Tag: Business

ഓൺലൈൻ വാതുവെപ്പ് പരസ്യങ്ങൾ പ്രോത്സാഹിപ്പിക്കരുത്; മാധ്യമങ്ങളെ വിലക്കി കേന്ദ്രം

ഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്ഫോമുകൾ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്രം. അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ, ഇത്തരം പ്ലാറ്റ്ഫോമുകളുടെ പരസ്യം ചെയ്യുന്നതിൽ നിന്ന് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചു. വിവിധ മാധ്യമങ്ങളിൽ ഓൺലൈൻ വാതുവെപ്പ് വെബ്സൈറ്റുകൾ / പ്ലാറ്റ്ഫോമുകൾ എന്നിവയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്ന പശ്ചാത്തലത്തിലാണ് നിർദ്ദേശം.…

ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമായി റഷ്യ

ദില്ലി: ഇറാഖ് കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്നത് റഷ്യയിൽ നിന്ന്. സൗദി അറേബ്യയെ പിന്തള്ളിയാണ് റഷ്യ ഈ സ്ഥാനത്തെത്തിയത്. ഉക്രൈൻ യുദ്ധത്തിനുശേഷം ക്രൂഡ് ഓയിൽ വിലയിൽ റഷ്യ പ്രഖ്യാപിച്ച വൻ വിലക്കുറവ് ഇന്ത്യ പ്രയോജനപ്പെടുത്തിയതോടെയാണ് റഷ്യയിൽ നിന്നുള്ള…

മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം

കേരളം : ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളിൽ വിലകുറഞ്ഞ മദ്യത്തിന് ക്ഷാമം തുടരുന്നു. ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള കേരള സർക്കാരിന്റെ ജവാൻ റമ്മും ലഭിക്കുന്നില്ല. ഓരോ ഔട്ട്ലെറ്റിലും 350 മുതൽ 400 വരെ ജവാൻ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ പരമാവധി 100…

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ

ന്യൂദല്‍ഹി: രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 78 എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം 21 പൈസ ഇടിഞ്ഞിരുന്നു. വെള്ളിയാഴ്ച 77.84 എന്ന നിലയില്‍ നിന്ന് തിങ്കളാഴ്ച യുഎസ് ഡോളറിന് 30 പൈസ…

ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലം; ലേലത്തുക 43,000 കോടി കടന്നു

ന്യൂഡൽഹി: അടുത്ത 5 വർഷത്തേക്കുള്ള, ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിന്, ആവേശകരമായ തുടക്കം. അനൗദ്യോഗിക കണക്കുകൾ പ്രകാരം, ഡിജിറ്റൽ, ഓൺലൈൻ വിഭാഗത്തിലെ ആദ്യ ദിവസത്തെ ബിഡ് തുക ഏകദേശം 43,000 കോടി രൂപ കവിഞ്ഞു. കഴിഞ്ഞ 5 വർഷത്തെ പ്രക്ഷേപണത്തിനായി…

പുതിയ വ്യാപാര ഇടനാഴി; റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ എത്തിക്കാമെന്ന് ഇറാൻ

ടെഹ്‌റാൻ: പുതിയ വ്യാപാര ഇടനാഴിയിലൂടെ റഷ്യൻ ഉൽപ്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാമെന്ന് ഇറാൻ. 41 ടൺ ഭാരമുള്ള ലാമിനേറ്റ് ചെയ്ത തടി ഷീറ്റുകളുടെ കണ്ടെയ്നറുകളാണ് ഇന്ത്യയിലേക്ക് ആദ്യം കയറ്റി അയച്ചത്. സർക്കാർ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിംഗ് ലൈൻസ് ഗ്രൂപ്പാണ്…

റേഷന്‍ വിതരണം വെട്ടിക്കുറച്ച് കേന്ദ്രം; റേഷന്‍ വിതരണം തുടരാനാകുമോ എന്ന് ആശങ്കയെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൻറെ ഗോതമ്പ്, മണ്ണെണ്ണ റേഷൻ വിഹിതം കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യയുടെ 43% പേർക്ക് മാത്രമേ റേഷൻ അർഹതയുള്ളൂവെന്നാണ് കേന്ദ്ര സർക്കാരിൻറെ നിലപാട്. കേന്ദ്ര ഭക്ഷ്യ മന്ത്രാലയത്തിൻറെ ഉത്തരവ് പ്രകാരം, റേഷനിൽ നിന്ന് ഒഴിവാക്കിയ മുൻഗണനേതര വിഭാഗങ്ങളിൽ 57% പേർക്ക് ടൈഡ്…

ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,680 രൂപയായി.…

കപ്പയ്ക്ക് പിന്നാലെ വിലകുതിപ്പിൽ ഏത്തപ്പഴം

സാധാരണക്കാർക്ക് എക്കാലവും ആശ്രയമായിരുന്ന കപ്പ വിലകുതിപ്പിൽ ആണ്. ചുരുങ്ങിയ ദിവസം കൊണ്ട് വില 25 രൂപ മുതൽ 27 രൂപ വരെ വർദ്ധിച്ചു. ഇതോടൊപ്പം പഴങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. സാധാരണയായി മഴക്കാലത്താണ് പഴങ്ങളുടെ വില കുറയുക. വാഴപ്പഴത്തിന്റെ വില 10 രൂപ…

കുതിച്ചുചാടി സ്വർണവില; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ വില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,680 രൂപയായി ഉയർന്നു. ഇന്നലെ ഒരു…