Tag: Breaking News

ജയിലിൽ നല്ലനടപ്പ്; വീരപ്പന്റെ കൂട്ടാളികള്‍ ജയില്‍ മോചിതരായി

കോയമ്പത്തൂര്‍: വീരപ്പന്‍റെ രണ്ട് കൂട്ടാളികൾ 25 വർഷത്തിന് ശേഷം ജയിൽ മോചിതരായി. വീരപ്പന്‍റെ സഹായികളായ പെരുമാൾ, ആണ്ടിയപ്പന്‍ എന്നിവരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് തിങ്കളാഴ്ചയാണ് വിട്ടയച്ചത്. കൊലക്കേസിൽ പ്രതികൾക്ക് 32 വർഷം കഠിനതടവാണ് വിധിച്ചിരുന്നത്. 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ…

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ നാസ; ആർട്ടെമിസ്-1 വിക്ഷേപണം വിജയകരം

ഫ്‌ളോറിഡ: നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ ഭാഗമായി ആർട്ടെമിസ്-1 അതിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. നവംബർ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണ സമുച്ചയത്തിൽ നിന്നാണ് വിക്ഷേപണം നടന്നത്. ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി…

ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ; നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ

തിരുവനന്തപുരം: ഡിസംബർ അഞ്ചു മുതൽ നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണർക്ക് ശുപാർശ നൽകും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ചാൻസലർ പദവി നീക്കാൻ ബിൽ കൊണ്ടുവരാനും യോഗത്തിൽ തീരുമാനമായി. പതിനാല് സർവകലാശാലകളുടെ ചാൻസിലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റാനുള്ള…

പോളണ്ടിൽ പതിച്ചത് റഷ്യൻ മിസൈലിനെ തടയാൻ യുക്രൈൻ ‍അയച്ച മിസൈലെന്ന് റിപ്പോർട്ട്

വാഷിങ്ടൻ: യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ പോളണ്ടിൽ നടന്ന സ്ഫോടനത്തിന് പിന്നിൽ റഷ്യൻ മിസൈലുകളെ നേരിടാൻ യുക്രൈൻ അയച്ച മിസൈലുകളെന്നു റിപ്പോർട്ട്. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചതായി പറഞ്ഞ പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം…

ഗവര്‍ണറെ അധിക്ഷേപിച്ച് എസ്എഫ്ഐ ബാനർ; വിശദീകരണം തേടാന്‍ രാജ്ഭവന്‍

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അപകീർത്തികരമായ പരാമർശങ്ങളുള്ള ബാനർ സ്ഥാപിച്ച സംഭവത്തിൽ സർവകലാശാല, കോളേജ് അധികൃതരിൽ നിന്നും അധികാരികളിൽ നിന്നും രാജ്ഭവൻ വിശദീകരണം തേടും. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് ഗവർണറെ അവഹേളിക്കുന്ന തരത്തിലുള്ള ബാനർ സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ എസ്.എഫ്.ഐ…

അഫ്താബിന് വധശിക്ഷ നൽകണം; ലൗ ജിഹാദ് ആരോപണവുമായി ശ്രദ്ധയുടെ പിതാവ്

ന്യൂഡൽഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവുമായി കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കർ. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി…

സഹകരണ മേഖലയിലെ അനധികൃത നിയമനങ്ങളിൽ സിപിഎം ഇടപെടൽ; ആനാവൂരിന്റെ കത്ത് പുറത്ത്

തിരുവനന്തപുരം: നഗരസഭയിലെ നിയമനകത്ത് വിവാദം കത്തിനിൽക്കുമ്പോൾ തന്നെ സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി…

മൂന്നാം അങ്കത്തിനൊരുങ്ങി ട്രംപ്; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കും

വാഷിങ്ടൻ: 2024ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ‘അമേരിക്കയുടെ തിരിച്ച് വരവ് ഇവിടെ തുടങ്ങുന്നു’ എന്നായിരുന്നു സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് കൊണ്ടുള്ള ട്രംപിന്റെ വാക്കുകൾ. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക്…

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ തയ്യാർ; രാഹുൽ ഗാന്ധിക്ക് കത്തയച്ച് കെ സുധാകരൻ

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറാൻ കെ സുധാകരൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. ഇതു സംബന്ധിച്ച് സുധാകരൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെപിസിസി അധ്യക്ഷ സ്ഥാനമൊഴിയാൻ സുധാകരൻ സന്നദ്ധത അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവിൽ നിന്ന് പിന്തുണ ലഭിക്കുന്നില്ലെന്നും…

കത്ത് വിവാദം; കോര്‍പ്പറേഷനില്‍ പ്രത്യേക കൗണ്‍സില്‍ യോഗം

തിരുവനന്തപുരം: നിയമന കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. കൗൺസിൽ യോഗം ശനിയാഴ്ച വൈകീട്ട് നാലിന് ചേരുമെന്ന് മേയർ അറിയിച്ചു. പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യ പ്രകാരമാണ് തീരുമാനം. അതേസമയം വിജിലന്‍സ് കൂടുതൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ മൊഴി…