Tag: Britain

എലിസബത്ത് രാജ്ഞിയെ ‘കോളനൈസര്‍’ എന്ന് വിളിച്ച് ഓസ്‌ട്രേലിയന്‍ സെനറ്റര്‍

സിഡ്‌നി: ബ്രിട്ടന്റെ എലിസബത്ത് രാജ്ഞിയെ കോളനൈസര്‍ എന്ന് വിശേഷിപ്പിച്ച് അബൊറിജിനല്‍ ഓസ്ട്രേലിയൻ എംപി ലിഡിയ തോർപ്പ്. ഫെഡറൽ പാർലമെന്‍റിൽ സെനറ്ററായി സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടെയായിരുന്നു എലിസബത്ത് രാജ്ഞി ഒരു കോളനൈസിങ് രാജ്ഞിയാണെന്ന് ലിഡിയ പറഞ്ഞത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ചില ശക്തികൾ തനിക്കെതിരെ നിൽക്കുകയാണെന്ന് ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ചില ശക്തികൾ തനിക്കെതിരെ നിൽക്കുകയാണെന്ന് ഇന്ത്യൻ വംശജനായ ഋഷി സുനക്. ലിസ് ട്രസ് അടുത്ത പ്രധാനമന്ത്രിയാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഇവർക്ക് വേണ്ടി പ്രചാരണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാവൽ പ്രധാനമന്ത്രി ബോറിസ്…

റിഷി സുനാക്കിന് തിരിച്ചടി; ലിസ് ട്രസ് ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമോ

ലണ്ടന്‍: ബ്രിട്ടനിൽ പ്രധാനമന്ത്രിയാകാനുള്ള പോരാട്ടം രണ്ട് പേരിലേക്ക് ചുരുങ്ങി. ഇന്ത്യൻ വംശജനായ ഋഷി സുനാക് വലിയ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ലിസ് ട്രസ് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നതയാണ് വിവരം. അവർ കൺസർവേറ്ററിയുടെ നേതാവും ആകും. ബോറിസ് ജോൺസന്‍റെ ശക്തമായ…

ബ്രിട്ടിഷ് പ്രധാനമന്ത്രിക്കസേര നേടാൻ ഋഷി സുനക്

ലണ്ടൻ: കൺസർവേറ്റീവ് പാർട്ടിയിൽ ബ്രിട്ടന്‍റെ പ്രധാനമന്ത്രി കസേരയിലേക്കായി നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് കുതിക്കുന്നു. പാർട്ടി എംപിമാർക്കിടയിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഋഷി 137 വോട്ടുകൾക്ക് മുന്നിലാണ്. ലിസ് ട്രസ് 113 വോട്ടുകൾ നേടി രണ്ടാം…

ബ്രിട്ടനില്‍ റെക്കോര്‍ഡ് താപനില; ഫ്രാന്‍സിലും സ്‌പെയിനിലും ഉഷ്ണതരംഗവും കാട്ടുതീയും

ലണ്ടന്‍: യൂറോപ്പിലെ താപനില റെക്കോർഡ് ഉയരത്തിലേക്ക് ഉയർന്നു. ബ്രിട്ടനിൽ ഇന്നലെ താപനില 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തി. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഉയർന്ന താപനില 38.1 ഡിഗ്രി സെൽഷ്യസ് (100.6 ഫാരൻഹീറ്റ്) ആയിരുന്നു. വരും ദിവസങ്ങളിൽ ഇത് 40 ഡിഗ്രിക്ക് മുകളിൽ ഉയരാൻ…

‘മാർഗരറ്റ് താച്ചറെപ്പോലെ സമ്പദ്‌വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകും’

ലണ്ടൻ: മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിനെപ്പോലെ ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രചാരണം നടത്തുന്ന ഇന്ത്യൻ വംശജനായ ഋഷി സുനക്. പ്രചാരണത്തിന്‍റെ ഭാഗമായി ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഋഷി സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നൽകിയത്. മാർഗരറ്റ്…

‘രാജി വെക്കില്ല’; നിലപാട് വ്യക്തമാക്കി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: താന്‍ രാജി വെക്കില്ലെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മന്ത്രിസഭയില്‍ നിന്നും അംഗങ്ങള്‍ കൂട്ടത്തോടെ രാജി വെക്കുന്നതിനിടയിലാണ് ബോറിസ് ജോണ്‍സണ്‍ സ്വന്തം നയം വ്യക്തമാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നിലായിരുന്നു അദ്ദേഹം തന്റെ നിലപാട് അറിയിച്ചത്. ബ്രിട്ടീഷ് പാർലമെന്‍ററി…

ബ്രിട്ടൺ സർക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഋഷി സുനക്, സാജിദ് ജാവിദ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ…

റഷ്യന്‍ പീരങ്കിപ്പടയെ നേരിടാന്‍ യുക്രൈന് ബ്രിട്ടന്റെ ദീര്‍ഘദൂര മിസൈലുകള്‍

റഷ്യയ്ക്കെതിരായ യുദ്ധത്തിനായി അമേരിക്കയ്ക്ക് പിന്നാലെ ബ്രിട്ടനും ഉക്രൈൻ ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യുന്നു. ദീർഘദൂര പീരങ്കി ആക്രമണങ്ങളെ ചെറുക്കാൻ കഴിയുന്ന 80 കിലോമീറ്റർ വരെ ദൂരപരിധിയുള്ള എം 270 മൾട്ടിപ്പിൾ-ലോഞ്ച് റോക്കറ്റ് സംവിധാനമാണ് ബ്രിട്ടൻ യുക്രൈന് നൽകുക. ഉക്രൈൻ ദീർഘദൂര മിസൈൽ…