Tag: Communist Party of India Marxist CPM

നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയ വിധിയിൽ സന്തോഷമെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കണമെന്ന ഹർജി തള്ളിയ ഹൈക്കോടതി വിധിയിൽ സംതൃപ്തി പ്രകടിപ്പിച്ച് മുൻ മന്ത്രി സജി ചെറിയാൻ. വിധിയിൽ താൻ സന്തുഷ്ടനാണെന്നും തന്‍റെ ഊഴവും ഭാവിയും പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിലൂടെ ഭരണഘടനയെ അവഹേളിച്ചെന്നാരോപിച്ച് സജി ചെറിയാന്‍റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന്…

ഗവർണറെ പൂട്ടാൻ ദേശീയതലത്തിൽ പ്രചാരണ നടപടികളുമായി സിപിഎം

തിരുവനന്തപുരം: ദേശീയ തലത്തിലും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് സിപിഎം. ഗവർണറുടെ നടപടികളെ തുറന്നുകാട്ടുന്നതിന്‍റെ ഭാഗമായി ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എംപി എ.എം ആരിഫ് ലോക്സഭയിൽ അടിയന്തര…

ഫാദര്‍ ഡിക്രൂസ് വികൃത-വര്‍ഗീയ മനസ്സിന്റെ ഉടമ; രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല കലാപമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമരം അവസാനിച്ചാലും ഇല്ലെങ്കിലും പദ്ധതി പൂർത്തിയാകും. വർഗീയ തീവ്രവാദ ശക്തികളാണ് കലാപത്തിന് പിന്നിൽ. അവരോട് വഴങ്ങി പ്രോജക്റ്റ് അവസാനിപ്പിക്കില്ല. ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിന്‍റെ…

രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ

ആലപ്പുഴ: വർഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “അംബാനിയും അദാനിയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് വരുന്നു. ഇന്ത്യയുടെ എല്ലാ സമ്പത്തും കോർപ്പറേറ്റുകൾക്ക് കൈമാറി. ലോകത്തിലെ ഏറ്റവും വലിയ ബൂർഷ്വാസിയായി…

വിഴിഞ്ഞം സമരം; സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തെ സർക്കാർ ശക്തമായി നേരിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുന്നുണ്ട്. അക്രമം ഇളക്കിവിട്ട് തീരപ്രദേശങ്ങളിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലെ ഐക്യം തകർക്കാൻ ഇറങ്ങിയ ശക്തികൾ ആണ് കലാപം ലക്ഷ്യമിട്ട് അക്രമത്തിൽ…

കോർപ്പറേഷൻ കത്ത് വിവാദം; ഓംബുഡ്സ്മാന് വിശദീകരണം നൽകി മേയർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ നിയമനത്തിനായി പാർട്ടി പട്ടിക ആവശ്യപ്പെട്ട് സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയെന്ന് പറയപ്പെടുന്ന കത്ത് വ്യാജമെന്ന് മേയർ ആര്യ രാജേന്ദ്രൻ ഓംബുഡ്സ്മാൻ വിശദീകരണം നൽകി. ഔദ്യോഗിക ലെറ്റർപാഡോ സീലോ ദുരുപയോഗം ചെയ്തിട്ടില്ലെന്നും മേയർ വ്യക്തമാക്കി.…

രാജ്ഭവൻ സമരത്തിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി; രേഖാമൂലം ആരാഞ്ഞ് ഗവർണർ

തിരുവനന്തപുരം: എൽ.ഡി.എഫ് നടത്തിയ രാജ്ഭവൻ ഉപരോധത്തിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചീഫ് സെക്രട്ടറിയോട് രേഖാമൂലം ചോദിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ തെളിവായി വീഡിയോകളും ഫോട്ടോകളും സഹിതം ബി.ജെ.പി നേതാക്കൾ കഴിഞ്ഞ…

എകെജി സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 24 നും 30 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം. കേരളം വിട്ട് പോകരുത്.…

നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ

തിരുവനന്തപുരം: ഡിസംബർ അഞ്ച് മുതൽ നിയമസഭ ചേരാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാർ നൽകിയ ശുപാർശ ഗവർണർ അംഗീകരിച്ചു. സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ഈ സമ്മേളനത്തിൽ സർക്കാർ അവതരിപ്പിക്കും.…

ഹൈക്കോടതി വിധി സിപിഎമ്മിനേറ്റ കനത്ത പ്രഹരം; കെ.സുധാകരന്‍

തിരുവനന്തപുരം: പ്രിയാ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി, യു.ജി.സി മാനദണ്ഡങ്ങൾ അട്ടിമറിച്ച് സര്‍വകലാശാല നിയമനങ്ങൾ നടത്തിയ സി.പി.എമ്മിന്റെ അതിപ്രസരണത്തിനും വഴിവിട്ട ഇടപെടലുകള്‍ക്കുമേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. “മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ…