Tag: Breaking News

പ്രീക്വാട്ടറിലേക്ക് ജയിച്ച് കയറി അർജൻ്റീന; പോളണ്ടിനെതിരെ ജയം

ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി അർജൻ്റീന. പോളണ്ടിനെതിരെ നടന്ന നിർണായക മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെസിയും ടീമും ജയം നേടിയത്. ഇതോടെ ഗ്രൂപ്പ് സിയിൽ അർജൻ്റീന ഒന്നാം സ്ഥാനത്തെത്തി.

വിമാനത്താവളങ്ങളോട് ചേർന്ന് 5ജി ബേസ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: വിമാനത്താവളങ്ങളുടെ 2.1 കിലോമീറ്റർ ചുറ്റളവിൽ ഹൈ ഫ്രീക്വൻസി 5ജി ബേസ് സ്റ്റേഷൻ സ്ഥാപിക്കരുതെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ടെലികോം ദാതാക്കൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലെയും റൺവേയുടെ ഇരുവശങ്ങളിൽ നിന്നും 2100 മീറ്റർ…

നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ 3 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മാസത്തെ റേഷൻ വിതരണം ഡിസംബർ മൂന്നിന് വൈകിട്ട് ഏഴ് മണി വരെ നീട്ടിയതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. നിലവിലെ ഷെഡ്യൂൾ 3 വരെ തുടരും. മാസാവസാനം സെർവർ തകരാർ മൂലം ഇ-പോസ് മെഷീന്‍റെ പ്രവർത്തനം…

മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവിയിൽ നിന്ന് രാജിവെച്ചു

ഡൽഹി: ചാനലിന്റെ സ്ഥാപകരും പ്രൊമോട്ടർമാരുമായിരുന്ന പ്രണോയ് റോയിയും രാധിക റോയിയും ആർആർപിആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് തൊട്ടുപിന്നാലെ മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാർ എൻഡിടിവി വിട്ടു. രാജി ഉടൻ പ്രാബല്യത്തിൽ വന്നതായി ചാനലിനുള്ളിലെ ഇന്റേണൽ മെയിലിലൂടെയുള്ള…

​ഗ്രേറ്റ് ബാരിയർ റീഫ് അപകട ഭീഷണിയിൽ; ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താൻ ശുപാർശ

ക്വീൻസ്‌ലാൻഡ്: വംശനാശഭീഷണി നേരിടുന്ന ലോക പൈതൃക കേന്ദ്രങ്ങളിൽ ഗ്രേറ്റ് ബാരിയർ റീഫിനെ ഉൾപ്പെടുത്താൻ ശുപാർശ ചെയ്ത് ഐക്യരാഷ്ട്രസഭ. കാലാവസ്ഥാ വ്യതിയാനവും സമുദ്രങ്ങളിലെ താപനില ഉയരുന്നതും ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളായ ഗ്രേറ്റ് ബാരിയർ റീഫിന് ഇതിനകം തന്നെ ഭീഷണിയായി മാറിയിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബിലേക്കെന്ന് സൂചന; പ്രതിഫലം 3400 കോടി

സൗദി: പോര്‍ച്ചുഗീസ് സൂപ്പ‍ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ക്ലബ് സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. 3400 കോടി രൂപയ്ക്ക് റൊണാൾഡോ അൽ നാസറില്‍ ചേരുമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തിയേഴുകാരനായ താരത്തിന്‍റെ 2 വര്‍ഷത്തേക്കുള്ള ട്രാൻസ്ഫർ ജൂണിന് ശേഷമാകും നടക്കുക. 400…

ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ആശ്വാസമായി കോടതി തീരുമാനം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുഷാറിനോട് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകി. കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി…

അല്ലു അർജ്ജുന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുഷ്പ റഷ്യയിൽ മെഗാ റിലീസിന് ഒരുങ്ങുന്നു

മോസ്കോ: അല്ലു അർജ്ജുൻ നായകനായെത്തിയ ‘പുഷ്‌പ ദി റൈസ്’ വിവിധ ഭാഷകളിൽ വലിയ വാണിജ്യ വിജയമായിരുന്നു. ഭാഷയുടെ അതിരുകൾക്കപ്പുറം വലിയ തരംഗം സൃഷ്ടിച്ച പുഷ്പ ഡിസംബർ എട്ടിന് റഷ്യയിൽ മെഗാ റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസംബർ ഒന്നിന് മോസ്കോയിലും ഡിസംബർ മൂന്നിന് സെന്‍റ്…

നിയമസഭാ സമ്മേളനം ഡിസംബർ 5ന് തുടങ്ങും; സമ്മേളനം പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ അഞ്ചിന് ആരംഭിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂര്‍ണമായും നിയമനിര്‍മ്മാണത്തിനായി ചേരുന്ന സമ്മേളനം മൊത്തം ഒമ്പത് ദിവസം നടത്താനാണ് തീരുമാനം. നിയമനിർമ്മാണത്തിന് മാത്രമായി നടന്ന ആറാം സമ്മേളനം 2022 ഓഗസ്റ്റ്…

നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്നോടിയായി നാളെ പ്രത്യേക മന്ത്രിസഭാ യോഗം 

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരായ ബില്ലുൾപ്പെടെ പരിഗണിക്കും. ഇതുൾപ്പെടെയുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാനാണ്…