Tag: CLIMATE CHANGE

ഇയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന് ക്യൂബ

ക്യൂബ: കഴിഞ്ഞ ദിവസം രാജ്യത്ത് ആഞ്ഞടിച്ച ഇയൻ ചുഴലിക്കാറ്റിൽ ക്യൂബയുടെ പടിഞ്ഞാറൻ മേഖല പൂർണ്ണമായും ഒറ്റപ്പെട്ടു. ശക്തമായ കാറ്റിൽ വൈദ്യുതി തൂണുകൾ കടപുഴകി വീണതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം വിച്ഛേദിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പ്രധാന വൈദ്യുതി നിലയങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ടെന്നും…

കാലാവസ്ഥാ വ്യതിയാനം വേഗത്തിൽ അറിയാം; ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വരുന്നു

രാജപുരം: മഴയുടെയും കാറ്റിന്‍റെയും കണക്ക് എത്രയും വേഗം ലഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കാലാവസ്ഥാ വകുപ്പ്. കാസർഗോഡ് പനത്തടി പഞ്ചായത്തിലാണ് കാലാവസ്ഥാ കേന്ദ്രം സ്ഥാപിക്കുന്നത്. ആവശ്യമായ ഭൂമി പഞ്ചായത്ത് കൈമാറും. പഞ്ചായത്തിന്‍റെ നിയന്ത്രണത്തിലുള്ള പാണത്തൂർ വട്ടക്കയം, മേലാട്ടി എന്നിവിടങ്ങളിൽ എവിടെയും സ്ഥാപിക്കാൻ അനുമതി നൽകും.…

കൊടും ചൂടിൽ മുങ്ങി യൂറോപ്പ്

‘ഒരു നീരാളിയെപ്പോലെ ഭീകരൻ’ എന്നാണ് തെക്കുപടിഞ്ഞാറൻ പോർച്ചുഗീസ് നഗരമായ ജിറോണ്ടെയുടെ പ്രാദേശിക പ്രസിഡന്‍റ് ജീൻ-ലൂക്ക് ഗ്ലെസി യൂറോപ്പിലുടനീളം വീശിയടിച്ച വലിയ ഉഷ്ണതരംഗത്തെ വിശേഷിപ്പിച്ചത്. യൂറോപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു കുളിർ സ്പർശമാണ് മിക്ക ആളുകളുടെയും മനസ്സിൽ ഉണ്ടാവുക. എന്നാൽ കഴിഞ്ഞ…

ബ്രിട്ടനിൽ കൊടുംചൂട്; പലയിടത്തും തീപിടിത്തം

ലണ്ടൻ: യൂറോപ്പിനൊപ്പം ഉഷ്ണതരംഗത്തിന് പിടിയിലായ ബ്രിട്ടൻ കടുത്ത ചൂടിൽ റെക്കോർഡ് സ്ഥാപിച്ചു. ലണ്ടനിലെ ഹീത്രോയിൽ ഇന്നലെ ഉച്ചയ്ക്ക് 12.50ന് 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2019 ജൂലൈയിൽ കേംബ്രിഡ്ജിൽ രേഖപ്പെടുത്തിയ 38.7 ഡിഗ്രി സെൽഷ്യസാണ് ഇതിന് മുമ്പുള്ള റെക്കോർഡ്. താപനില ക്രമാതീതമായി…

പാകിസ്താന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞുരുകുന്നു

പാക്കിസ്ഥാൻ: കാലാവസ്ഥാ വ്യതിയാനം പാകിസ്ഥാനിലെ ഹിമാനികളെയും സാരമായി ബാധിക്കുന്നു. വടക്കൻ പ്രവിശ്യയിൽ മഞ്ഞ് ഉരുകുന്ന സംഭവങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങൾ നിറവേറ്റിയാലും ഈ നൂറ്റാണ്ടിന്‍റെ അവസാനത്തോടെ മിക്ക ഹിമാനികളും നാശം നേരിടുമെന്നാണ് കരുതുന്നത്. നേരത്തെ…

ആഗോള താപന വര്‍ധനവ് 1.5 ഡിഗ്രിയായി നിലനിര്‍ത്തിയാല്‍ പ്രത്യാഘാതങ്ങൾ ചുരുങ്ങിയേക്കും

ആഗോളതാപനം 1.5 ഡിഗ്രിക്കുള്ളിൽ നിലനിർത്തിയാൽ മാനവരാശി അഭിമുഖീകരിച്ചേക്കാവുന്ന പ്രശ്നങ്ങൾ 85 ശതമാനമായി ചുരുങ്ങുമെന്ന് പുതിയ പഠനം. ജലദൗർലഭ്യം, കടുത്ത ചൂട്, വെള്ളപ്പൊക്കം എന്നിവയാൽ ദുരിതമനുഭവിക്കാനുള്ള സാധ്യത ഇത് ഇല്ലാതാക്കും. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ), യൂണിവേഴ്‌സിറ്റി ഓഫ് ബ്രിസ്റ്റോള്‍, പിബിഎല്‍…

എവറസ്റ്റ് ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ; ബേസ് ക്യാമ്പ് മാറ്റുന്നു

കാഠ്മണ്ഡു: ആഗോളതാപനവും മനുഷ്യ ഇടപെടലുകളും കാരണം എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് സുരക്ഷിതമല്ലാതായെന്ന് നേപ്പാൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ബേസ് ക്യാമ്പ് ഖുംബു പ്രദേശത്ത് 5364 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും 1,500 ലധികം ആളുകൾ…

മണ്‍സൂണ്‍ മഴ പല ഘട്ടങ്ങളിലായി ലഭിക്കും

കോട്ടയം: ഉത്തരേന്ത്യയിൽ രൂപപ്പെട്ട പ്രതികൂല ചുഴലിക്കാറ്റാണ് മൺസൂൺ ദുർബലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. ചക്രവാതച്ചുഴികള്‍ എതിർ ഘടികാരദിശയിലാണെങ്കിൽ, എതിര്‍ച്ചുഴലി ഘടികാരദിശയിലാണ് കറങ്ങുന്നത്. ഇവ മേഘങ്ങളുടെ രൂപീകരണത്തെ തടസ്സപ്പെടുത്തും. മൺസൂൺ കാറ്റിന്റെ ദിശയെ തടസ്സപ്പെടുത്തുകയും പുറത്തേക്ക് തള്ളിവിടുകയും ചെയ്യും. ഈ സ്ഥിതി മാറി, മൺസൂൺ…