Tag: Business

ഓഹരി സൂചികകൾ ഇടിഞ്ഞു; ശതകോടീശ്വരന്മാര്‍ക്ക് നഷ്ടമായത് 110 ലക്ഷം കോടി

ആഗോളതലത്തിൽ ഓഹരി സൂചികകൾ ഇടിഞ്ഞത് മൂലം ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരൻമാർക്ക് ആറ് മാസത്തിനുള്ളിൽ നഷ്ടമായത് 110 ലക്ഷം കോടി രൂപ. ഇലോൺ മസ്കിന്റെ ആസ്തിയിൽ 62 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. ജെഫ് ബെസോസിന്റെ ആസ്തി 63 ബില്യൺ ഡോളറാണ് ഇടിഞ്ഞത്.…

ഹെല്‍ത്ത് വിസ്ത ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: പോർട്ടിയ ബ്രാൻഡിൽ ആശുപത്രിക്ക് പുറത്തുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്ന ഹെൽത്ത് വിസ്ത ഇന്ത്യ ലിമിറ്റഡ്, പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി കരട് രേഖ സെബിക്ക് സമർപ്പിച്ചു. ഐപിഒയിൽ ഒരു രൂപ മുഖവിലയുള്ള 200 കോടി രൂപയുടെ പുതിയ…

പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ വർദ്ധിപ്പിച്ചു

മുംബൈ: പെട്രോൾ, ഡീസൽ, വ്യോമയാന ഇന്ധനം എന്നിവയുടെ കയറ്റുമതി തീരുവ സർക്കാർ വർദ്ധിപ്പിച്ചു. രാജ്യത്തെ റിഫൈനറികളുടെ അധിക ലാഭത്തിനും നികുതി ചുമത്തി. പെട്രോളിനും വ്യോമയാന ഇന്ധനത്തിനും ലിറ്ററിന് ആറ് രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് കയറ്റുമതി തീരുവ. ആഗോള വിപണിയിലെ…

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഇന്ന് വർധിച്ചു. ഒരു പവൻ സ്വർണത്തിൻറെ വില ഒറ്റയടിക്ക് 960 രൂപ ഉയർന്നു. ഇന്നത്തെ സ്വർണ വില ഒരു പവന് 38,280 രൂപയാണ്. ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വില…

യു.എസ് സ്ഥാപനത്തിൽ നിന്നും 100 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി തട്ടിയെടുത്ത് ഉത്തരകൊറിയൻ ഹാക്കർമാർ

വാഷിങ്ടൺ: യു.എസ് സ്ഥാപനത്തിൽ നിന്നും ഉത്തരകൊറിയൻ ഹാക്കർമാർ തട്ടിയെടുത്തത് 100 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി. ജൂൺ 23ന് ഹോറിസൺ ബ്രിഡ്ജ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇത്രയും പണം തട്ടിയെടുത്തത്. ​ഹാർ​മണിയെന്ന ബ്ലോക്ക് ചെയിനാണ് ഇവർ ഉപയോഗിക്കുന്നത്. ഇതുപ്രകാരം ഒരു ബ്ലോക്ക്ചെയിനിൽ…

ഒരേ ദിവസം,10 ശാഖകള്‍; പുതിയ ശാഖകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഫെഡറൽ ബാങ്ക് ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ 10 പുതിയ ശാഖകൾ തുറന്നു. തമിഴ്നാട്ടിലെ സുന്ദരപുരം, തിരുവണ്ണാമലൈ, സെയ്ദാപേട്ട്, സേനൂര്‍, അഴഗുസേനൈ, കാല്‍പുദൂര്‍, സു പള്ളിപ്പട്ട് എന്നിവിടങ്ങളിലും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുര്‍വാഡയിലും തെലങ്കാനയിലെ സംഗറെഡ്ഡിയിലും ഗുജറാത്തിലെ മെഹ്സാനയിലുമാണ് പുതിയ…

എസ്ബിഐയില്‍ ബാങ്കിങ് ഇടപാടുകള്‍ തടസ്സപ്പെട്ടു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ പ്രവർത്തനം തടസ്സപ്പെട്ടു. നെറ്റ് വർക്ക് തകരാർ കാരണമാണ് പണമിടപാടുകൾ നിർത്തേണ്ടിവന്നത്. ബാങ്ക് ശാഖകളുടെ പ്രവർത്തനവും ഓൺലൈൻ ഇടപാടുകളും രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.

ജപ്പാനിലെ ഓണ്‍ഡെയ്‌സിനെ ലെന്‍സ്‌കാര്‍ട്ട് ഏറ്റെടുക്കുന്നു

സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള കണ്ണട റീട്ടെയിലർമാരായ ലെൻസ്കാർട്ട് ജപ്പാൻ കമ്പനി ഓണ്‍ഡേയ്‌സിനെ ഏറ്റെടുക്കുന്നു. കരാർ യാഥാർത്ഥ്യമായാൽ ലെൻസ്കാർട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഐവെയർ റീട്ടെയിലറായി മാറും. 3,150 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്ക് പുറമെ സിംഗപ്പൂർ, തായ്ലൻഡ്, തായ്‌വാൻ,…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 80 രൂപ കുറഞ്ഞു. ഇന്നലെയും ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞിരുന്നു. മൂന്ന്…

രൂപയുടെ മൂല്യം ഇടിയുന്നു; ഡോളറിന്റെ മൂല്യം 79 രൂപയ്ക്ക് മേൽ

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഇടിഞ്ഞ് 79.03 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപ കടക്കുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ച് വിപണികളിൽ നിന്ന് ഡോളർ…