Tag: Calicut University

ചെയറുകളുടെ പരിപാടികളില്‍ സര്‍ക്കാര്‍ നയത്തിനെതിരായ വിഷയങ്ങള്‍ വേണ്ട; വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

കോഴിക്കോട്: വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അനുവദിക്കരുതെന്നും സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ സർവകലാശാലാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവുകൾ. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അവതരിപ്പിക്കരുതെന്ന കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരവ്…

എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം ; ഉന്നതവിദ്യാഭ്യാസവകുപ്പ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ…

കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ വീണ്ടും ഉത്തരക്കടലാസുകൾ കാണാതായി. ബി.കോം ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ ഒരു കെട്ടാണ് കാണാതായത്. 2021 ഡിസംബറിലാണ് പരീക്ഷ നടന്നത്. 25ന് സർവകലാശാല ഫലം പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ചില കോളേജുകളുടെ ഫലം ഇതുമൂലം തടഞ്ഞു. ഉത്തരക്കടലാസുകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ…

കാലിക്കറ്റ് സർവകലാശാല; ബിരുദ -പിജി സീറ്റുകൾ 20 ശതമാനം വർധിപ്പിക്കും

തേഞ്ഞിപ്പലം: ഈ വർഷം കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ, പിജി സീറ്റുകളിൽ 20 ശതമാനം വർദ്ധനവ് ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. വിദേശത്ത് സർവകലാശാലയുടെ വിദൂരവിഭാഗം കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നാക് എ ഗ്രേഡുള്ള സർവകലാശാലകൾക്ക് വിദേശത്ത്…

കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായി

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിലെ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരിച്ചു. മൂല്യനിർണ്ണയ ക്യാമ്പുകളിൽ വച്ച് ഉത്തരക്കടലാസുകൾ കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് തീരുമാനം. 2020 ഏപ്രിലിൽ പരീക്ഷയെഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ…