Tag: Breaking News

ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തു; ലോക്കോപൈലറ്റ് മലയാളി

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരിൽ ഫ്ളാഗ് ഓഫ് ചെയ്തു. ബംഗളൂരുവിലെ കെഎസ്‌ആർ റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ ഉദ്ഘാടനം ചെയ്തത്. ബാംഗ്ലൂർ വഴി ചെന്നൈ-മൈസൂർ റൂട്ടിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. പ്രധാനമന്ത്രി…

രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 12,752 ആയി കുറഞ്ഞു

ഡൽഹി: ഇന്ത്യയിൽ 842 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,46,64,810 ആയി. അതേസമയം സജീവ കേസുകൾ 12,752 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. ആറ് മരണങ്ങൾ കൂടി…

മലയാളി നാവികരടങ്ങിയ കപ്പൽ കൊണ്ടുപോകാൻ നൈജീരിയൻ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത്

തിരുവനന്തപുരം: നൈജീരിയയുടെ യുദ്ധക്കപ്പൽ ലൂബ തുറമുഖത്ത് എത്തി. നൈജീരിയയിലേക്ക് ഹീറോയിക്ക് ഇഡുൻ കപ്പൽ കൊണ്ടുപോകാനാണ് ശ്രമം. ഇതാദ്യമായാണ് നൈജീരിയൻ കപ്പൽ ഹീറോയിക് ഇഡൂണിന് സമീപം എത്തുന്നത്. ഇക്വറ്റോറിയൽ ഗിനിയിൽ നിന്നുള്ള ചരക്ക് കപ്പൽ ഗിനി സമയം രാവിലെ 6 മണിക്ക് നീക്കാൻ…

മനുഷ്യനെ ചന്ദ്രനിലിറക്കാനുള്ള ‘ലോഫ്റ്റിഡ്’ സാങ്കേതികവിദ്യ പരീക്ഷണത്തിൽ ജയിച്ച് നാസ

ചന്ദ്രനിൽ ഇറങ്ങാൻ മനുഷ്യരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോഫ്റ്റിഡ് സാങ്കേതികവിദ്യയുടെ പരീക്ഷണം നാസ നടത്തി. ഈ ദൗത്യത്തിന്‍റെ മുഴുവൻ പേര് ലോ-എർത്ത് ഓർബിറ്റ് ഫ്ലൈറ്റ് ടെസ്റ്റ് ഓഫ് ഇൻഫ്ലേറ്റബിൾ ഡിസെലെറേറ്റര്‍(LOFTID) എന്നാണ്. പരസ്പരം ഘടിപ്പിച്ച വായു നിറഞ്ഞ വൃത്താകൃതിയിലുള്ള ട്യൂബ്, ഹീറ്റ് ഷീൽഡ്,…

കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി

തിരുവനന്തപുരം: ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സർക്കാർ. കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കി. തൽസ്ഥാനത്ത് നിന്ന് ഗവർണറെ നീക്കികൊണ്ടുള്ള സർക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി. ഗവർണറെ ചാൻസലർ സ്ഥാനത്ത്…

ആശങ്ക; ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ നൈജീരിയയിലേക്ക് മാറ്റുന്നു

കൊച്ചി: ഗിനിയയിൽ തടവിലായ രണ്ട് മലയാളികൾ ഉൾപ്പെടെ 15 ഇന്ത്യക്കാരെ നൈജീരിയയിലേക്ക് മാറ്റുന്നു. ഇവരെ ലൂബ തുറമുഖത്ത് എത്തിച്ചു. ഇവിടെ നിന്ന് യുദ്ധക്കപ്പലിൽ നൈജീരിയയിലേക്ക് കടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നൈജീരിയയിൽ എത്തിയാൽ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നാണ് മലയാളികൾ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.…

തകർന്നടിഞ്ഞ് ഇന്ത്യ; ഫൈനല്‍ കാണാതെ പുറത്ത്

ട്വന്റി20 ലോകകപ്പിലെ രണ്ടാം സെമിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 10 വിക്കറ്റിന്റെ അനായാസ ജയം. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചുപരത്തിയാണ് ഓപണർമാർ തന്നെ ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്. 169 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 16ആം ഓവറിലെ അവസാന പന്തിൽ വിജയ…

ആധാർ രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങൾ നൽകി കേന്ദ്രം. 10 വര്‍ഷം കൂടുമ്പോള്‍ നൽകിയ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകൾ, ഫോണ്‍നമ്പർ എന്നിവ നല്‍കണം. വിവരങ്ങളില്‍ മാറ്റങ്ങളൊന്നും ഇല്ലെങ്കിലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്ന് കേന്ദ്രം…

ലാലു പ്രസാദ് യാദവിന് മകള്‍ വൃക്ക നല്‍കും; ശസ്ത്രക്രിയ ഈ മാസം

ന്യൂഡൽഹി: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം ചെയ്യും. വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം വിശ്രമത്തിലായ ലാലു പ്രസാദിന്റെ വൃക്ക മാറ്റിവെക്കാന്‍ ഡോക്ടര്‍മാർ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മകള്‍ വൃക്ക ദാതാവാകാന്‍ തയ്യാറായത്. ഈ…

മാലിദ്വീപിൽ കെട്ടിടത്തിൽ തീപിടിത്തം; 9 ഇന്ത്യക്കാർ ഉൾപ്പടെ 10 മരണം

മാലി: മാലിദ്വീപ് തലസ്ഥാനമായ മാലിയിൽ വിദേശ തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 9 ഇന്ത്യക്കാരടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്‍റെ മുകൾ നിലയിൽ നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായി മാലിദ്വീപ് അധികൃതരെ ഉദ്ധരിച്ച് വാർത്താ…