Tag: Breaking News

ഗിനിയൻ നാവികസേനയുടെ കസ്റ്റഡിയിലുള്ള കപ്പൽ ജീവനക്കാർക്ക് ഭക്ഷണമെത്തിച്ച് ഇന്ത്യൻ എംബസി

കൊച്ചി: ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാർക്ക് ഇന്ത്യൻ എംബസി ഭക്ഷണം എത്തിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള നാവികർ ഇന്ത്യൻ സർക്കാരിന് നന്ദി പറഞ്ഞു. മൂന്ന് മലയാളികളും 10 വിദേശികളുമടക്കം 16 ഇന്ത്യക്കാരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, ഗിനിയൻ നാവികസേന കസ്റ്റഡിയിലെടുത്ത നാവികരെ മോചിപ്പിക്കാൻ…

ശ്രീനിവാസന്‍ വധക്കേസ്; തീവ്രവാദ ബന്ധമുണ്ടെന്ന് റിപ്പോർട്ട്

കൊച്ചി: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. കേസിന്‍റെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ശ്രീനിവാസന്‍‌ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളുടെ…

എൽപിജി വാണിജ്യ സിലിണ്ടറുകളുടെ ഇൻസന്റീവ് എടുത്തു കളഞ്ഞു

ന്യൂഡൽഹി: എൽപിജി വാണിജ്യ സിലിണ്ടറുകൾക്കുള്ള ഇൻസന്റീവ് നീക്കം ചെയ്തു. ഇതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്‍റെ വിൽപ്പന വില 1,748 രൂപയായി ഉയർന്നു. ഇതുവരെ 1,508 രൂപയായിരുന്നു വില. 240 രൂപയായിരുന്നു ഇൻസന്റീവ്. ഇനി ഹോട്ടലുകൾ അടക്കമുള്ളവ പുതിയ വിലയ്ക്ക് പാചക…

സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങിയത്. എന്നാൽ, കേസിൽ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക്…

ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലണ്ടന്‍: ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു. മനുഷ്യരിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. പരീക്ഷണത്തിന് സന്നദ്ധരായ രണ്ട് ആളുകളിൽ ഏതാനും സ്പൂൺ രക്തമാണ് കുത്തിവച്ചത്. ആരോഗ്യമുള്ള 10 പേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെ തേടി അലയേണ്ട അവസ്ഥയും…

ഒന്നര കിലോ ഭാരം; ലോകത്തിലെ ഏറ്റവും വലിയ മരതക കല്ലായി ‘ചിപെംബെലെ’

ലോകത്തിലെ ഏറ്റവും വലിയ മരതക സാംബിയയിൽ നിന്ന് കണ്ടെത്തിയ മരതക കല്ലാണെന്ന് അംഗീകരിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ്.  സാംബിയയിൽ നിന്നുള്ള ഈ മനോഹരമായ കണ്ടുപിടുത്തത്തെക്കുറിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഒരു ബ്ലോഗും പ്രസിദ്ധീകരിച്ചു. 7,525 കാരറ്റ് ഉള്ള മരതകത്തിന് 1.505 കിലോഗ്രാം…

നാവികരെ മാറ്റിയത് തടങ്കൽ കേന്ദ്രത്തിലേയ്ക്ക്; സൈന്യം കാവൽ നിൽക്കുന്നു

ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ ഗിനിയയിൽ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ 15 ജീവനക്കാരെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ നേരത്തെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് തിരികെ കൊണ്ടുവന്നുവെന്നായിരുന്നു ആദ്യ വിവരം. എന്നാൽ കപ്പലിൽ നിന്ന് കൊണ്ടുവന്ന സംഘത്തെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് മലയാളിയായ കൊല്ലം സ്വദേശി…

ഗവർണർക്കെതിരെ ലഘുലേഖ; പ്രക്ഷോഭം ശക്തമാക്കാൻ ഇടത് മുന്നണി

തിരുവനന്തപുരം: ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് അനുമതി നൽകിയ സി.പി.എം നിയമ മാർഗങ്ങളിലൂടെയും ജനകീയ സമരത്തിലൂടെയും ഗവർണർക്കെതിരെ പ്രക്ഷോഭം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി വീടുകളിൽ ഗവർണർക്കെതിരെ ലഘുലേഖ പ്രചാരണം ആരംഭിച്ചു. വിസിമാർക്കെതിരായ ഗവർണറുടെ നീക്കം ആർഎസ്എസ് അനുയായികളെ…

ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സ്കൂട്ടർ; പദ്ധതിയുമായി ഓല

മുംബൈ: ഇന്ധനവിലയിൽ ഞെട്ടിയ പൊതുജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. എന്നാൽ ആവശ്യാനുസരണം ഇലക്ട്രിക് വാഹനങ്ങൾ ലഭ്യമല്ലെന്ന പരാതി വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെ ആ പരാതി അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒല ഇലക്ട്രിക്. ഓർഡർ നൽകി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ…

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും; രഥോത്സവം 14, 15, 16 തീയതികളിൽ

പാലക്കാട്: കൽപാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മിനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ രാവിലെ 9.30നും 11.30നും ഇടയിൽ കൊടിയേറ്റ് നടക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച വൈകീട്ട്…