Tag: Breaking News

സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടനെന്ന് എൻ.സി.ഇ.ആർ.ടി.

ന്യൂഡൽഹി: സ്കൂളുകളിൽ കളിപ്പാട്ട അധിഷ്ഠിത അധ്യാപന സംവിധാനം ഉടൻ അവതരിപ്പിക്കുമെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പ്രഖ്യാപിച്ചു. കളിപ്പാട്ട അധിഷ്ഠിത പഠന രീതി ഒന്ന് മുതൽ ആറ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കിടയിൽ ആശയപരമായ ധാരണ ശക്തിപ്പെടുത്തുകയും…

ആവിക്കൽ സമരപന്തല്‍ പൊളിച്ചുമാറ്റി; സംഭവം അര്‍ജന്റീന-മെക്സിക്കോ മത്സരത്തിനിടെ

കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാൻ്റ് വിരുദ്ധ സമര പന്തൽ ഇന്നലെ രാത്രി പൊളിച്ചു മാറ്റി. പദ്ധതി പ്രദേശത്ത് സമരക്കാർ സ്ഥാപിച്ച പന്തലാണ് പൊളിച്ചുനീക്കിയത്. കോതിയിലെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ആവിക്കലിലെ സമര പന്തൽ പൊളിച്ചത്. ഒരു വർഷം മുമ്പ് ആവിക്കലിൽ…

ജി20 അദ്ധ്യക്ഷപദം മികച്ച അവസരമെന്ന് പ്രധാനമന്ത്രി; ഭക്ഷ്യസുരക്ഷയ്ക്കും സമാധാനത്തിനും ഊന്നൽ നൽകും

ന്യൂഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം മികച്ച അവസരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്ഷ്യസുരക്ഷ, സമാധാനം, സുസ്ഥിര വികസനം എന്നീ വിഷയങ്ങളിൽ ഊന്നൽ കൊടുക്കുമെന്നും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’എന്നതാണ് ആശയമെന്നും അദ്ദേഹം പറഞ്ഞു. മൻ കി ബാത്തിൽ…

ഇനി സർക്കാർ ജോലിക്കും ലൈസൻസിനും വരെ ജനന സർട്ടിഫിക്കറ്റ്; നിയമഭേദഗതി വരുന്നു

ന്യൂഡൽഹി: സ്കൂളിലെയും കോളജിലെയും പ്രവേശനം, വോട്ടർപട്ടികയിൽ പേര് ചേർക്കൽ, സർക്കാർ ജോലി, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും ഇനി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാകും. അടുത്ത മാസം 7ന് ആരംഭിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കുള്ള ബിൽ കേന്ദ്ര സർക്കാർ…

മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന

രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 88-ാം മിനിറ്റിൽ എൻസോ…

ഫിഫ ലോകകപ്പ്; അർജൻ്റീനയെ തളച്ച സൗദിയെ മെരുക്കി പോളണ്ട്

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി പോളണ്ട്. എതിരില്ലാത്ത 2 ഗോളിനാണ് ജയം. ദോഹയിലെ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. 39–ാം മിനിറ്റിൽ പിയോറ്റർ സെലിൻസ്കിയാണ് പോളണ്ടിനായി ആദ്യ ഗോൾ നേടിയത്. 82–ാം മിനിറ്റിൽ റോബർട്ട്…

പി.ടി ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പി.ടി ഉഷ മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് പി.ടി ഉഷ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. അത്ലറ്റുകളുടെയും ദേശീയ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്ന് ഉഷ പറഞ്ഞു.

കോഴിക്കോട് നിന്ന് പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം; വാഹനത്തിന് നേരെ വെടിയുതിർത്തു

കോഴിക്കോട്: കോഴിക്കോട് നിന്ന് മൃതദേഹവുമായി പോയ ആംബുലൻസിന് നേരെ ബീഹാറിൽ ആക്രമണം. ജബൽപൂരിൽ നിന്ന് വാരണാസിയിലേക്കുള്ള റോഡിൽ ആംബുലൻസിന് മുന്നിൽ നിന്ന് എയർഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. നവംബർ 23ന് രാത്രി ഏഴ് മണിയോടെയാണ് കോഴിക്കോട് ട്രെയിൻ തട്ടിയ ബീഹാർ സ്വദേശിയുടെ മൃതദേഹവുമായി…

പ്രൊഫഷണല്‍ കോൺഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരൻ പങ്കെടുക്കില്ല

കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച…

മന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്കൊപ്പമാണ് സുപ്രീം കോടതി നിലകൊള്ളുന്നതെന്ന് അഭിപ്രായപ്പെട്ട ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണിക്ക് ബി.ജെ.പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണ് അപേക്ഷ നൽകിയത്. സാങ്കേതിക സർവകലാശാല വൈസ്…