Tag: Business

ഇന്ത്യയിൽ ആമസോൺ അക്കാദമിക്ക് പിന്നാലെ ഫുഡ് ഡെലിവറി ബിസിനസും ആമസോൺ നിർത്തുന്നു

ന്യൂഡല്‍ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്‍റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത്. 2022…

സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്ടപരിഹാരം; 17,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ

ഡൽഹി: സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 17000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചരക്ക് സേവന നികുതി നടപ്പാക്കിയത് കാരണമുണ്ടായ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 17000 കോടി രൂപ അനുവദിച്ചു. 2022 ഏപ്രിൽ മുതൽ ജൂൺ…

കോള്‍ ഇന്ത്യ ഉള്‍പ്പടെ 3 പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ തീരുമാനം

ഡൽഹി: ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഖനന കമ്പനിയായ കോൾ ഇന്ത്യ ഉൾപ്പെടെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കാൻ സർക്കാർ തീരുമാനിച്ചു. 5 മുതൽ 10 ശതമാനം വരെ ഓഹരികൾ വിൽക്കും. കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, രാഷ്ട്രീയ കെമിക്കൽസ്…

എച്ച്പി 10% ജീവനക്കാരെ പിരിച്ചുവിട്ടേക്കും; 6,000 തൊഴിലവസരങ്ങൾ കുറയ്ക്കും

ബെംഗളൂരു: ഹ്യൂലറ്റ്-പാക്കാർഡ് കമ്പനി (എച്ച്പി) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനി 10 % ജീവനക്കാരെ ഉടൻ പിരിച്ചുവിടാനാണ് സാധ്യത. ഏറ്റവും കൂടുതൽ വരുമാനമുള്ള പേഴ്സണൽ കമ്പ്യൂട്ടർ വിപണിയിലെ തുടർച്ചയായ ഇടിവ് എച്ച്പിയുടെ…

വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സ് 250 പോയിൻറ് ഉയർന്നു

മുംബൈ: ആഗോള സൂചനകൾ ശക്തി പ്രാപിച്ചതോടെ ആഭ്യന്തര വിപണിയിൽ നേട്ടം തുടരുന്നു. നിഫ്റ്റി 50 പോയിന്‍റ് ഉയർന്ന് 18,300 ലെവലിന് മുകളിലും ബിഎസ്ഇ സെൻസെക്സ് 250 പോയിന്‍റ് ഉയർന്ന് 61,791 ലുമാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി സ്‌മോൾ ക്യാപ്, നിഫ്റ്റി മിഡ്‌…

ട്വിറ്ററിന്‍റെ പഴയ കടങ്ങൾ ഏറ്റെടുക്കില്ലെന്ന്​ എലോൺ മസ്ക്​

ന്യൂയോർക്​: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്‍റെ പഴയ കടങ്ങളും ബില്ലുകളും ഏറ്റെടുക്കില്ലെന്ന് ലോക സമ്പന്നൻ എലോൺ മസ്ക്. ജീവനക്കാർക്കും പുറത്തും നൽകാനുള്ള ദശലക്ഷക്കണക്കിന് ഡോളറിന്റെ ബാധ്യത ഏറ്റെടുക്കില്ലെന്ന് മസ്ക് വ്യക്തമാക്കി. യാത്രാച്ചെലവ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ് വെയർ സേവനങ്ങൾ എന്നീ ഇനങ്ങളിലാണ് കുടിശ്ശിക…

അടിമുടി മാറാൻ എയർ ഇന്ത്യ; യുഎസ്, യൂറോപ്പ് നെറ്റ്‌വർക്ക് വിപുലീകരിക്കും

ന്യൂഡല്‍ഹി: വലിയ മാറ്റങ്ങൾക്ക് വിധേയമായി എയർ ഇന്ത്യ. മുംബൈയ്ക്കും ന്യൂയോർക്കിനുമിടയിൽ പുതിയ വിമാനങ്ങൾ ഉൾപ്പെടെ യുഎസിലേക്കും യൂറോപ്പിലേക്കും എയർ ഇന്ത്യ സർവീസുകൾ വ്യാപിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഡൽഹിയിൽ നിന്ന് കോപ്പൻഹേഗൻ, മിലാൻ, വിയന്ന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും എയർ…

നിർബന്ധിത പിരിച്ച് വിടലിൽ ആമസോൺ ഇന്ത്യയ്ക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സമൻസ്

ബെംഗളൂരു: ജീവനക്കാരുടെ നിർബന്ധിത പിരിച്ച് വിടലുമായി ബന്ധപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം ആമസോൺ ഇന്ത്യയ്ക്ക് സമൻസ് അയച്ചു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നത്. ആമസോൺ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് എംപ്ലോയീസ് യൂണിയൻ…

യൂറോപ്പിലെ ജീവനക്കാർക്ക് യൂണിയൻ നിർമ്മിക്കാൻ അനുമതി നൽകുന്ന ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ

മുംബൈ: യുറോപ്പിലെ ജീവനക്കാർക്ക് യുണിയൻ രൂപീകരിക്കാൻ അനുമതി നൽകുന്ന ആദ്യ ഇന്ത്യൻ ഐടി സ്ഥാപനമായി വിപ്രോ. ഇതിലൂടെ യൂറോപ്യൻ വർക്ക്സ് കൗൺസിൽ (ഇഡബ്ല്യുസി) രൂപീകരിക്കാനും പ്രവർത്തിക്കാനും കമ്പനി ജീവനക്കാരെ അനുവദിക്കും. ഫ്രാൻസ്, സ്വീഡൻ, ഫിൻലൻഡ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ 13 രാജ്യങ്ങളിൽ…

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണ വില കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവന് 480 രൂപയാണ് വില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ നിരക്ക് 38600…