Tag: Breaking News

ബാറ്റ്മാൻ്റെ ശബ്ദം; നടൻ കെവിൻ കോൺറോയ് അന്തരിച്ചു

ബാറ്റ്മാൻ്റെ ശബ്ദ നടൻ കെവിൻ കോൺറോയ് അന്തരിച്ചു. 66 വയസായിരുന്നു. ബാറ്റ്മാൻ: ദി ആനിമേറ്റഡ് സീരീസിൽ പ്രവർത്തിച്ച സഹനടൻ ഡയാൻ പെർഷിംഗ് ആണ് ഈ വിവരം അറിയിച്ചത്. ക്യാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ മരണ വാർത്ത വാർണർ ബ്രദേഴ്സ് ആനിമേഷനും സ്ഥിരീകരിച്ചു. 1992…

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ഓർഡിനൻസ് രാജ്‌ഭവനിലെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് ഇന്ന് രാവിലെയാണ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസായതിനാൽ ശുപാർശയ്ക്കായി രാഷ്ട്രപതിക്ക് അയയ്ക്കാമെന്നാണ് ഗവർണറുടെ നിലപാട്. രാഷ്ട്രപതിക്ക്…

സംസ്ഥാനത്ത് മഴ കനക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇടുക്കി ഉൾപ്പടെ മിക്ക ഇടങ്ങളിലും ഇന്ന് ഇടിയോട് കൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,…

കത്ത് വിവാദം; മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കേണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. പൊലീസ് അന്വേഷണം കഴിയും വരെ കൂടുതൽ നടപടികൾ വേണ്ടെന്നും സെക്രട്ടേറിയറ്റിൽ ധാരണയായി. അതേ സമയം നഗരസഭയിലെ പിൻവാതിൽ നിയമനത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.…

ചെലവ് ചുരുക്കാൻ ആമസോൺ; ജീവനക്കാരെ പിരിച്ചുവിട്ടേക്കും

സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭേച്ഛയില്ലാത്ത ബിസിനസ് യൂണിറ്റുകൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസി, സ്ഥാപനങ്ങളുടെ പ്രവർത്തനവും ലാഭനഷ്ടവും സംബന്ധിച്ച പരിശോധനയ്ക്ക്…

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേ തുടർന്ന് ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. കൊല്ലം,…

രാജീവ് ഗാന്ധി വധക്കേസിലെ 6 പ്രതികളെയും വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവ്

ഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിലിൽ കഴിയുന്ന മുഴുവൻ പ്രതികളെയും മോചിപ്പിക്കുവാൻ സുപ്രീം കോടതി ഉത്തരവ്. നളിനി അടക്കമുള്ള 6 പ്രതികളെ മോചിപ്പിക്കുവാനാണ് കോടതി ഉത്തരവ്. 31 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുകയാണ് നളിനി. ബി ആർ…

മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കത്ത് വിവാദത്തിൽ മേയർ സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി ആര്യ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണയുള്ളിടത്തോളം കാലം മേയറായി തുടരുമെന്നും ആര്യ പറഞ്ഞു. രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുന്നിൽ നടന്ന പ്രതിഷേധത്തോട് പ്രതികരിക്കുകയായിരുന്നു ആര്യ രാജേന്ദ്രൻ. “55 കൗൺസിലർമാർ വോട്ടു രേഖപ്പെടുത്തിയാണ്…

ഡോളറിനെതിരെ നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടത്തിൽ രൂപ

മുംബൈ: നാല് വർഷത്തിനിടയിലെ യുഎസ് ഡോളറിനെതിരെ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി ഇന്ത്യൻ രൂപ. യുഎസ് പണപ്പെരുപ്പ കണക്കുകൾ പ്രതീക്ഷിച്ചതിലും താഴെയെത്തിയതോടെയാണ് ഡോളർ ഇടിഞ്ഞത്. ഡോളർ ഇടിഞ്ഞതോടെ രൂപ ഏറ്റവും വലിയ ഒറ്റദിന നേട്ടം രേഖപ്പെടുത്തി. കറൻസി പണപ്പെരുപ്പത്തിലെ ഇടിവ്…

കെടിയു വിസി നിയമനം: സർക്കാർ ഹർജി ഹൈക്കോടതി സ്വീകരിച്ചു

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ഇടക്കാല വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്നും സർക്കാരിന്റെ വാദത്തിൽ കഴമ്പുണ്ടെന്നും നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. വൈസ് ചാൻസലർക്ക് ആവശ്യമായ…