Tag: Breaking News

വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരുന്ന മാർച്ചിന് അനുമതിയില്ല

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി ഇന്ന് നടത്താനിരിക്കുന്ന മാർച്ചിന് പൊലീസ് അനുമതിയില്ല. മാർച്ച് കാരണമുണ്ടാകുമെന്ന പ്രശ്‌നങ്ങൾക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വൈകിട്ട് നാല് മണിക്ക് മുക്കോലയ്ക്കലിലായിരുന്നു ഹിന്ദു ഐക്യവേദി ബഹുജന മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. വൈദികരുടെ നേതൃത്വത്തിലുള്ള വിഴിഞ്ഞം…

പുതിയ പാഠ്യപദ്ധതി; സംസ്ഥാനത്ത് കാമ്പസുകളില്‍ രാത്രി എട്ടരവരെ അക്കാദമിക അന്തരീക്ഷം

തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ കോളേജുകളുടെ പ്രവർത്തന സമയം മാറിയേക്കും. കാമ്പസുകളിൽ രാവിലെ 8- 8.30 മുതൽ രാത്രി 8-8.30 വരെ അക്കാദമിക അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലായിരിക്കും പുതിയ ക്രമീകരണങ്ങൾ. അതേസമയം, ക്ലാസുകളുടെ സമയത്തില്‍…

രാജ്യത്തെ മാതൃമരണ അനുപാതം; ഏറ്റവും കുറവ്‌ കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് മാതൃമരണ അനുപാതം കുറയുകയാണെന്ന് കേന്ദ്രം അറിയിച്ചു. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ 2018-2020 വർഷത്തെ റിപ്പോർട്ട് പ്രകാരം ലക്ഷത്തിൽ 97 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-2019ൽ ഇത് 103 ആയിരുന്നു. രാജ്യത്തെ മാതൃമരണ നിരക്ക് 6.0 ആണ്. മുൻ വർഷങ്ങളെ…

പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം; 5 പേരെ കസ്റ്റഡിയിലെടുത്തു

പാലക്കാട്: പാലക്കാട് റവന്യു ജില്ലാ കലോത്സവത്തിൽ‍ സംഘർഷം. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ ഹൈസ്കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. 5 പേരെ കസ്റ്റഡിയിലെടുത്തു. കലോത്സവത്തിന്റെ പ്രധാന വേദിക്കരികെ യുപി വിഭാഗം ഭരതനാട്യ മത്സരത്തിന്റെ വിധിനിർണയത്തെ ചൊല്ലിയും പ്രതിഷേധം…

ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഈ പരിശീലനം നടത്തുന്നത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ…

അവതാറിന് വിലക്കില്ല; എക്സിബിറ്റേഴ്സ് ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും

അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഫെഡറേഷന്‍റെ കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്‍റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ചിത്രം പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്. അവതാറിന്‍റെ നിർമ്മാതാക്കൾ തിയേറ്റർ…

ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് ഹൈക്കോടതി

കൊച്ചി: സുരക്ഷയുടെ പേരിൽ വിദ്യാർഥിനികളെ നിയന്ത്രിക്കുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് കേരള ഹൈക്കോടതി. അത്തരം നിയന്ത്രണങ്ങൾ ആണധികാര വ്യവസ്ഥയുടെ ഭാഗമാണ്. ഹോസ്റ്റലിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. സുരക്ഷയുടെ പേരിൽ വിദ്യാർഥിനികൾ…

വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; ലയനം 2024 മാർച്ചിൽ

മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കും. ലയനം 2024 മാർച്ചോടെ പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും. ടാറ്റാ സൺസിന്‍റെ അനുബന്ധ…

‘മെസേജ് യുവർസെൽഫ്’; പുത്തൻ ഫീച്ചറുമായി വാട്ട്സ്ആപ്പ്

‘മെസേജ് യുവർസെൽഫ്’ എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഈ ഫീച്ചർ സഹായിക്കും. ഐഫോൺ,…

അവതാർ-2 കേരളത്തിൽ പ്രദർശിപ്പിക്കില്ല; റിലീസിനോട് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ

അവതാർ 2-ന്റെ കേരളത്തിലെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസുമായി സഹകരിക്കില്ലെന്ന് തിയേറ്ററുടമകൾ അറിയിച്ചു. തിയേറ്റർ കളക്ഷന്റെ 60 ശതമാനമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചോദിക്കുന്നതെന്നതാണ് ഇതിന് കാരണം. തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കാണ് അവതാർ 2-ന്റെ റിലീസുമായി സഹകരിക്കേണ്ടെന്ന് നിലപാടെടുത്തത്. 50-55 ശതമാനമാണ് സാധാരണ​ഗതിയിൽ…