Tag: Breaking News

‘ദി ടെർമിനലി’നു പ്രചോദനം; 18 വർഷം വിമാനത്താവളത്തിൽ കഴിഞ്ഞ മെഹ്റാൻ കരീമി വിട വാങ്ങി

പാരീസ്: വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗിന് ‘ദി ടെർമിനൽ’ എന്ന സിനിമയൊരുക്കാൻ പ്രചോദനമായ ഇറാൻ സ്വദേശി മെഹ്റാൻ കരീമി നസേരി മരണപ്പെട്ടു. 18 വർഷം പാരിസിലെ ചാൾസ് ഡി ഗലേ വിമാനത്താവളത്തിൽ കഴിഞ്ഞ ഇദ്ദേഹം ടെർമിനൽ 2 എഫിൽ വച്ച് ഹൃദയാഘാതത്തെ…

മേയറുടെ കത്ത് വ്യാജം; വ്യാജരേഖ ചമയ്‌ക്കലിന് കേസെടുക്കാൻ ശുപാർശ ചെയ്യുമെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കരാർ നിയമനങ്ങളുമായി ബന്ധപ്പെട്ട് മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വ്യാജരേഖ ചമച്ചതിന് കേസെടുക്കാൻ ക്രൈംബ്രാഞ്ച് എസ്.പി ഉടൻ ഡി.ജി.പിക്ക് ശുപാർശ നൽകും. കത്ത് വ്യാജമാണെന്ന മേയറുടെയും കത്ത്…

സർക്കാർ അപേക്ഷാ ഫോമുകളിൽ ഇനി ഭാര്യയില്ല; പകരം ‘ജീവിതപങ്കാളി’

പത്തനംതിട്ട: സർക്കാർ അപേക്ഷാ ഫോമുകളിൽ ലിംഗ പരിഷ്‌കാരം. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇനിമുതൽ വിവിധ അപേക്ഷാ ഫോമുകളിൽ ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാണ് രേഖപ്പെടുത്തേണ്ടത്. അവൻ/ അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിന് പകരം അവൾ/അവൻ എന്ന…

കാലാവസ്ഥ മോശം; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല. ശനി, ഞായർ ദിവസങ്ങളിൽ കേരള തീരങ്ങളിലും ശനി മുതൽ തിങ്കൾ വരെ ലക്ഷദ്വീപ്…

രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വിട്ടയച്ച നളിനി മോചിതയായി

ചെന്നൈ: സുപ്രീം കോടതി വിട്ടയച്ച രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിൽ മോചിതയായി. ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരെയും ഇന്ന് മോചിപ്പിക്കും. എന്നാൽ ഇവർ ശ്രീലങ്കൻ പൗരൻമാരായതിനാൽ ഇരുവരെയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും. രേഖകളില്ലാതെ തമിഴ്നാട്ടിലേക്ക്…

ചില പോലീസുകാരുടെ പ്രവൃത്തി സേനയ്ക്ക് കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിരലിലെണ്ണാവുന്ന ആളുകളുടെ പ്രവർത്തനങ്ങൾ സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സേനയ്ക്കില്ല. അവരുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഇല്ലെന്ന് പോലീസ് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഭിമാനപൂര്‍വം തലയുയർത്തി നിൽക്കുന്ന…

അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്‍റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.…

ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കി. 1,424 കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുകയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. ചെന്നൈയിലെ 184 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യത്തെ…

അവതാര്‍ 2 മലയാളത്തിലും ഡബ്ബ് ചെയ്യും; പ്രഖ്യാപനവുമായി നിര്‍മാതാവ്

ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ‘അവതാർ;ദ വേ ഓഫ് വാട്ടർ’ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. നിർമ്മാതാക്കളിൽ ഒരാളായ ജോണ്‍ ലാന്‍ഡോ വാർത്ത സ്ഥിരീകരിച്ചു. ഇന്ത്യയുടെ വൈവിധ്യം തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും ചിത്രം ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യുമെന്നും…

21 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ കണ്ടെത്തിയത് 8 ഭ്രൂണങ്ങൾ

21 ദിവസം മാത്രം പ്രായമായ നവജാത ശിശുവിന്‍റെ വയറ്റിൽ എട്ട് ഭ്രൂണങ്ങൾ കണ്ടെത്തി. ഭ്രൂണങ്ങൾക്ക് മൂന്ന് മുതൽ അഞ്ച് സെന്‍റീമീറ്റർ വരെ വലുപ്പമുണ്ട്. ജാർഖണ്ഡിലെ രാംഗഡിലാണ് അപൂർവ സംഭവം നടന്നത്. വയറ്റിൽ സിസ്റ്റുകൾ പോലെ കെട്ടിക്കിടന്ന ഈ ഭ്രൂണങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം…