രോഗലക്ഷണങ്ങൾ നീണ്ടുനില്‍ക്കുന്നതായി പുതിയ പഠനം. ലാന്‍സെറ്റ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് ഹെല്‍ത്തിലാണ് പഠനം പ്രസിദ്ധീകരിച്ചത്. കോവിഡ്-19 ബാധിച്ച മൂന്ന് വയസ്സിന് താഴെയുള്ളവരിൽ 40 ശതമാനം പേർക്കും രണ്ട് മാസത്തിലേറെയായി…

രാജ്യത്ത് ഇന്ന് 9,923 പേർക്ക് കോവിഡ്; ഏറ്റവും കൂടുതൽ കേരളത്തിൽ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്നത്തെ കണക്കുകൾ ആശ്വാസകരമാണ്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,33,19,396 ആയി ഉയർന്നു. നിലവിൽ 79,313…

രാജ്യത്ത് 13216 പേര്‍ക്ക് കൂടി കോവിഡ് ; വര്‍ധന 4 മാസത്തിനിടെ ആദ്യം

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്. കോവിഡ് കേസുകളുടെ ഉയർച്ച പുതിയ തരംഗത്തിന് സമാനമായ രീതിയിലാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,216 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 113 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കേസുകളുടെ…

ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി; സോണിയ ഗാന്ധി നിരീക്ഷണത്തിൽ

ഡൽഹി: കോവിഡ്-19 ബാധിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ നേരിട്ട കോൺഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചു. മൂക്കിൽ നിന്ന് രക്തസ്രാവമുണ്ടെന്നും ശ്വാസനാളത്തിൽ അണുബാധ കണ്ടെത്തിയെന്നും പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. സോണിയ ഗാന്ധി ഇപ്പോൾ നിരീക്ഷണത്തിലാണ്.

രാജ്യത്ത് ഇന്ന് പുതിയ 12,213 കൊവിഡ് കേസുകൾ

ന്യൂ ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 2.35 ശതമാനമാണ്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 10,000 കടക്കുന്നത്. നിലവിൽ രാജ്യത്തെ…

രാജ്യത്ത് പുതിയതായി 8,822 പേർക്ക് കോവിഡ്

ഡൽഹി: ഒരു ദിവസത്തെ നേരിയ ഇടിവിന് ശേഷം രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,822 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,32,45,517 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ…

തുടർച്ചായ മൂന്നാം ദിനവും രാജ്യത്ത് എണ്ണായിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളി, ഞായർ ദിവസങ്ങളിലും 8,000 ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ…