Tag: Breaking News

ലോകജനസംഖ്യ 800 കോടി കടന്നു; ജനസംഖ്യ വർദ്ധനവ് കുറയുന്നു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം,…

കൂട്ടബലാത്സംഗ കേസ്; ഇൻസ്പെക്ടർ സുനുവിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

കൊച്ചി: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ കസ്റ്റഡിയിലെടുത്ത പൊലീസ് ഇൻസ്പെക്ടർ പി.ആർ സുനുവിനെ വിട്ടയച്ചു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താതെയാണ് സുനുവിനെ വിട്ടയച്ചത്. സുനുവിന്‍റെ അറസ്റ്റ് വൈകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. പരാതിയിലെ ചില വിശദാംശങ്ങൾ…

ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു; ശരത് കമലിന് ഖേൽരത്‌ന, പ്രണോയിക്കും എൽദോസിനും അർജുന

ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരം ടേബിൾ ടെന്നീസ് താരം ശരത് കമലിന് ലഭിച്ചു. ഈ വർഷം ബർമിംഗ്ഹാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ 4…

രാജീവ് ഗാന്ധി കൊലക്കേസ്; ജയിലിൽ നിന്ന് മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കക്കാരെ നാടുകടത്തും. മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് നാടുകടത്തുക. 10 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് തിരുച്ചിറപ്പള്ളി ജില്ലാ കളക്ടർ പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസിലെ എല്ലാ പ്രതികളും 30…

കല്യാണം പൊടിപൊടിച്ചു; വളര്‍ത്തുനായ്ക്കളെ വിവാഹം കഴിപ്പിച്ച് അയൽവാസികൾ

സ്വീറ്റിയുടെയും ഷേരുവിന്റേയും വിവാഹം അതി മനോഹരമായിരുന്നു. പൊട്ടു തൊട്ട് ചുവന്ന ഷാൾ കൊണ്ട് തല മറച്ച സ്വീറ്റിയെ വീട്ടുകാർ മണ്ഡപത്തിൽ ഇരുത്തി. ഷേരുവിനെയും ഒരു നവവരനെയെന്ന പോലെ വീട്ടുകാർ മണ്ഡപത്തിലേക്ക് കൊണ്ടുപോയി. വിവാഹത്തിന് നൂറോളം അതിഥികളും സന്നിഹിതരായിരുന്നു. വിവാഹത്തിന്‍റെ എല്ലാ ചടങ്ങുകളും…

മില്‍മയുടെ വില കൂടും; 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് ശുപാര്‍ശ

തിരുവനന്തപുരം: മിൽമ പാലിന്‍റെ വില 6 മുതൽ 10 രൂപ വരെ വർദ്ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. കാർഷിക, വെറ്ററിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്‍റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.…

കേരള പൊലീസിൽ ക്രിമിനല്‍ കേസ് പ്രതികള്‍ 744; പിരിച്ചുവിട്ടത് വെറും 18 പേരെ

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടും പൊലീസ് സേനയിൽ ക്രിമിനൽ സ്വാധീനം കൂടുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാൻ കുറ്റവാളികളായ പൊലീസുകാർക്ക് അവസരം നൽകുന്നത് സേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. കേരള പൊലീസ് സേനയിൽ 744 ക്രിമിനല്‍…

പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ; പരാതിയിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർ

കോഴിക്കോട്: പുള്ളാവൂർ പുഴയിൽ മെസി, നെയ്മർ, റൊണാൾഡോ എന്നിവരുടെ കട്ടൗട്ട് സ്ഥാപിച്ചതിൽ ഇടപെട്ട് കോഴിക്കോട് ജില്ലാ കളക്ടർ. കട്ടൗട്ട് വിഷയത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ നരസിഹുഗാരി തേജ് ലോഹിത് റെഡ്ഡി, കൊടുവള്ളി നഗരസഭയ്ക്ക് കത്തയച്ചു. അഭിഭാഷകൻ ശ്രീജിത് പെരുമന…

ട്വിറ്ററിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടല്‍; അയ്യായിരത്തോളം കരാര്‍ ജീവനക്കാരെ പുറത്താക്കി

സാൻഫ്രാൻസിസ്കോ: എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തത് മുതൽ ട്വിറ്ററിൽ വലിയ അഴിച്ചു പണിയാണ് നടക്കുന്നത്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി കമ്പനിയിലെ 50 ശതമാനം ജീവനക്കാരെ നേരത്തെ പിരിച്ച് വിട്ടിരുന്നു. ഇപ്പോൾ 5,000 കരാർ ജീവനക്കാരെയും ട്വിറ്റർ പിരിച്ച് വിട്ടതായാണ് റിപ്പോർട്ടുകൾ.…

തുടര്‍ച്ചയായി ഏറ്റവുമധികം കാലം മുഖ്യമന്ത്രി സ്ഥാനമെന്ന റെക്കോർഡ് നേടി പിണറായി

തിരുവനന്തപുരം: തുടർച്ചയായി ഏറ്റവും കൂടുതൽ ദിവസം കേരളത്തിന്‍റെ മുഖ്യമന്ത്രിപദം വഹിച്ച വ്യക്തി എന്ന റെക്കോർഡ് പിണറായി വിജയന്‍റെ പേരിൽ. തുടർച്ചയായി 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്‍റെ റെക്കോർഡാണ് തിരുത്തി എഴുതിയത്. അച്യുതമേനോൻ 1970 ഒക്ടോബർ 4 മുതൽ 1977 മാർച്ച്…