Tag: China

‘ചൈന ധനസഹായം തേടാൻ നിങ്ങളെ പ്രേരിപ്പിക്കും, കടക്കെണിയിൽ പെടുത്തും’

വാഷിങ്ടൻ: ചൈനയുടെ കടബാധ്യതയുടെ നയതന്ത്രത്തിന്‍റെ ഇരയാണ് ശ്രീലങ്കയെന്ന് സിഐഎ മേധാവി വില്യം ബേൺസ് പറഞ്ഞു. “കൂടുതൽ ചൈനീസ് നിക്ഷേപ പദ്ധതികൾക്ക് ധനസഹായം തേടാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും, പദ്ധതികളെക്കുറിച്ച് അവർ മധുരമായി സംസാരിക്കും, ആ കെണിയിൽ വീണാൽ, മറ്റ് രാജ്യങ്ങൾക്കും ചൈനയുടെ…

സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്

ബീജിങ്: സിനിമാ കഥകളെ വെല്ലുന്ന രീതിയില്‍ മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്. ചത്ത കൊതുകിന്‍റെ രക്തത്തിൽ നിന്ന് ഡിഎൻഎ ഉപയോഗിച്ചാണ് പൊലീസ് മോഷ്ടാവിനെ പിടികൂടിയത്. മോഷണം നടന്ന വീട്ടിൽ നിന്ന് ചത്ത കൊതുകുകളെ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയെ കള്ളൻ കൊന്നതായിരുന്നു. ലിവിങ്…

ചൈനയിൽ നിന്നുള്ള ഇറക്കുമതി കൂടി

ഡൽഹി: 2022 ന്‍റെ ആദ്യ പകുതിക്ക് ശേഷം ചൈനയിൽ നിന്ന് രാജ്യത്തേക്കുള്ള ഇറക്കുമതി വർദ്ധിച്ചതായി റിപ്പോർട്ട്. ആറ് മാസം പിന്നിടുമ്പോൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 57.51 ബില്യൺ ഡോളറിലെത്തിയതായി ചൈന പുറത്തുവിട്ട വ്യാപാര കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇറക്കുമതി…

ലിംഗസമത്വത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ പിന്നിൽ നിന്നും രണ്ടാം സ്ഥാനം നേടി

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ. ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ നടത്തിയ സർവേയിൽ പാകിസ്ഥാൻ 145-ാം സ്ഥാനത്തായിരുന്നു. 107 ദശലക്ഷം സ്ത്രീകളാണ് പാകിസ്ഥാനിലുള്ളത്. 56.4…

ഹൈപ്പർസോണിക് മിസൈലുകൾ വിജയകരമായി പരീക്ഷിച്ച് യുഎസ്

ലോക്ക്ഹീഡ് മാർട്ടിൻ കോർപ്പ് ഹൈപ്പർസോണിക് മിസൈലുകൾ അമേരിക്ക വിജയകരമായി പരീക്ഷിച്ചതായി റിപ്പോർട്ട്. കാലിഫോർണിയ തീരത്ത് ചൊവ്വാഴ്ച എയർ വിക്ഷേപിച്ച റാപ്പിഡ് റെസ്പോൺസ് വെപ്പൺ ബൂസ്റ്റർ വിജയകരമായി പരീക്ഷിച്ചതായി യുഎസ് വ്യോമസേന സ്ഥിരീകരിച്ചു. വിക്ഷേപണത്തിനു മുമ്പ് എആർആർഡബ്ല്യു ടെസ്റ്റ് ബി -52 എച്ചിന്‍റെ…

ചൈനയിൽ ജനരോഷം; പണം തിരിച്ച് നല്‍കാന്‍ ഭരണകൂടം

ചൈന: വിവിധ ബാങ്ക് ശാഖകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ജനരോഷത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് ചൈനയിലെ ഹെനാൻ പ്രവിശ്യ പ്രഖ്യാപിച്ചു. അൻഹുയി പ്രവിശ്യയിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പണം ഇവിടെയും തിരികെ നൽകുമെന്നും അധികൃതർ പറഞ്ഞു. ജൂലൈ…

ശ്രീലങ്കയുടെ വഴിയേ ചൈനയും?; കൂറ്റൻ റാലിയുമായി ജനം തെരുവിൽ

ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിലേതിന് സമാനമായ ജനകീയ പ്രതിഷേധമാണ് ചൈനയിലും നടക്കുന്നത്. ഭരണകൂടത്തിനെതിരെ നേരിട്ടുള്ള പ്രതിഷേധങ്ങൾ അപൂർവമായ ചൈനയിൽ, ഹെനാൻ പ്രവിശ്യയിലെ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന മൾട്ടി ബില്യൺ ഡോളർ തട്ടിപ്പിനെതിരെ വലിയ ബഹുജന പ്രതിഷേധങ്ങൾ നടന്നു. തട്ടിപ്പിൽ…

അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.…

ദലൈലാമ ആദരണീയനായ അതിഥി; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ജന്മദിനാശംസകൾ നേർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച ചൈനയ്ക്കെതിരെ ഇന്ത്യ. ടിബറ്റൻ ആത്മീയ നേതാവിനെ ആദരണീയനായ അതിഥിയായി പരിഗണിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ സ്ഥിരം നയമാണെന്നും പ്രധാനമന്ത്രിയുടെ ജന്മദിനാശംസകൾ ഇതിന്‍റെ ഭാഗമായി കാണണമെന്നും വിദേശകാര്യ…

‘റഷ്യ- ഉക്രൈന്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ദയനീയമായി പരാജയപ്പെട്ടു’

സിഡ്‌നി: റഷ്യ-ഉക്രൈൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ ദയനീയമായി പരാജയപ്പെട്ടുവെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണ്. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം കൈകാര്യം ചെയ്യുന്നതിൽ യുഎൻ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് ജസീന്ത ആർഡേൺ പറഞ്ഞു. റഷ്യയുടെ നടപടികൾ ധാർമ്മികമായി തെറ്റാണെന്നും അവർ പറഞ്ഞു. ബ്രിട്ടൻ, ചൈന, ഫ്രാൻസ്,…