Tag: Breaking News

അലിയുടെ മൂളിപ്പാട്ടിൽ വീണ് ഷുമൈല; വിവാഹിതരായി 70കാരനും 19കാരിയും

ലാഹോർ: പാകിസ്ഥാനിൽ നിന്നുള്ള ലിയാഖത്ത് അലിയും ഷുമൈലയും പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ്. 70 കാരനായ അലിയും 19 കാരിയായ ഷുമൈലയും 4 മാസം മുമ്പാണ് വിവാഹിതരായത്. യൂട്യൂബർ സയ്യിദ് ബാസിത് അലിയാണ് ഇവരുടെ പ്രണയകഥ പങ്കുവച്ചത്.  ലാഹോറിൽ പ്രഭാത…

മലയാള ചിത്രം ‘ദൃശ്യം 2’ വളരെ മോശം; സിഐഡി സീരിയൽ ഇതിലും ഭേദമെന്ന് കെആർകെ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ന്‍റെ രണ്ടാം ഭാഗം സഹിക്കാനാവില്ലെന്ന് നടനും നിരൂപകനുമായ കമാൽ ആർ ഖാൻ. സോണി ടിവിയിലെ സിഐഡി സീരിയൽ ദൃശ്യത്തേക്കാൾ മികച്ചതാണെന്നും കെആർകെ അഭിപ്രായപ്പെട്ടു. ദൃശ്യം 2 വിന്‍റെ ഹിന്ദി പതിപ്പ്…

ഇനി നമ്പർ സേവ് ചെയ്തില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്ന് അറിയാം; പുതിയ നീക്കവുമായി ട്രായ്

അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ എടുക്കാൻ പലർക്കും മടിയാണ്. മിക്ക ആളുകളും ഇതിനുള്ള പരിഹാരമായി ‘ട്രൂകോളർ’ പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു. പൂർണ്ണമായും സുരക്ഷിതമല്ലാത്തതോ 100 ശതമാനം കൃത്യത ഇല്ലാത്തതോ ആയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകും. ഇപ്പോൾ, ടെലികോം റെഗുലേറ്ററി അതോറിറ്റി…

കോട്ടയത്ത് മണ്ണിടിച്ചിലിൽപ്പെട്ട അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോട്ടയം: മറിയപ്പള്ളിയില്‍ മണ്ണിടിച്ചിലിൽ പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. ബംഗാൾ സ്വദേശിയായ സുശാന്തിനെ ആണ് രക്ഷപ്പെടുത്തിയത്. കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കഴുത്തറ്റം മണ്ണിനടിയിലായ അവസ്ഥയിൽ കഴിയെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍ പലക കൊണ്ട്…

ചാൻസലർ പദവിയിൽ നിന്ന് നീക്കാൻ ബിൽ; വകുപ്പുകളോട് തയ്യാറാക്കാൻ നിർദ്ദേശിച്ച് മന്ത്രിസഭ

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബിൽ തയ്യാറാക്കാൻ ഉന്നത വിദ്യാഭ്യാസ, നിയമ, ധനകാര്യ വകുപ്പുകൾക്ക് മന്ത്രിസഭ നിർദ്ദേശം നൽകി. സർക്കാരിന് മേൽ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാത്ത തരത്തിലായിരിക്കും ബിൽ നിയമസഭയിൽ അവതരിപ്പിക്കുക. സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ ബിൽ നിയമസഭയിൽ പാസാക്കുന്നതിന്…

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനം 29ന്; നിതിന്‍ ഗഡ്കരി നിർവഹിക്കും

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി നവംബർ 29ന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്‍റെ…

രാജ്യത്ത് ഇനി ടൈപ്പ് സി ചാർജറുകൾ മാത്രം; ഇ-മാലിന്യം കുറയ്ക്കാൻ ഇന്ത്യ

ന്യൂഡൽഹി: സ്മാർട്ട് ഉപകരണങ്ങൾക്കായി ഏകീകൃത പോർട്ടായി ടൈപ്പ് സിയെ മാറ്റാൻ ഇന്ത്യ. കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഉപകരണങ്ങൾക്കും ഒറ്റ ചാർജറും വിലകുറഞ്ഞ ഫോണുകൾക്ക് മറ്റൊന്നും കൊണ്ടുവരാനാണ്…

ശബരിമല ഭക്തിസാന്ദ്രം; നിയന്ത്രണങ്ങളില്ലാത്തതിനാൽ ദർശനത്തിന് വൻ തിരക്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിന് വൃശ്ചിക പുലരിയിൽ വൻ തിരക്ക്. ഇന്നലെ ചുമതലയേറ്റ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി ഇന്ന് രാവിലെ നട തുറന്നു. മണ്ഡലകാലപൂജകൾക്കും നെയ്യഭിഷേകത്തിനും തുടക്കമായി. കൊവിഡ് നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടനമായതിനാൽ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡിൻ്റെ മാന്ദ്യം മറികടന്ന് കേരളം; സാമ്പത്തിക വളർച്ച 12.01%

തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തെ കേരള സമ്പദ്‌വ്യവസ്ഥ സാവധാനം മറികടക്കുന്നു. സാമ്പത്തിക-സ്ഥിതിവിവര വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021-22 ൽ സ്ഥിരവിലയിൽ കേരളത്തിന്‍റെ സാമ്പത്തിക വളർച്ച 12.01 ശതമാനമാണ്. 2020-21 ൽ, ഉൽപാദനവും സാമ്പത്തിക വിനിമയവും ഗണ്യമായി കുറഞ്ഞു. സമ്പദ്‍വ്യവസ്ഥ 8.43…

പോളണ്ടിൽ പതിച്ചത് ഉക്രൈൻ സേനയുടെ മിസൈൽ; ഉത്തരവാദി റഷ്യയെന്ന് നാറ്റോ

വാഴ്സ: പോളണ്ടിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്നും ഉക്രൈൻ സൈന്യത്തിന്‍റേതാണെന്നും സ്ഥിരീകരിച്ചു. പോളണ്ടും നാറ്റോയും ഇക്കാര്യം വ്യക്തമാക്കി. റഷ്യൻ നിർമ്മിത മിസൈൽ പതിച്ചെന്നാരോപിച്ച പോളണ്ട് വിദേശകാര്യ മന്ത്രാലയം വാർസോയിലെ റഷ്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഉക്രൈന്റെ മിസൈലാണെങ്കിലും റഷ്യയാണ് യഥാർത്ഥ കുറ്റവാളിയെന്ന്…