Tag: Business

സൂചികകൾ നേട്ടത്തിൽ; സെൻസെക്സ് 374.76 പോയിന്‍റ് ഉയർന്നു

മുംബൈ: ആഭ്യന്തര സൂചികകൾ നേട്ടം കൊയ്യുന്നു. തുടർച്ചയായ നാലാം സെഷനിലടം ഉയർന്ന നിലയിൽ വ്യാപാരം അവസാനിച്ചു. സെൻസെക്സ് 374.76 പോയിന്‍റ് അഥവാ 0.62 ശതമാനം ഉയർന്ന് 61,121.35 ലും നിഫ്റ്റി 133.20 പോയിന്‍റ് അഥവാ 0.74 ശതമാനം ഉയർന്ന് 18,145.40 ലുമാണ്…

പിരിച്ചുവിടലായല്ല അവധിയായാണ് കാണുന്നത്; ബൈജൂസ് വിഷയത്തിൽ സിഇഒ

എഡ്ടെക് സ്ഥാപനമായ ബൈജൂസ് അടുത്തിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ വിഷയത്തിൽ ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബൈജൂസ് സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ.…

ജിഎസ്ടി വരുമാനത്തിൽ വർധന; ഒക്ടോബറിൽ സമാഹരിച്ചത് 1.50 ലക്ഷം കോടി

ന്യൂഡല്‍ഹി: ഒക്ടോബറിൽ ചരക്ക് സേവന നികുതിയിനത്തില്‍ (ജിഎസ്ടി) 1.52 ലക്ഷം കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം. തുടർച്ചയായ എട്ടാം മാസമാണ് ജിഎസ്ടി സമാഹരണം 1.40 ലക്ഷം കോടി രൂപ കടക്കുന്നത്. ഇത് രണ്ടാം തവണയാണ് 1.50 ലക്ഷം കോടി കടക്കുന്നത്. നടപ്പ്…

4ജി വരിക്കാരുടെ എണ്ണം വർധിച്ചു; അറ്റാദായം 89.1 % ഉയര്‍ത്തി ഭാരതി എയര്‍ടെല്‍

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 2,145 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഭാരതി എയർടെൽ. അറ്റാദായം മുന്‍വർഷത്തേക്കാൾ 89.1 ശതമാനം വർദ്ധിച്ചു. 2022-23ലെ ആദ്യ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റാദായം 33 ശതമാനം ഉയർന്നു. ആദ്യ പാദത്തിൽ കമ്പനി 1,607 കോടി…

‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 2007ൽ ജംഷീദ് ജെ.ഇറാനിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. 2011…

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കോടികളുടെ നഷ്ടത്തിൽ

ന്യൂഡല്‍ഹി: രാജ്യത്തെ എണ്ണക്കമ്പനികളിൽ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വീണ്ടും നഷ്ടത്തിൽ. ജൂലൈ-സെപ്റ്റംബർ പാദത്തിൽ 272.35 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ കുറഞ്ഞ വിലയ്ക്ക് വിറ്റതാണ് നഷ്ടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്‍റെ വിപണി വില 37,400 രൂപയാണ്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 35 രൂപ…

റിലയൻസ് ജിയോയുടെ രണ്ടാംപാദ ലാഭത്തിൽ 28 ശതമാനം വർധന

ന്യൂഡൽഹി: റിലയൻസ് ജിയോയുടെ രണ്ടാം പാദ ലാഭം 28 ശതമാനം വർദ്ധിച്ചു. ലാഭം 4,518 കോടി രൂപയായി ഉയർന്നു. വരുമാനത്തിൽ 20.2 ശതമാനം വർദ്ധനവുണ്ടായി. കമ്പനിയുടെ വരുമാനം 22,521 കോടി രൂപയാണ്. എന്നിരുന്നാലും, വിപണി പ്രതീക്ഷിച്ചതിലും കുറഞ്ഞ ലാഭമാണ് കമ്പനി നേടിയത്.…

വോഡഫോൺ-ഐഡിയ ബാധ്യത ഓഹരിയാക്കി മാറ്റാൻ സെബിയുടെ അനുമതി

ന്യൂഡൽഹി: വോഡഫോൺ-ഐഡിയയുടെ 1.92 ബില്യൺ ഡോളർ ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ശുപാർശ സെബി അംഗീകരിച്ചു. കടക്കെണിയിലായ ടെലികോം കമ്പനികളുടെ സർക്കാരിന് നൽകാനുള്ള ബാധ്യത ഓഹരികളാക്കി മാറ്റാനുള്ള പദ്ധതി കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനാണ് ഇപ്പോൾ അംഗീകാരം നൽകിയത്.…

നെറ്റ്ഫ്‌ളിക്‌സ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്; കൂടുതൽ പേർ ഏഷ്യ പസഫിക് മേഖലയില്‍ നിന്ന്

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ 2022 തുടങ്ങിയ ശേഷം ആദ്യമായി വരിക്കാരുടെ എണ്ണം വർദ്ധിച്ചു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ 2.41 ദശലക്ഷം വരിക്കാർ പ്ലാറ്റ്ഫോമിലെത്തി. നെറ്റ്ഫ്ലിക്സിലെ മൊത്തം വരിക്കാരുടെ എണ്ണം 223.1 ദശലക്ഷമായി ഉയർന്നു. ഈ കാലയളവിൽ ഇന്ത്യ ഉൾപ്പെടുന്ന ഏഷ്യ-പസഫിക് മേഖലയിൽ…