Tag: Breaking News

സാങ്കേതിക സര്‍വകലാശാല വിസിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് രാജ്ഭവൻ

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന് സുരക്ഷ ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും രാജ്ഭവൻ നിർദേശം നൽകി. ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ഉൾപ്പെടെയുള്ള കാര്യങ്ങൾ വി.സി ഗവർണറെ കണ്ട് അറിയിച്ചതിനെ തുടർന്നാണ് നടപടി. ചുമതലയേറ്റ…

ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാൻ തീരുമാനം

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ഓർഡിനൻസ് ഇറക്കുവാൻ മന്ത്രിസഭയുടെ തീരുമാനം. നിയമ വകുപ്പ് സർക്കാറിന് കൈമാറിയ ഓർഡിനൻസാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം പരിഗണിച്ചത്. മന്ത്രിമാർക്കും വിദ്യാഭ്യാസ വിദഗ്ധർക്കും ചാൻസലർ പദവിയിൽ എത്താമെന്നും ഓർഡിനൻസിൽ നിർദേശമുണ്ട്. ചാന്‍സലര്‍…

ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റു

ഇന്ത്യയുടെ 50ാം ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് ചുമതലയേറ്റു. ഇന്ന് രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുത്തു. യു.യു. ലളിതിന്റെ പിൻഗാമിയായിവരുന്ന പുതിയ ചീഫ് ജസ്റ്റിസ് പരമോന്നത ന്യായാധിപന്റെ കസേരയിൽ രണ്ടു വർഷമുണ്ടാകും.…

ശിവപ്രതിഷ്ഠാൻ സംഘടനാ നേതാവിനെ വണങ്ങി സുധാ മൂർത്തി; വിവാദമാകുന്നു

മുംബൈ: എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവുമായ സുധ മൂർത്തി തീവ്രഹൈന്ദവ നിലപാടുള്ള ശിവ പ്രതിഷ്ഠാൻ സംഘടനയുടെ നേതാവ് സംഭാജി ഭിഡെയുടെ കാൽ തൊട്ട് വന്ദിച്ചതിൽ വിമർശനം ഉയരുന്നു. കാൽ തൊട്ട് വന്ദിക്കുന്ന…

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രമായ നേപ്പാളിൽ മൂന്ന് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുലർച്ചെ രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടു. നോയിഡയിലും ഗാസിയാബാദിലും ഭൂചലനം ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ നേപ്പാളില്‍ 6.3 തീവ്രതയില്‍ ഭൂചലനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രമായ നേപ്പാളിൽ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു.…

ഗവർണർക്കെതിരെ ബില്ലിന് സാധ്യത; ഡിസംബറില്‍ സഭാസമ്മേളനം വിളിച്ചേക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ബിൽ പാസാക്കാൻ സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കും. ഡിസംബർ 5 മുതൽ 15 വരെ നിയമസഭാ സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം സഭാ സമ്മേളനം വിളിക്കാന്‍…

‘കത്ത് കൃത്രിമം’: മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. കത്ത് കൃത്രിമമെന്നാണ് മേയറുടെ മൊഴി. ഉപയോഗിച്ച ലെറ്റർ പാഡ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കത്താണെന്നാണ് മൊഴി. ലെറ്റർഹെഡും സീലും തന്‍റേതാണെന്ന് മേയർ സ്ഥിരീകരിച്ചു. പഴയ ലെറ്റർ…

ഗവ‍ര്‍ണറുടെ സ്റ്റാൻഡിങ് കൗൺസിലും നിയമോപദേശകനും രാജിവെച്ചു

കൊച്ചി: കേരളാ ഗവർണ‍ര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസറും സ്റ്റാൻഡിങ് കൗൺസിലും രാജിവെച്ചു. അഡ്വ. ജാജു ബാബുവും ഭാര്യ അഡ്വ. എം.യു.വിജയലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജാജു ബാബു.  വൈസ് ചാൻസലർമാരെ…

ഭൂമിയെ താങ്ങുന്ന താമര; ജി 20 ഉച്ചകോടിയുടെ ലോഗോ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും തീമും വെബ്സെെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഡൽഹിയിൽ വെർച്ച്വലായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്രകാശനം നിർവഹിച്ചത്.ഡിസംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്കാണ് അദ്ധ്യക്ഷ സ്ഥാനം. ഇത് രാജ്യത്തിന്…

നവംബർ 19ന് ബാങ്ക് പണിമുടക്ക്; സേവനങ്ങൾ തടസ്സപ്പെട്ടേക്കും

ദില്ലി: നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. രാജ്യവ്യാപകമായി ഒരു ദിവസം നീണ്ടുനിൽക്കുന്ന പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. നവംബര്‍ 19ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക്…