Tag: China

ലോകജനസംഖ്യ 800 കോടി കടന്നു; ജനസംഖ്യ വർദ്ധനവ് കുറയുന്നു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം,…

ചൈനീസ് ദേശീയ​ഗാനത്തെ അപമാനിച്ചു; ജേണലിസ്റ്റിന് തടവുശിക്ഷ

ബീജിങ്: ചൈനീസ് ദേശീയഗാനത്തെ അപമാനിച്ചതിന് യുവതിക്ക് തടവുശിക്ഷ. 2021 ജൂലൈയിൽ ഹോങ്കോങ് താരം ഒളിമ്പിക്സ് സ്വർണ മെഡൽ സ്വീകരിക്കവേ ചൈനീസ് ദേശീയഗാനത്തിനിടെ കൊളോണിയൽ കാലഘട്ടത്തിലെ ഹോങ്കോംഗ് പതാക വീശിയതിനാണു 42കാരിയായ ഓൺലൈൻ ജേണലിസ്റ്റ് പോള ല്യൂങ്ങിന് മൂന്ന് മാസം തടവ് ശിക്ഷ…

മാരക രോഗാണുക്കളിൽ ഗവേഷണം തുടർന്ന് പാകിസ്ഥാനും ചൈനയും

കോവിഡും അതിന്‍റെ പുതിയ വകഭേദങ്ങളും ലോകത്തെ ബാധിക്കുന്ന സമയത്തും, റാവൽപിണ്ടിക്ക് സമീപമുള്ള ഒരു രഹസ്യ കേന്ദ്രത്തിൽ ബയോവെപ്പൺ ഗവേഷണം തുടർന്ന് പാകിസ്ഥാനും ചൈനയും. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും പാകിസ്ഥാൻ സേനയുടെ കീഴിലുള്ള ഡിഫൻസ് സയൻസ് ആൻഡ് ടെക്നോളജി ഓർഗനൈസേഷനും മാരകമായ…

മിസൈൽ പരീക്ഷണവുമായി ഇന്ത്യ; നിരീക്ഷിക്കാൻ ചൈന

ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചൈന ചാരപ്പണിക്കായി കപ്പൽ അയച്ചു. ഇന്ത്യൻ മിസൈൽ പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന യുവാൻ വാങ്-6 കപ്പൽ ചൈന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. യുവാൻ വാങ്-6 നിലവിൽ ബാലിക്ക് സമീപമാണെന്ന് മറൈൻ ട്രാഫിക്…

പാകിസ്ഥാനിൽ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും. ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ…

ചൈനയിൽ നിന്ന് വ്യവസായങ്ങളെ ആകർഷിക്കാൻ ഇന്ത്യ; 1.2 ട്രില്യൺ ഡോളറിന്റെ വമ്പൻ പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാലതാമസവും അധിക ചെലവുകളും ഒഴിവാക്കാൻ ബൃഹത്തായ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിനുവേണ്ടി പിഎം ഗതി ശക്തിയുടെ ഭാഗമായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ചൈനയിൽ നിന്ന്…

ഇന്ത്യന്‍ വ്യോമപാതയില്‍ വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ്…

ചൈനീസ് കമ്പനിയുടെ എംആർഎൻഎ കോവിഡ് വാക്സിന് ഇന്തോനേഷ്യയുടെ അനുമതി

ഇന്തോനേഷ്യ: ഒരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത എംആർഎൻഎ കോവിഡ് -19 വാക്സിന് ഇന്തോനേഷ്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി. ഇന്തോനേഷ്യയിലെ ഫുഡ് ആൻഡ് ഡ്രഗ്സ് ഏജൻസി (ബിപിഒഎം) രണ്ട് വർഷത്തിലേറെയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാൽവാക്സ് ബയോടെക്നോളജിയുടെ എംആർഎൻഎ വാക്സിന്‍റെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്.…

വിവിധ രാജ്യങ്ങളിൽ അനധികൃത പോലീസ് സ്റ്റേഷനുകള്‍ തുറന്ന് ചൈന

ബെയ്ജിങ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചൈന അനധികൃത പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോര്‍ട്ട്. കാനഡ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയിലെ അനൗദ്യോഗിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ചൈനയുടെ ഏറ്റവും പുതിയ നീക്കം മനുഷ്യാവകാശ പ്രവര്‍ത്തകരിൽ അടക്കം ആശങ്ക ഉയർത്തിയതായും റിപ്പോർട്ടിൽ…

അഭ്യൂഹങ്ങൾക്ക് വിരാമം; ഷി ജിൻപിംഗ് പൊതുവേദിയില്‍

ബീജിങ്: സൈനിക അട്ടിമറിയിൽ വീട്ടുതടങ്കലിലാണെന്ന വ്യാജ ആരോപണങ്ങൾ അവസാനിപ്പിച്ച് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ് പൊതുചടങ്ങിൽ പങ്കെടുത്തു. ചൊവ്വാഴ്ച ബീജിംഗിലെ ഒരു എക്സിബിഷൻ വേദിയിലാണ് ഷി ജിൻപിംഗ് സന്നിഹിതനായത്. കഴിഞ്ഞ നൂറ്റാണ്ടിൽ ചൈന കൈവരിച്ച് നേട്ടങ്ങളെക്കുറിച്ചുള്ള എക്‌സിബിഷനില്‍ ഷി ജിൻപിംഗ് പങ്കെടുത്തതായി…