Tag: Breaking News

ന്യൂസിലൻഡിനെ വീഴ്ത്തി ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഫൈനലിൽ. ഇന്ന് നടന്ന ആവേശകരമായ സെമി ഫൈനലിൽ ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്കോർ – ന്യൂസിലൻഡ് 152/4, പാകിസ്ഥാൻ 153/7. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിലെ വിജയിയെ പാകിസ്ഥാൻ…

ഐപിഎൽ മിനി ലേലം കേരളത്തിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്

കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ മിനി ലേലം കേരളത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസംബറിലാണ് ലേലം നടക്കുക. എന്നാൽ തീയതിയും വേദിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഡിസംബർ 23ന് കൊച്ചിയിൽ ലേലം നടന്നേക്കുമെന്നാണ് ഇഎസ്പിഎൻ ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയിലെ ഇസ്താംബൂളിൽ…

വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം സൂമിന് അപ്ഗ്രേഡ്; ഇനി മെയിലും കലണ്ടറും

വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമായ സൂം സേവനങ്ങൾ വിപുലീകരിക്കുന്നു. സൂം മെയിൽ, കലണ്ടർ തുടങ്ങിയ പുതിയ സേവനങ്ങൾ കമ്പനി അവതരിപ്പിക്കുന്നു. ഇവയുടെ ബീറ്റാ പതിപ്പ് ഇതിനകം പ്രവർത്തനം തുടങ്ങി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെയാണ് സൂമിന്‍റെ ഉപയോഗം കുത്തനെ…

സംസ്ഥാനത്ത് 12,13 തീയതികളിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത. ന്യൂനമർദ്ദം നവംബർ 9 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

ഹൈവേ ശോചനീയാവസ്ഥയിൽ; ജനങ്ങളോട് ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിൽ 400 കോടി രൂപയിൽ നിർമ്മിച്ച ഹൈവേയുടെ ശോചനീയാവസ്ഥയിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മാണ്ഡ്ല മുതൽ ജബൽപൂർ വരെയുള്ള 63 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയുടെ നിർമ്മാണത്തിന്‍റെ ഗുണനിലവാരമില്ലായ്മ വ്യക്തമായതോടെയാണ് മന്ത്രി ജനങ്ങളോട് ക്ഷമാപണം…

ബ്ലൂ ടിക്കിന് പണം ഈടാക്കൽ; ട്വിറ്ററിന്റെ നിലവിലുള്ള അക്കൗണ്ടുകളെ ബാധിച്ചേക്കില്ല

സാൻഫ്രാൻസിസ്കോ: നിലവിൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉള്ള അക്കൗണ്ടുകളെ പുതിയ പരിഷ്കാരം ബാധിച്ചേക്കില്ലെന്ന് സൂചന. പുതിയ ഉപഭോക്താക്കൾക്കും ബ്ലൂ ബാഡ്ജ് തേടുന്നവർക്കും ഇത് ബാധകമായിരിക്കും. ശതകോടീശ്വരൻ എലോൺ മസ്ക് ബ്ലൂ ടിക്കിന് പണം ഈടാക്കുമെന്ന് ട്വിറ്റർ ഏറ്റെടുത്ത ശേഷം അറിയിച്ചിരുന്നു.  വെരിഫൈഡ്…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് മാറ്റാനുള്ള നീക്കം; പുഞ്ചി കമ്മിഷനെ കൂട്ടുപിടിച്ച് സർക്കാർ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കണമെന്ന പുഞ്ചി കമ്മിഷൻ ശുപാർശ കൂട്ടുപിടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ നീക്കം. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന് കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.…

സിറോ മലബാർ ഭൂമിയിടപാട് കേസ്; കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേരിട്ട് ഹാജരാകണമെന്ന് കോടതി

എറണാകുളം: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ തിരിച്ചടി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശം. കേസിൽ കർദിനാൾ നേരിട്ട് ഹാജരാകണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് കർദ്ദിനാൾ സമർപ്പിച്ച ഹർജി…

ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കും: ഗവർണർ

തിരുവനന്തപുരം: തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്തിനാണ് ചാൻസലറെ മാറ്റുന്നതെന്ന് സർക്കാർ നേരിട്ട് ബോധ്യപ്പെടുത്തണം. വി.സിയുടെ നിയമനത്തിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. യു.ജി.സി മാനദണ്ഡങ്ങൾ സംസ്ഥാന…

പാഠ്യപദ്ധതി പരിഷ്കരണം; കുട്ടികളുടെ അഭിപ്രായങ്ങൾ അറിയാൻ ഒരു പീരിയഡ്‌

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിന്‍റെ ഭാഗമായി, വിദ്യാർഥികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതിനുള്ള ചർച്ചകൾക്കായി എല്ലാ സ്കൂളുകളിലും ഒരു പീരിയഡ് നീക്കിവയ്ക്കുന്നു. 17ന് എല്ലാ ക്ലാസ് മുറികളിലും കുട്ടികൾ പാഠ്യപദ്ധതി ചർച്ച ചെയ്യും. ഇവരുടെ നിർദ്ദേശങ്ങൾ സുപ്രധാന രേഖയായി പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി…