Tag: Breaking News

1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ

പാലക്കാട്: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ പറഞ്ഞു. നിമിഷ സജയൻ 20.65…

പീഡന കേസ്; പരാതിക്കാരിയുടെ മൊഴി പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി

കൊച്ചി: പീഡന കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാൻ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ഹൈക്കോടതിയുടെ അനുമതി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് എൽദോസ് കുന്നപ്പിള്ളി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാരും പരാതിക്കാരിയും ഇത് എതിർത്തിരുന്നു. ഹൈക്കോടതി രഹസ്യ മൊഴി…

കോർപ്പറേഷൻ കത്ത് വിവാദം; മേയർ രാജിവയ്ക്കില്ലെന്ന് ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കില്ലെന്ന പ്രഖ്യാപനവുമായി വിവാദ കത്ത് സംബോധന ചെയ്യപ്പെടുന്ന സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. വിവാദ കത്തുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സംഘം സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആനാവൂർ പറഞ്ഞു. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടൻ…

കോർപ്പറേഷൻ കത്ത് വിവാദം; മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് പറയാനുള്ളത് കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് ഹൈക്കോടതി. മേയർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. താൽക്കാലിക നിയമനത്തിനായി പാർട്ടി സെക്രട്ടറിക്ക് കത്തെഴുതിയെന്ന ആരോപണത്തിലാണ് സി.ബി.ഐ അന്വേഷണം…

തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്റിന് നൽകി ഷോൺ പെൻ

കീവ്: ഹോളിവുഡ് താരം ഷോൺ പെൻ തനിക്ക് ലഭിച്ച ഓസ്കാർ ഉക്രൈൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലെൻസ്കിക്ക് സമ്മാനിച്ചു. രാജ്യത്തിന്‍റെ തലസ്ഥാനമായ കീവിലാണ് കൈമാറ്റം നടന്നത്. സെലെൻസ്കി തന്‍റെ ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഇക്കാര്യം ലോകം അറിയുന്നത്. ഉക്രൈനിൻ്റെ ഓർഡർ…

സംസ്ഥാനത്ത് ശനി മുതൽ തിങ്കൾ വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നിലവിൽ ശ്രീലങ്കൻ തീരത്തിനടുത്താണ് സ്ഥിതിചെയ്യുന്നത്. അടുത്ത 24…

പ്രകാശിനെ മുൻപരിചയമുണ്ട്; വഴിത്തിരിവുണ്ടായതിൽ സന്തോഷമെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടായതിൽ സന്തോഷമുണ്ടെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ആശ്രമം കത്തിച്ചുവെന്ന് പറയുന്ന പ്രകാശിനെ തനിക്ക് മുൻപരിചയം ഉണ്ടായിരുന്നതായി സ്വാമി പറഞ്ഞു. ഒരു ഘട്ടത്തിൽ ആശ്രമം കത്തിച്ചത് താൻ ആണെന്നാണ് മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നത്. അത്…

വാട്ട്സ്ആപ്പ് രാജ്യത്ത് സെപ്റ്റംബറിൽ ബാൻ ചെയ്തത് 26 ലക്ഷം അക്കൗണ്ടുകൾ

വാട്ട്സ്ആപ്പിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സെപ്റ്റംബറിൽ മാത്രം ഇന്ത്യയിൽ 26 ലക്ഷത്തോളം അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ട്. ഐടി ആക്ട് 2021 അനുസരിച്ചാണ് ഇത്തരത്തിൽ വാട്ട്സ് ആപ്പ് 2 മില്യൺ അക്കൗണ്ടുകൾക്ക് പൂട്ട് ഇട്ടത്. വാട്ട്സ് ആപ്പിലൂടെ തെറ്റായ മെസേജുകൾ ഫോർവേഡ് ചെയ്യുന്നവർ അടക്കമുള്ളവരുടെ…

സംസ്ഥാനത്തെ 10 മാസത്തെ നിയമനം 2 ലക്ഷം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടന്നത് 6200

തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്ത് 37 ലക്ഷത്തോളം ഉദ്യോഗാര്‍ഥികള്‍ കാത്തിരിക്കുമ്പോൾ, സംസ്ഥാനത്ത് ഭൂരിഭാഗവും നടക്കുന്നത് പാർട്ടി നിയമനങ്ങൾ. കഴിഞ്ഞ 10 മാസത്തിനിടെ 6,200 പേർക്ക് മാത്രമാണ് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകൾ വഴി തൊഴിൽ ലഭിച്ചത്. അതത് ലോക്കൽ സമിതികൾ രണ്ട് ലക്ഷത്തോളം…

ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരൻ; കോടമ്പാക്കത്തെ കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്

ചെന്നൈയിൽ ക്ലോക്കുകളുടെ കലവറ സൃഷ്ടിച്ച റോബർട്ട് കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്. ഈ മാസം 3ന് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കെന്നഡിയുടെ കൈവശമുള്ളത് അദ്ഭുത ശേഖരമാണെന്നും അദ്ദേഹം തന്‍റെ ജീവിത സമ്പാദ്യം അതിനായി ചെലവഴിച്ചുവെന്നും വിലയിരുത്തി.…