Tag: China

യു.എസ് സ്പീക്കര്‍ നാന്‍സി പെലോസി ഏഷ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

വാഷിങ്ടണ്‍: തായ്‌വാന്‍ വീണ്ടും അമേരിക്കക്കും ചൈനക്കും ഇടയിൽ പ്രശ്നമായി മാറിയിരിക്കുകയാണ്. യുഎസ് ജനപ്രതിനിധി സഭയിലെ സ്പീക്കറായ നാൻസി പെലോസി തായ്‌വാന്‍ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ അമേരിക്കക്ക് ചൈനയുടെ ശക്തമായ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഏഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നാൻസി പെലോസി…

ശ്രീലങ്കൻ തീരത്ത് ചൈനീസ് കപ്പൽ; കേരളവും തമിഴ്നാടും നിരീക്ഷണത്തിൽ

മുംബൈ: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങൾ ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5ന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. തെക്കൻ ലങ്കൻ തുറമുഖമായ ഹംബൻതോതയിൽ നങ്കൂരമിട്ടിരിക്കുന്ന ഈ കപ്പൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കപ്പലിൽ നിന്ന് 750 കിലോമീറ്ററിലധികം…

തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന

വാഷിങ്ടണ്‍: തായ്‌വാന്‍ വിഷയത്തിൽ പ്രകോപനപരമായ പ്രതികരണവുമായി ചൈന. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷീ ചിന്‍പിങും തമ്മിൽ നടന്ന വെർച്വൽ സംഭാഷണത്തിനിടെയാണ് ഷീ ചിന്‍പിങിന്റെ മുന്നറിയിപ്പ്. “തീകൊണ്ട് കളിക്കരുത്, അങ്ങനെ ചെയ്യുന്നവർ അതിൽ നശിക്കും,” എന്നാണ്…

ഏഷ്യയിലെ അതിസമ്പന്നയുടെ സ്വത്ത് പാതിയായി കുറഞ്ഞു; നഷ്ടം 13 ബില്യൺ

ബെയ്ജിങ്: ഏഷ്യയിലെ ഒന്നാം നമ്പർ അതിസമ്പന്നയ്ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. ഈ വർഷം അവരുടെ സമ്പത്ത് പകുതിയായി കുറഞ്ഞു. ചൈനീസ് ശതകോടീശ്വരി യാങ് ഹുയാൻ ആണ് ഈ പ്രതിസന്ധിയിലേക്ക് വീണത്. അവരുടെ ആസ്തി 24 ബില്യൺ ഡോളറായിരുന്നു. ഇത് 11 ബില്യൺ…

ചിപ്പ് ഉൽപാദനം വർദ്ധിപ്പിക്കുന്നതിനും ചൈനയുടെ ആധിപത്യം ചെറുക്കാനുമുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കി

അമേരിക്ക: അർദ്ധചാലക ചിപ്പുകളുടെ ആഭ്യന്തര നിർമ്മാണം ശക്തിപ്പെടുത്തുന്നതിനും ആഗോള ചിപ്പ് ഉൽപാദനത്തിൽ ചൈനയുടെ പങ്കിനെ ചെറുക്കുന്നതിനുമുള്ള ബില്ലിന് യുഎസ് സെനറ്റ് അംഗീകാരം നൽകിയതായി പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ചിപ്സ് ആൻഡ് സയൻസ് ആക്ട് എന്നറിയപ്പെടുന്ന ബിൽ ബുധനാഴ്ച 64-33 വോട്ടിന്‍റെ…

ചൈനയുടെ റോക്കറ്റിന്റെ ഭാഗം അടുത്ത ആഴ്ച ഭൂമിയിൽ വീഴുമെന്ന് റിപ്പോർട്ട്

യുഎസ് : ബഹിരാകാശ മേഖലയിൽ വീണ്ടും ചൈന വിവാദമാകുന്നു. പുതിയ ബഹിരാകാശ നിലയത്തിന്‍റെ മൊഡ്യൂളുകൾ ബഹിരാകാശത്ത് എത്തിക്കാൻ ചൈന ഉപയോഗിച്ച റോക്കറ്റിന്‍റെ അവശിഷ്ടം അടുത്തയാഴ്ച ഭൂമിയിൽ പതിക്കുമെന്ന് യു എസ് സ്പേസ് കമാൻഡ് അറിയിച്ചു. വെൻഷ്യൻ ലബോറട്ടറി മൊഡ്യൂൾ എന്ന ഭാഗവുമായി…

പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടൽ; കടുത്ത വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിലെ ഇടപെടലിൽ പാക്കിസ്ഥാനും ചൈനയ്ക്കും എതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ മൂന്നാമതൊരു രാജ്യത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം. ഇത്തരം നീക്കങ്ങൾ അനധികൃതവും ക്രമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്…

ചൈനയിൽ 128 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു

ചൈന: ചൈനയിൽ, കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കേസുകൾ വർദ്ധിക്കാൻ തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 128 പ്രാദേശികമായി പകരുന്ന കോവിഡ് -19 അണുബാധകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു, അതിൽ ഗാൻസുവിൽ 42 ഉം ഗ്വാങ്ക്സിയിൽ 35 ഉം ഉൾപ്പെടുന്നു. പ്രാദേശികമായി പകരുന്ന…

മോട്ടോറോള ഓഗസ്റ്റ് 2ന് റേസർ 2022, എഡ്ജ് എക്സ് 30 പ്രോ എന്നിവ അവതരിപ്പിക്കും

മോട്ടറോളയുടെ അടുത്ത റേസർ ഫോൾഡബിൾ സ്മാർട്ട്ഫോണും എഡ്ജ് എക്സ് 30 പ്രോയും ഓഗസ്റ്റ് 2ന് അവതരിപ്പിക്കും. ജിഎസ്എം അരീനയുടെ അഭിപ്രായത്തിൽ, എക്സ് 30 പ്രോ ചൈനയിൽ ലോഞ്ച് ചെയ്യുന്നു, എന്നിരുന്നാലും ഇത് എഡ്ജ് 30 അൾട്രാ എന്ന പേരിൽ ലോകമെമ്പാടും റിലീസ്…

ചൈനീസ് സർക്കാരും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു

ചൈന: ചൈനീസ് സർക്കാരിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും നേതാക്കൾ ചൈനയിൽ നിർമ്മിച്ച വാക്സിനുകൾ ഉപയോഗിച്ച് കോവിഡ്-19 നെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് ഷെങ് യിക്സിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.