Tag: Business

യുഎസ് കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യ പുറത്ത്

ന്യൂഡല്‍ഹി: കറൻസി നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്ത്യയെ യുഎസ് ഒഴിവാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ പട്ടികയിലുണ്ട്. യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ ധനമന്ത്രി നിർമ്മല സീതാരാമനുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇന്ത്യയ്ക്കൊപ്പം ഇറ്റലി,…

എൻ‌ഡി‌ടി‌വി അദാനിയുടെ കൈകളിലാകുമോയെന്ന് നവംബർ 22ന് അറിയാം

ന്യൂഡല്‍ഹി: എൻഡിടിവിയുടെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള ഓപ്പൺ ഓഫർ നവംബർ 22 മുതൽ ഡിസംബർ 5 വരെ സബ്സ്ക്രിപ്ഷനായി തുറക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. ഒക്ടോബർ 17 മുതൽ നവംബർ 1 വരെയായിരുന്നു അദാനിയുടെ ഓപ്പൺ ഓഫറിന്‍റെ നേരത്തെയുള്ള…

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കി. 1,424 കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുകയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. ചെന്നൈയിലെ 184 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യത്തെ…

ആർബിഐയുടെ വിദേശനാണ്യ ശേഖരത്തില്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്

ന്യൂഡല്‍ഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 1.1 ബില്യൺ ഡോളറിന്റെ ഇടിവ്. നവംബർ 4 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തിന്‍റെ വിദേശനാണ്യ ശേഖരം 529.99 ബില്യൺ ഡോളറാണ്. ഒക്ടോബർ 28ലെ കണക്കുകൾ അനുസരിച്ച് വിദേശനാണ്യ കരുതൽ ശേഖരത്തിൽ 6.6…

ഓഹരി വിപണി; സൂചികകളിൽ മുന്നേറ്റം

മുംബൈ: ഓഹരി വിപണിയിൽ സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 1181.34 പോയ്ന്റ് ഉയര്‍ന്ന് 61795.04 പോയ്ന്റിലും നിഫ്റ്റി 321.50 പോയ്ന്റ് ഉയര്‍ന്ന് 18349.70 പോയ്ന്റിലും ക്ലോസ് ചെയ്തു. യുഎസ് പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴ്ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആഭ്യന്തര വിപണിയെയും ഉത്തേജിപ്പിച്ചു.

ചെലവ് ചുരുക്കാൻ ആമസോൺ; ജീവനക്കാരെ പിരിച്ചുവിട്ടേക്കും

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭേച്ഛയില്ലാത്ത ബിസിനസ് യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി, സ്ഥാപനങ്ങളുടെ പ്രവർത്തനവും ലാഭനഷ്ടവും സംബന്ധിച്ച പരിശോധനയ്ക്ക്…

ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ റിലയന്‍സും അദാനിയും രംഗത്ത്

കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ആസ്തികൾ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ്. റിലയൻസിന് പുറമെ അദാനി ഗ്രൂപ്പ് ഉൾപ്പെടെ 15ഓളം പേർ ഫ്യൂച്ചറിനായി താൽപ്പര്യപത്രം സമർപ്പിച്ചിട്ടുണ്ട്. ഫ്ലമിംഗോ ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭമായ ഏപ്രിൽ മൂൺ റീട്ടെയിലിലൂടെ ഫ്യൂച്ചറിന്‍റെ ആസ്തികൾ സ്വന്തമാക്കാനാണ് അദാനി ഗ്രൂപ്പ്…

വിൽപ്പനയിൽ ഇന്ത്യയിലെ നമ്പർ 1 സ്മാർട്ട്‌ഫോൺ കമ്പനിയായി സാംസങ്

ഗ്യാലക്സി എസ് 22 സീരീസ്, അടുത്തിടെ പുറത്തിറക്കിയ മടക്കാവുന്ന സ്മാർട്ട്ഫോണുകൾ ഉൾപ്പെടെയുള്ള പ്രീമിയം ഉപകരണങ്ങൾക്കായുള്ള ശക്തമായ ഉപഭോക്തൃ ആവശ്യകതയുടെ പിൻബലത്തിൽ ഉത്സവ സീസണിൽ സാംസങ് ഇന്ത്യ റെക്കോർഡ് എണ്ണം സ്മാർട്ട്ഫോണുകൾ വിറ്റഴിച്ചതായി സാംസങ് ഇന്ത്യയിലെ മൊബൈൽ ബിസിനസ് സീനിയർ ഡയറക്ടറും ഉൽപ്പന്ന…

ട്വിറ്റർ നഷ്ട്ടത്തിലേക്ക്; മുന്നറിയിപ്പുമായി ഇലോൺ മസ്ക്

വാഷിങ്ടൻ: ട്വിറ്ററിന്‍റെ പുതിയ മേധാവി എലോൺ മസ്ക് ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകി. മുതിർന്ന ഉദ്യോഗസ്ഥരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ കമ്പനി വലിയ സാമ്പത്തിക…

ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടത്തിൽ രൂപ

മുംബൈ: നാല് വർഷത്തിനിടയിലെ യുഎസ് ഡോളറിനെതിരെ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി ഇന്ത്യൻ രൂപ. യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയെത്തിയതോടെയാണ് ഡോളർ ഇടിഞ്ഞത്. ഡോളർ ഇടിഞ്ഞതോടെ രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. കറൻസി പണപ്പെരുപ്പത്തിലെ ഇടിവ്…