Tag: Business

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ വീണ്ടും വർധിപ്പിക്കും

നിരക്കുകൾ വീണ്ടും വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് റിസർവ് ബാങ്ക് പിന്നോട്ട് പോകില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് വീണ്ടും വർദ്ധിപ്പിക്കും. റിസർവ് ബാങ്ക് 35 മുതൽ 40 ബേസിസ് പോയിൻറ് വരെ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.…

ക്രിപ്റ്റോ കറന്‍സിക്കും ബെഞ്ച്മാര്‍ക്ക് സൂചിക വരുന്നു

ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകളെ പോലെ തന്നെ ക്രിപ്റ്റോകറൻസിക്കായുള്ള സൂചികയും ആരംഭിച്ചു. ക്രിപ്റ്റോ കമ്പനിയായ കോയിൻ സ്വിച്ച് ആണ് ഇന്ത്യൻ രൂപയിൽ വ്യാപാരം ചെയ്യുന്ന എട്ട് ക്രിപ്റ്റോകറൻസികൾ അടങ്ങിയ ഒരു സൂചിക വികസിപ്പിച്ചെടുത്തത്. ഈ 8 ക്രിപ്റ്റോകൾ വിപണിയുടെ 85 ശതമാനം…

ഏഷ്യയിലെ അതിസമ്പന്ന പട്ടം തിരിച്ചുപിടിച്ച് മുകേഷ് അംബാനി

ഇടവേളയ്ക്ക് ശേഷം മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണം തിരിച്ചുപിടിച്ചു. ബ്ലൂംബെർഗ് ശതകോടീശ്വര സൂചികയുടെ ഏറ്റവും പുതിയ റാങ്കിംഗ് അനുസരിച്ച്, 99.7 ബില്യൺ ഡോളർ ആസ്തിയുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ തലവൻ പട്ടികയിൽ ഒന്നാമതാണ്. ഇതോടെ ഗൗതം അദാനി…

എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിആര്‍എസ് ഏര്‍പ്പെടുത്തി ടാറ്റ

ന്യൂഡല്‍ഹി: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയിൽ സ്വമേധയാ വിരമിക്കൽ പ്രഖ്യാപിച്ചു. 55 വയസിന് മുകളിൽ പ്രായമുള്ളവർക്കോ 20 വർഷം സർവീസുള്ളവർക്കോ അപേക്ഷിക്കാം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എയർ ഇന്ത്യ വിആർഎസ് അവതരിപ്പിച്ചത്. വിആർഎസ് തിരഞ്ഞെടുക്കുന്നവർക്ക് സാമ്പത്തിക സഹായവും…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില ഉയർന്നു. ഇന്നലെ പവന് 80 രൂപയാണ് കൂടിയത്. ഇന്ന് 400 രൂപയുടെ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ നിലവിലെ വിപണി വില 38,480 രൂപയായി ഉയർന്നു. ജൂൺ ആദ്യം…

കൽക്കരി ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക്. കൽക്കരി ലഭ്യതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ കൽക്കരി ക്ഷാമത്തിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. തോമസ് ഐസക്കിൻറെ കുറിപ്പ്: “കൽക്കരി…

യുപിഐ ഇടപാടുകൾ ഇന്ത്യയിൽ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു

ന്യൂഡൽഹി: യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകൾ ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നു. ഇത് 2022 മെയ് മാസത്തിൽ 10 ലക്ഷം കോടി രൂപയും 2022ൽ ഒരു ട്രില്യൺ ഡോളറുമാണ് കടന്നത്. മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ ആദ്യമായാണ്…

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ

എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. 20 വർഷത്തെ സർവീസുള്ളവർക്ക് സ്വമേധയാ വിരമിക്കലിന് അപേക്ഷിക്കാമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. 20 വർഷം സർവീസ് ഉള്ളവർക്കും 55 വയസ്സിന്…

കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു

കേരളത്തിൽ ഇന്നും സ്വർണ വില കുറഞ്ഞു. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇന്നലെ പവന് 80 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം അവസാന വാരത്തിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കൂടുതലായിരുന്നു. വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഒരു ഗ്രാം സ്വർണ്ണത്തിന്റെ…

രാജ്യത്ത് ജിഎസ്ടി വരുമാനം കുറഞ്ഞു; മെയില്‍ ലഭിച്ചത് 1.41 ലക്ഷം കോടി

മെയ് മാസത്തെ ജിഎസ്ടി വരുമാനം കുറഞ്ഞു. ഏപ്രിലിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിൽ നിന്ന് 16 ശതമാനമാണ് കുറഞ്ഞത്. 1.41 ലക്ഷം കോടി രൂപയാണ് മെയ് മാസത്തിൽ ലഭിച്ചതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. തുടർച്ചയായ 11-ാം…